Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

രാഷ്ട്രീയത്തിലേക്ക് വരില്ലെന്ന് മലയാളത്തിലെ പ്രിയതാരങ്ങള്‍

03 MARCH 2015 01:18 PM IST
മലയാളി വാര്‍ത്ത.

വളരെ പബ്ല്‌സിറ്റി കിട്ടുന്ന രണ്ട് മേഖലകളാണല്ലോ രാഷ്ട്രീയവും സിനിമയും. രാഷ്ട്രീയത്തെ ആവശത്തോടെ കാണുന്ന ചില ചലച്ചിത്രതാരങ്ങളുണ്ട്. രാഷ്ട്രീയം എന്ന മേഖലയില്‍ ഒരു കൈ നോക്കിയാലോ എന്ന് ചിന്തിക്കുന്ന നിരവധി താരങ്ങള്‍ മലയാളത്തിലുണ്ട്. എന്നാല്‍, രാഷ്ട്രീയത്തെ പൂര്‍ണമായി അവഗണിക്കുന്ന ഒരു കൂട്ടം ചലച്ചിത്രതാരങ്ങളുമുണ്ട്. ആരെക്കെയാണെന്നറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. മലയാളത്തിന്റെ പ്രിയ താരങ്ങളായ ജഗദീഷ്, സലീം കുമാര്‍, നവ്യ നായര്‍, ശ്രീനിവാസന്‍, കല്‍പന, ജയറാം, വിജയരാഘവന്‍, അനന്യ, ഉണ്ണി മുകുന്ദന്‍, രചന നാരായണന്‍കുട്ടി എന്നിവര്‍ അവരുടെ രാഷ്ട്രീയത്തെ കുറിച്ച് പറയുന്നു.
ചലച്ചിത്രമേഖലയിലുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ലത് തന്നെയാണ്. എന്നാല്‍ സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് പോകുമ്പോള്‍ സിനിമ പൂര്‍ണമായും ഉപേക്ഷിക്കണം. കാരണം, രണ്ടും കൂടെ കൊണ്ട് പോകാന്‍ പ്രയാസമായിരിക്കും. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ടാവും. കുറച്ച് സിനിമ, കുറച്ച് രാഷ്ട്രീയം ഈ നിലയില്‍ കൊണ്ടു പോയാല്‍ രണ്ട് മേഖലയിലും ആത്മാര്‍ഥത പുലര്‍ത്താന്‍ സാധിക്കില്ല. എല്ലാം കൂടി കൈപിടിയില്‍ ഒതുക്കാന്‍ ശ്രമിക്കരുതെന്നും നടന്‍ ജഗദീഷ് പറയുന്നു.

ഞാനെന്നേ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ആളാണ്. ആദ്യമായി മലയാള സിനിമയില്‍ രാഷ്ട്രീയം തുറന്നു പറഞ്ഞ ആളാണ്. ഞാനൊരു കോണ്‍ഗ്രസുകാരനാണ്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമില്ലായെന്നും നടന്‍ സലീം കുമാര്‍ പറഞ്ഞു. എനിക്ക് രാഷ്ട്രീയത്തിലേക്ക് വരാന്‍ താല്‍പര്യമില്ല. ഇനി എന്നെങ്കിലും അങ്ങനെ ഒരു ആഗ്രഹം വരുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. രാഷ്ട്രീയം മോശമായതു കൊണ്ടല്ല. എല്ലാ മേഖലയിലും നല്ലതും ചീത്തയുമുണ്ട്. രാഷ്ട്രീയം ജനസേവനമാണ്. രാഷ്ട്രീയം മുഴുവന്‍ അഴിമതിയൊന്നുമല്ല. അത് പാര്‍ട്ടിയുടേയും പ്രസ്ഥാനത്തിന്റേയും കുഴപ്പമല്ലയെന്നും നടി നവ്യാ നായര്‍ വ്യക്തമാക്കി. ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയക്കാരന്റെ കുപ്പായമിടേണ്ട കാര്യമില്ല. സ്ഥാനമാനങ്ങള്‍ മോഹിക്കുന്നവരാണ് രാഷ്ട്രീയക്കാരന്റെ കുപ്പായമിട്ട് വരുന്നത്. മിക്കവാറും ആള്‍ക്കാര്‍ അങ്ങനെയാണ്.എനിക്ക് അങ്ങനെ യാതൊരു ദുര്‍ മോഹവുമില്ല. ഒരു സാഹചര്യത്തിലും അത്തരമൊരു പരിപാടിയുമായി ഞാനിറങ്ങില്ല. എനിക്കതില്‍ പൂര്‍ണ ബോധ്യമുണ്ടെന്നും നടന്‍ ശ്രീനിവാസന്‍ പറഞ്ഞു.
കലാപ്രവര്‍ത്തനവുമായി മുന്നോട്ടു പോകുക. രാഷ്ട്രീയത്തിലിറങ്ങാന്‍ യാതൊരു താല്‍പര്യവുമില്ല. നമുക്കതിനെക്കുറിച്ച് യാതൊരു പിടിയുമില്ല. ജനങ്ങളെ ചിരിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ ജനസേവനമെന്നും നടി കല്‍പന പറഞ്ഞു. നല്ല കുറെ സിനിമകള്‍ ചെയ്യുക എന്നു മാത്രമേ ഇപ്പോള്‍ ഉദ്ദേശമുള്ളൂ. എന്തെങ്കിലും പ്ലാനുണ്ടെങ്കില്‍ ആദ്യം മാധ്യമങ്ങളെ അറിയിക്കുന്നതായിരിക്കും. ഇപ്പോള്‍ കലാപ്രവര്‍ത്തനവുമായി മുന്നോട്ടു പോകണമെന്നും നടന്‍ ജയറാം പറയുന്നു.\"\"

രാഷ്ട്രീയത്തിലേക്കില്ല. ജീവിക്കാന്‍ പണം വേണം. അതിന് അത്യാവശ്യം സിനിമയൊക്കെ ചെയ്യുന്നു. കയ്യില്‍ കാശില്ലാതെ രാഷ്ട്രീയത്തിലിറങ്ങിയാല്‍ മറ്റുള്ളവരുടെ പണം കയ്യിട്ടു വാരാന്‍ തോന്നും. എന്തിന് വെറുതെ പാപം ചെയ്യണം. അഴിമതിക്കാരനെന്ന പേര് കേള്‍ക്കണം? എന്നും നടന്‍ വിജയരാഘവന്‍ ചോദിക്കുന്നു.
തല്‍ക്കാലം രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമില്ല. അതൊരു വലിയ ലോകമാണ്. എന്റെ വീട്ടുകാര്‍ക്കെല്ലാം വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്റെ മുത്തച്ഛന്‍ വലിയ രാഷ്ട്രീയ നേതാവാണ്. അതുകൊണ്ട് തന്നെ ഭാവിയില്‍ രാഷ്ട്രീയത്തില്‍ നിന്നൊരു ഓഫര്‍ വന്നാല്‍ നിരസിക്കുമോ എന്ന് പറയാന്‍ കഴിയില്ലയെന്നും നടി അനന്യ വ്യക്തമാക്കി. ജോലിയില്‍ ആദ്യം പെര്‍ഫെക്ട് ആവട്ടെ, എന്നിട്ട് മതി രാഷ്ട്രീയമൊക്കെ, തല്‍ക്കാലം അതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. എനിക്ക് അതിനുള്ള പക്വതയൊന്നും ആയിട്ടില്ലയെന്ന് യുവതാരം ഉണ്ണി മുകുന്ദന്‍ തന്റെ അഭിപ്രായം വ്യക്തമാക്കി.

അറിയുന്ന പണി ചെയ്താല്‍ പോരെ .എന്തിനാണ് ആവശ്യമില്ലാത്ത പണിക്കു പോകുന്നത്. നൃത്തമാണ് എനിക്ക് പ്രാധാനം. പിന്നെ അഭിനയവും. ജനങ്ങളെ രസിപ്പിക്കാന്‍ ഇത്രയും ചെയ്താല്‍ പോരെയെന്നും നടി രചന നാരായണന്‍ കുട്ടി ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (2 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (2 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (3 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (3 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (3 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (3 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (3 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (4 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (4 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (4 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (4 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (5 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (6 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (7 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends