Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാടകീയ രംഗങ്ങൾ...ഒടുവിൽ മത്സരാർത്ഥിപോലും അറിയാതെ വീടിന് പുറത്തേക്ക്...ഇതെന്തൊരു എലിമിനേഷനെന്ന് അമ്പരന്ന് പ്രേക്ഷകർ....കണ്ണിന് അസുഖം പഠിച്ചവർ കുടി പോയതോടെ ശോകമൂകമായി ബിഗ് ബോസ് വീട്

17 FEBRUARY 2020 11:22 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരും മത്സരാർത്ഥികളും ഒരുപോലെ കാത്തിരിക്കുന്ന എപ്പിസോഡാണ് വാരാന്ത്യ ദിനങ്ങളായ ശനി ഞായർ എപ്പിസോഡുൾ. ബിഗ് ബോസ്സിൽ നിന്നും ആരൊക്കെ പുറത്തേക്ക് പോകും ആരൊക്കെ അകത്തേക്ക് വരും എന്ന് അറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിക്കുന്നത് ഈ ദിവസങ്ങളിലാണ്. വളരെ നാടകീയ രംഗങ്ങളും വിടവാങ്ങൽ രംഗങ്ങളുമാണ് ഈ നിമിഷങ്ങളിൽ പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത്.കഴിഞ്ഞ എപ്പിസോഡും അത്തരമൊരു നാടകീയ നിമിഷങ്ങൾ സാക്ഷ്യം വഹിച്ചു. ഇതുവരെ സംഭവിക്കാത്ത ഒരു എലിമിനേഷൻ രീതിയാണ് കഴിഞ്ഞ എപ്പിസോഡിൽ നടന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകരും മത്സരാർത്ഥികളും പുറത്തായ മത്‌സരാർഥിയും ഒരുപോലെ അമ്പരന്നു.

ബിഗ് ബോസ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ആരാണ് പുറത്താകുകയെന്ന തീരുമാനം. ലാലേട്ടൻ വരുന്ന എപ്പിസോഡിലാണ് അക്കാര്യത്തില്‍ തീരുമാനം അറിയിക്കുകയും ചെയ്യുക. ബിഗ് ബോസ്സിലെ മോശം പ്രകടനം പുറത്താകലിലേക്ക് വഴി തെളിയിക്കുകയും ചെയ്യും. ബിഗ് ബോസ് വീട്ടിലുള്ളവര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവരില്‍ നിന്നും ആരാണ് പുറത്തുപോകേണ്ടത് എന്ന് വോട്ടെടുപ്പിലൂടെ പ്രേക്ഷകര്‍ ആണ് തീരുമാനിക്കുന്നത്. വളരെയധികം ആകാംക്ഷയുടെ മുൾമുനയിൽ നിലനിര്‍ത്തിയായിരുന്നു ബിഗ് ബോസ് കഴിഞ്ഞ ഇവസം പുറത്തായത് ആരെന്ന് വ്യക്തമാക്കിയതും.

വീണാ നായര്‍ സേഫ് സോണിലാണെന്ന് കഴിഞ്ഞ ദിവസം തന്നെ ലാലേട്ടൻ വെളിപ്പെടുത്തിയിരുന്നു. ജയിലില്‍ പോകാൻ തയ്യാറായിനില്‍ക്കുന്ന ആര്യയെയും പുറത്താകലില്‍ നിന്ന് മാറ്റിനിര്‍ത്തി. തുടർന്ന് ആരാകും ഇന്ന് പുറത്താകുകയെന്ന ആകാംക്ഷ വര്‍ദ്ധിക്കുകയും ചെയ്‍തു. വിധിയെഴുതി വെച്ച കാര്‍ഡിനു മുന്നില്‍ ഓരോരുത്തരോടും നില്‍ക്കാൻ ലാലേട്ടൻ പറഞ്ഞു. അവരവരുടെ പേര് എഴുതിവെച്ച കാര്‍ഡിനു മുന്നില്‍ ഓരോരുത്തരും നിന്നു. രജിത് കുമാര്‍, പ്രദീപ് ചന്ദൻ, മഞ്ജു പത്രോസ്, സൂരജ് എന്നിവരായിരുന്നു അവര്‍. തുടർന്ന് കാര്‍ഡ് തുറന്നുനോക്കാൻ മോഹൻ ലാൽ നിർദേശം നൽകി . രജിത് കുമാറും സൂരജും സേഫ് സോണില്‍. മഞ്ജു പത്രോസും പ്രദീപ് ചന്ദ്രനും ഡെയ്ഞ്ചര്‍ സോണിലും. എന്തായിരിക്കും സംഭവിക്കുകയെന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ പുറത്തുപോകാൻ സാധ്യതയുണ്ടെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ കണ്ണിന് അസുഖം ബാധിച്ച് വീട്ടില്‍ ആള്‍ക്കാര്‍ കുറവായതിനാല്‍ ഇത്തവണ ആരും പുറത്തുപോകാൻ സാധ്യത ഇല്ല എന്നും ചിലര്‍ അഭിപ്രയപ്പെട്ടു.

തുടര്‍ന്ന് ഇരുട്ടുമുറിയിലേക്ക് മഞ്ജു പത്രോസിനെയും പ്രദീപ് ചന്ദ്രനെയും ബിഗ് ബോസ് മാറ്റി. കണ്ണുകള്‍ മൂടാൻ നിര്‍ദ്ദേശിച്ചു. രണ്ടുപേര്‍ വന്ന് മഞ്ജു പത്രോസിനെയും പ്രദീപ് ചന്ദ്രനെയും ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് പുറത്തേയ്‍ക്ക് നടത്തി. ആരാണ് വന്നത് എന്ന് ഇരുവരും ചോദിക്കുന്നുണ്ടായിരുന്നു. എലീനയാണോ എന്ന് പ്രദീപ് ചന്ദ്രൻ സംശയം പ്രകടിപ്പിക്കുകയും ചെയ്‍തു. പേടിയാകുന്നുവെന്ന് മഞ്ജു പത്രോസും പറഞ്ഞു.

വീണ്ടും ലാലേട്ടൻ സ്‍ക്രീനില്‍ എത്തി. ഫുക്രുവിനോട് പുറത്തെ മുറിയിലേക്ക് പോകാൻ പറഞ്ഞു. ഫുക്രു അവിടെയത്തിയപ്പോള്‍ മഞ്ജു പത്രോസ് അവിടെയുണ്ടായിരുന്നു. കെട്ടിപ്പിടിച്ച് ഫുക്രു മഞ്ജുവിനെ വീണ്ടും വീട്ടിലേക്ക് നയിച്ചു. വീട്ടിലെത്തിയപ്പോള്‍ പ്രദീപ് ചന്ദ്രൻ എവിടെ എന്ന് മഞ്ജു ചോദിച്ചു. പ്രദീപ് ചന്ദ്രൻ എവിടെയും പോയില്ല, ഇവിടെയുണ്ട് എന്ന് ലാലേട്ടൻ പറഞ്ഞപ്പോഴാണ് ആരാണ് പുറത്തായത് എന്ന് പ്രേക്ഷകർക്കും മറ്റ് മത്സരാർത്ഥികൾക്കും വ്യക്തമായത്. പ്രദീപ് ചന്ദ്രൻ വീട്ടില്‍ നിന്ന് പുറത്തേയ്‍ക്ക് പോകുകയായിരുന്നു.

തുടർന്ന് തന്നെ കുറെക്കാലം ബിഗ് ബോസ് വീട്ടില്‍ നിലനിര്‍ത്തിയതിന് പ്രദീപ് ചന്ദ്രൻ നന്ദി പറഞ്ഞു . നമ്മളെ വേണ്ടാത്തിടത്ത് നമ്മള്‍ നില്‍ക്കാതിരിക്കുകയാണ് നല്ലതെന്നും പ്രദീപ് ചന്ദ്രൻ കൂട്ടിച്ചേർത്തു . മോഹൻലാല്‍ പ്രദീപ് ചന്ദ്രനൊപ്പം ഫോട്ടോയെടുക്കണമെന്ന് പറഞ്ഞു. ഇരുവരും ഒന്നിച്ച് ഫോട്ടോ എടുത്തു. പ്രദീപ് ചന്ദ്രൻ പ്രേക്ഷകര്‍ക്ക് വീണ്ടും നന്ദി പറഞ്ഞു. തുടര്‍ന്ന് എല്ലാവിധ ആശംസകളും നേര്‍ന്ന് പ്രദീപ് ചന്ദ്രനെ മോഹൻലാല്‍ യാത്രയയ്‍ക്കുകയും ചെയ്‍തു.പ്രദീപ് ചന്ദ്രൻ പോയതിനെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു പിന്നീട് ബിഗ് ബോസ് വീട്ടില്‍. പ്രദീപ് ചന്ദ്രൻ പോയതിന്റെ സങ്കടംപങ്കുവെച്ച് ചിലര്‍ കരയുന്നുമുണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends