വിവാഹമോചനം: കോടതി മുകേഷിന് അനുകൂലമെന്ന് സരിത; താരം കോടതി പരിസരത്ത് കുഴഞ്ഞു വീണു
വിവാഹ മോചന കേസില്‍ കുടുംബ കോടതിക്കെതിരെ മുന്‍കാല നായിക സരിത. കുടുംബ കോടതി മുകേഷിന് അനുകൂലമായി തീരുമാനം എടുക്കുന്നുവെന്ന് സരിത ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് ഇന്ന് എറണാകുളത്തെ കുടുംബ കോടതിയില്‍ എത്തിയപ്പോഴാണ് സരിത ആരോപണം ഉന്നയിച്ചത്. കോടതിയില്‍ നിന്ന് കൗണ്‍സിലിങ് കഴിഞ്ഞ് പുറത്തിറങ്ങിയ സരിത കോടതി വളപ്പില്‍ മോഹാലസ്യപ്പെട്ട് വീഴുകയും ചെയ്തു.
ആദ്യം മുകേഷുമായി സംസാരിച്ച കുടുംബ കോടതി ജഡ്ജി മോഹന്‍ദാസ് സരിതയുടെ സാന്നിധ്യത്തില്‍ വീണ്ടും സംസാരിച്ചു. അര മണിക്കൂര്‍ കൗണ്‍സിലിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സരിത കോടതി പരിസരത്ത് മോഹാലസ്യപ്പെട്ട് വീണത്. ഇതിന് പിന്നാലെ മുകേഷും കൗണ്‍സിലിങ് കഴിഞ്ഞ് പുറത്തിറങ്ങി. ഇതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സരിത കോടതിക്കെതിരെ ആരോപണം ഉന്നയിച്ചത്. മുകേഷ് മോശമായാണ് പെരുമാറുന്നത്. കോടതി ഒരു തവണ പോലും തന്റെ അഭിപ്രായം പരിഗണിച്ചില്ലെന്നും സരിത ആരോപിച്ചു.
നടനും മുന്‍ ഭര്‍ത്താവുമായ മുകേഷും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. ഉച്ചയോടെയാണ് ഇരുവരും കോടതിയില്‍ എത്തിയത്.
അതേസമയം സരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുകേഷിന്റെ അഭിഭാഷകന് പറഞ്ഞു. താരദമ്പതികളുടെ വിവാഹമോചന ഹര്‍ജി മെയ് 23ന് വീണ്ടും പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha