ഒരു റംസാന് വിരുന്നിന്റെ കഥ
മമ്മൂട്ടിയുടെ സുഹൃത്തും നടനുമായ ക്യാപ്ടന് രാജുവിന് ദുല്‍ഖറിന്റെ സ്നേഹവിരുന്ന്. കുറച്ചൊരു കാലം മുമ്പാണ് ഈ സംഭവം നടന്നത്. അന്ന് ദുല്‍ക്കര്‍ സിനിമയില്‍ വന്നിട്ടില്ല. വിവാഹവും കഴിഞ്ഞിട്ടില്ല. പഠിച്ചുകൊണ്ടിരിക്കുന്ന സമയമാണെന്ന് തോന്നുന്നു.
ഒരു റംസാന് ദിവസം ക്യാപ്ടന് രാജു സിനിമയുടെ വര്‍ക്കുമായി ബന്ധപ്പെട്ട് ചെന്നൈയിലെത്തുന്നു. മമ്മൂട്ടി ചെന്നൈയിലുണ്ടെന്ന് അറിഞ്ഞ് ക്യാപ്ടന് റംസാന് വിഷ് ചെയ്യാന്‍ വേണ്ടി വിളിച്ചു. ഫോണെടുത്തത് ദുല്‍ക്കറാണ്. വാപ്പച്ചിയും ഉമ്മയും കൂടി എറണാകുളത്തു പോയിരിക്കുകയാണെന്നും ഇവിടെയിപ്പോള്‍ താനും ഇത്തായും മാത്രമെയുള്ളുവെന്നും ദുല്‍ക്കര്‍ പറഞ്ഞു.
ക്യാപ്ടന് ഈദ് ആശംസ പറഞ്ഞു കഴിഞ്ഞപ്പോള്‍ രാജു അങ്കിള്‍ ചെന്നൈയില്‍ എന്തിനുവന്നതാണെന്നും ഒക്കെ ദുല്‍ക്കര്‍ കുശലം ചോദിച്ചു. ഡബ്ബിംഗിനു വേണ്ടി എത്തിയതായിരുന്നു ക്യാപ്ടന്. അതുകേട്ടപ്പോള്‍ റംസാനായതുകൊണ്ട് ഉച്ചയ്ക്ക് വീട്ടില്‍ വരണമെന്നും ഇവിടെ നിന്നും ബിരിയാണി കഴിച്ചിട്ടുപോകണമെന്നും പറഞ്ഞ് ദുല്‍ക്കര്‍ വീട്ടിലേക്കു ക്ഷണിച്ചു. മമ്മൂട്ടിയുടെ മകന്റെ ക്ഷണം സ്നേഹപൂര്‍വ്വം നിരസിച്ചു. കൂടെ പ്രൊഡ്യൂസറും ഡയറക്ടറും ഒക്കെയുണ്ട്. അതുകൊണ്ട് ബിരിയാണി കഴിക്കുന്നത് ഇനി മറ്റൊരവസരത്തിലാകാമെന്ന് പറഞ്ഞപ്പോള്‍ അവരെയും കൂട്ടിവരാന്‍ വീണ്ടും ദുല്‍ക്കര്‍ ക്ഷണിച്ചു.
അങ്ങനെ അന്നുച്ചയ്ക്ക് അഡയാറിലുള്ള മമ്മൂട്ടിയുടെ വീട്ടില്‍ പോയി ബിരിയാണികഴിച്ചു.
അന്നു കഴിച്ച ബിരിയാണിയുടെ രുചി പ്രത്യേകം പറയേണ്ടതില്ല എന്നാണ് ക്യാപ്ടന് പറയുന്നത്. അതിനേക്കാള്‍ എനിക്കു ഹൃദ്യമായി തോന്നിയത് ദുല്‍ക്കറിന്റെ വീട്ടിലേക്കുള്ള ക്ഷണവും അവിടെ ചെന്നപ്പോഴുള്ള പെരുമാറ്റവുമാണ്. സിനിമയില്‍ അഭിനയിച്ചിട്ടില്ല. ഹീറോ ആയിട്ടില്ല, ദുല്‍ക്കര്‍ അന്ന് ചെറിയ പയ്യനാണ്. മമ്മൂട്ടി ഇല്ലാത്ത അവസരത്തില്‍ വാപ്പച്ചിയുടെ സഹപ്രവര്‍ത്തകരോട് ഇത്ര നന്നായി പെരുമാറാന്‍ കഴിഞ്ഞത് ദുല്‍ക്കറിന്റെ ക്വാളിറ്റിയാണ്. ഇക്കാര്യവും മമ്മൂട്ടിയോട് ക്യാപ്ടന് ഇന്നേവരെ പറഞ്ഞിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha