Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"രജിത്തിനെ പിടിച്ചുതള്ളിയാൽ നാട്ടുകാർ മൊത്തം എനിക്കുനേരെ തിരിയും"....ഡോ.രജിത്തിന്റെ ഫാൻസ്‌ സപ്പോർട്ട് ഫുക്രുവിന് പിടികിട്ടിത്തുടങ്ങി.. ഫുക്രു കളിമാറ്റികളിക്കുമോ എന്ന ആകാംക്ഷയിൽ പ്രേക്ഷകർ

19 FEBRUARY 2020 12:12 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് വീടിനുള്ളിൽ ഏറ്റവും കൂടുതൽ ആരോപണങ്ങളും ആക്രമങ്ങളും നേരിടുന്ന മത്സരാർഥിയാണ് ഡോ.രജിത്ത് കുമാർ. താൻ വീടിനുള്ളിൽ ഒറ്റപ്പെടുന്നുവെന്നും മറ്റുള്ളവർ തന്നെ സംഘം ചേർന്ന് അക്രമിക്കുന്നുവെന്നും രജിത്ത് കുമാർ തന്നെ പലപ്പോഴായി മോഹൻ ലാലിനോടും വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ നോമിനേഷനിലും മറ്റ് മത്സാരാർത്ഥികൾ രജിത്ത് കുമാറിന്റെ പേര് നിര്ദേശിക്കാറുണ്ടെങ്കിലും അവസാനം പ്രേക്ഷകരുടെ വോട്ടെടുപ്പിൽ രജിത്ത് കുമാർ മുൻപന്തിയിൽ എത്തുകയാണ് പതിവ്. ഈ കാര്യം മറ്റ് മത്സരാർത്ഥികൾക്ക് മനസ്സിലാകുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ ബിഗ്ഗ് ബോസ് ഹൗസിനുള്ളിൽ തന്നെ ചർച്ചകളും മുറുമുറുപ്പുകളും നടന്നിരുന്നു. മറ്റ് മത്സരാർത്ഥികൾ രജിത്ത് കുമാറിനെ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാക്കുന്ന മത്സരാർത്ഥിയായി പ്രഖ്യാപിച്ചുകഴിഞ്ഞു എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം ഫുക്രു പാഷാണം ഷാജിയോടായി പറഞ്ഞ വാക്കുകൾ. എന്നാൽ ഗെയിമിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മത്സരാർത്ഥിയായ ഫുക്രു പോലും രജിത്ത് കുമാറിനോടായി അപമര്യാദയായി പെരുമാറുന്നതും പ്രേക്ഷകർ കാണാറുണ്ട്. ഇത് പ്രേക്ഷകരുടെയിടയിൽ വലിയ പ്രതിഷേധങ്ങൾക്കും പരാതികൾക്കും കാരണമായി മാറുകയും ചെയ്തിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ഏറ്റവുമധികം സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത് ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്‌ലി ടാസ്‌കിന് ഇടയിലാണ്. ടീം തിരിഞ്ഞ് എതിരാളികളെ കായികമായിക്കൂടി പലപ്പോഴും നേരിടേണ്ടിവരുന്ന ഗെയിമുകളിലാവും അത്തരം തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും കൂടുതല്‍ പുറത്തുവരുന്നത് . അത്തരത്തില്‍ ഒരു ഗെയിമാണ് വീക്ക്‌ലി ടാസ്‌ക് ആയി ഇത്തവണയും ബിഗ് ബോസ് അവതരിപ്പിച്ചത്.

ബിഗ് ബോസ് ഹൗസില്‍ നിലവിലുള്ള എട്ട് പേര്‍ നാല് വീതമുള്ള രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു മത്സരം. തുടർന്ന് ഫുക്രു, ജസ്ല, സൂരജ്, മഞ്ജു എന്നിവര്‍ ഒരു ടീമും ആര്യ, വീണ, രജിത്, ഷാജി എന്നിവര്‍ മറ്റൊരു ടീമും ആയി മത്സരിച്ചു . കഴിഞ്ഞ എപ്പിസോഡിലെ മത്സരത്തില്‍ സൂരജിന്റെ ടീം സൂപ്പര്‍ ഹീറോസും പാഷാണം ഷാജിയുടെ ടീം സൂപ്പര്‍ വില്ലന്‍സും ആയിരുന്നു. ഗാര്‍ഡന്‍ ഏരിയയില്‍ കോട്ടും സ്യൂട്ടുമൊക്കെ ധരിച്ച തരത്തില്‍ ഒരു മനുഷ്യന്റെ ഡമ്മി വച്ചിരുന്നു. ഒരു കസേരയില്‍ ഇരുത്തി ചങ്ങലയിൽ ബന്ധിച്ച നിലയിലായിരുന്നു ഡമ്മി. ഈ സാങ്കല്‍പിക കഥാപാത്രം സൂപ്പര്‍ വില്ലന്‍മാരുടെ ഒരു സംഘാംഗം ആണെന്നായിരുന്നു സങ്കല്‍പം. ഇയാളെ പൂട്ടുകളില്‍നിന്ന് മോചിപ്പിക്കുക എന്നതായിരുന്നു സൂപ്പര്‍ വില്ലന്‍സിന്റെ ടാസ്‌ക്ക് . അവര്‍ പൂട്ടുകള്‍ തുറക്കുന്നത് തടയുക സൂപ്പര്‍ ഹീറോസിന്റെ ടാസ്‌ക്കും.

ബസര്‍ ഓരോ തവണയും ശബ്ദിക്കുമ്പോള്‍ ടാസ്‌ക് ആരംഭിക്കുകയും ബസര്‍ വീണ്ടും ശബ്ദിക്കുമ്പോള്‍ ടാസ്‌ക് അവസാനിക്കുകയും ചെയ്യും. ഇതനുസരിച്ച് ടാസ്‌ക് തുടങ്ങിയപ്പോള്‍ത്തന്നെ സംഘര്‍ഷങ്ങള്‍ ആരംഭിക്കുകയായിരുന്നു. ആദ്യത്തെ തവണ വീണ നായർ സൂരജിന്റെ കൈയില്‍ കടിച്ചു എന്നതായിരുന്നു സംഘർഷങ്ങൾക്ക് കാരണമായത്. രണ്ടാമത്തെ തവണ ബസര്‍ ശബ്ദിക്കുന്നതിന് മുന്‍പ് അടുത്തുകിടന്നിരുന്ന പെട്ടികളും മറ്റും എതിരാളികളുടെ ചലനങ്ങള്‍ക്ക് തടസമുണ്ടാക്കാനായി ഫുക്രു കൊണ്ടുവന്നിടാന്‍ തുടങ്ങി. രജിത് കുമാര്‍ ഇവ എടുത്ത് ദൂരത്തേക്ക് ഇടാനും തുടങ്ങി. തുടര്‍ന്ന് ഫുക്രു താന്‍ ഇനി മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് ഒച്ചയുണ്ടാക്കി അവിടെനിന്ന് വീടിനുള്ളിലേക്ക് പോവുകയായിരുന്നു. ആര്യ ഉള്‍പ്പെടെ പലരും സംസാരിക്കാന്‍ വന്നെങ്കിലും ഫുക്രു തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു.

പിന്നാലെ എത്തിയ സാജുവിനോട് രജിത്തിനോട് തനിക്കുള്ള നീരസം ഫുക്രു വെളിപ്പെടുത്തി. നീ ചെയ്ത കാര്യം തന്നെയാണ് പുള്ളിയും ചെയ്തതെന്നും എന്നാല്‍ മത്സരം ഉപേക്ഷിക്കുന്നത് മണ്ടത്തരമാണെന്നും ഷാജി പറഞ്ഞു. 'നീയും പുള്ളിയും ഒരേ കാര്യമാണ് ചെയ്തത്. പക്ഷേ എന്നിട്ട് പുള്ളി ഇരിക്കുന്നത് നോക്ക്. നീ ഇത്രയും മണ്ടനാണോ. ഇതിനകത്ത് വലിയ ഇന്റിമസി വച്ചോണ്ടിരിക്കേണ്ട കാര്യമില്ല. അത് ഞാന്‍ എപ്പോഴും നിന്നോട് പറയുന്നതാണ്. നീ എല്ലാവരോടും പറയുന്നതാണല്ലോ ഗോയിമാണ് ഗെയിമാണ് എന്ന്..', ഷാജി ഫുക്രുവിനോട് പറഞ്ഞു. എന്നാല്‍ താനും ഇത് ഗെയിമായേ കാണുന്നുള്ളൂവെന്നും എന്നാല്‍ അയാളെ (രജിത്) താനിനി പിടിച്ച് തള്ളുമെന്നും ഫുക്രു മറുപടി പറഞ്ഞു. എന്നാല്‍ പിന്നീട് ആ അഭിപ്രായം തിരുത്തുകയും ചെയ്തു ഫുക്രു. താന്‍ അങ്ങനെ ചെയ്താല്‍ പ്രേക്ഷകര്‍ എതിരാവുമെന്നായിരുന്നു ഫുക്രുവിന്റെ അഭിപ്രായം. 'ഞാന്‍ അങ്ങനെ ചെയ്താല്‍ നാട്ടുകാര് മൊത്തം എന്റെ നേരെ തിരിയും. അതേ ഇവിടെ സംഭവിക്കൂ. അല്ലാതെ ഒന്നും സഭവിക്കില്ല. ഇവിടെ നിലനില്‍ക്കണ്ടേ ഷാജിച്ചേട്ടാ. ഇവിടെ നിന്നുപോകണ്ടേ നമുക്ക്..',ഇതായിരുന്നു ഫുക്രുവിന്റെ വാക്കുകൾ. തുടർന്നും ഷാജി ഫുക്രുവിനെ ഉപദേശിക്കുന്നുമുണ്ടായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends