Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

"പിടിക്കേണ്ട സ്ഥലത്ത് മാത്രമേ പിടിക്കാവു....എനിക്ക് സഹോദരനായി കാണാൻ കഴിയില്ല'...ഡോ.രജിത്തിനെതിരെ ജസ്ലയുടെ കടുത്ത ആരോപണം...അമ്പരന്ന് പ്രേക്ഷകർ...ഇതും ഗെയിമിന്റെ ഭാഗമാണോ...രജിത്ത് കുമാർ വീണ്ടും വേട്ടയാടപ്പെടുന്നു

19 FEBRUARY 2020 03:11 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ട് വളരെ ആവേശകരമായി തന്നെ മുന്നേറുകയാണ്. കണ്ണിന് അസുഖം ബാധിച്ചവർ കൂടി വീടിൽ നിന്നും പുറത്തായപ്പോൾ ബിഗ് ബോസ് വീട് ആകെ ശോകമൂകമായ അവസ്ഥയിലാണിപ്പോൾ. എന്നാൽ ബാക്കിയുള്ള മത്സരാർത്ഥികൾ കടുത്ത പോരിൽ തന്നെയാണിപ്പോഴും. മത്സരത്തിൽ പോയിന്റ് നേടാനും വിജയിയാകാനും പല വഴികളും മത്സരാർത്ഥികൾ പ്രയോഗിക്കുന്നുണ്ട്..എന്നാലിത് പലപ്പോഴും വ്യക്തിഹത്യയിലേക്കും വലിയ വാക്ക് തര്‍ക്കങ്ങളിലേക്കുമെല്ലാം എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്‍കിയ വീക്ക്‌ലി ടാസ്‌കിലും സംഭവിച്ചത് അതായിരുന്നു . ടാസ്‌കിന്റെ ഇടവേളകളില്‍ ഇരു ടീമാംഗങ്ങള്‍ തമ്മിലും തര്‍ക്കം ഉണ്ടായിരുന്നു. രജിത്തും ഫുക്രുവും തമ്മിലും ജസ്ലയും രജിത്തും തമ്മിലും മഞ്ജുവും രജിത്തും തമ്മിലുമായിരുന്നു പ്രധാനമായും സംഘർഷമുണ്ടായത് . എല്ലാവരും രജിത്തിനെതിരെ തിരിയുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ടാസ്ക്കിനിടയിൽ അല്ലാതെ രജിത്ത് കുമാർ തന്നെ കയറി പിടിച്ചെന്ന ആരോപണമായിരുന്നു ജസ്‌ല ഉന്നയിച്ചത്.

ടാസ്‌കില്‍ എതിര്‍ ഗ്രൂപ്പുകളില്‍ ആയിരുന്നു ജസ്‌ലയും രജിത്തും കുമാറും . ബസര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ എതിരാളികളായ ജസ്‌ല ഉള്‍പ്പെടെ ഉള്ളവരെ കീഴ്‌പ്പെടുത്തി പ്രതിമയില്‍ ബന്ധിപ്പിച്ച പൂട്ടുകള്‍ അഴിക്കുകയായിരുന്നു ടാസ്ക്ക് . പക്ഷേ ബസര്‍ മുഴുങ്ങുന്നതിന് മുന്‍പേ തന്നെ ഇരു ഗ്രൂപ്പുകളിലും ഉള്‍പ്പെട്ടവര്‍ മത്സരത്തിനായി നിലയുറപ്പിച്ചു. എന്നാല്‍ ഈ സമയത്ത് ആരും കൈയ്യാങ്കളിയ്ക്ക് മുതിര്‍ന്നിരുന്നില്ല. ഇതിനിടെയാണ് ജസ്‌ലയെ രജിത് വട്ടത്തില്‍ ചുറ്റിപിടിച്ച് എടുത്ത് മാറ്റാന്‍ ശ്രമിച്ചത്. പിന്നില്‍ നിന്ന് ഒന്നിലധികം തവണ രജിത് ജസ്‌ലയെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നത് പ്രേക്ഷകർ കണ്ടിരുന്നു. ഇതിനെതിരെ രൂക്ഷമായാണ് ജസ്‌ല പ്രതികരിച്ചത്. മത്സരത്തിന് ഇടയില്‍ ദേഹത്ത് സ്പര്‍ശിക്കാം. പക്ഷെ ബസര്‍ ശബ്ദം മുഴങ്ങുന്നതിന് മുന്‍പ് തന്നെ കയറി പിടിക്കരുതെന്നായിരുന്നു ജസ്ല വാദിച്ചത് . ഇതിനോട് മഞ്ജുവും ഷാജിയും അനുകൂലിക്കുകയും മഞ്ജു പത്രോസ് രജിത്ത് കുമാറിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു . രജിത്ത് കുമാറിനെയും അദ്ദേഹത്തിന്റെ ടീമിനെയും മാനസികമായി തളര്‍ത്താന്‍ ഫുക്രുവിനൊപ്പെം ജസ്‌ലയും ഇത് ആയുധമാക്കുന്നതായിരുന്നു പിന്നീട് പ്രേക്ഷകർ കണ്ടത്. എന്നാല്‍ രജിത്തിന് പിന്തുണ നൽകുന്ന വീണയെയാണ് പ്രേക്ഷകർ കാണുന്നത് . ഇരുവരും ഒരു ടീമായിരുന്നു. ശാരീരികമായി ഉപദ്രവിക്കുക എന്ന റൂട്ട് ആരാണ് കൊണ്ട് വന്നത് എന്നായിരുന്നു വീണ ചോദിച്ചത്.

ചേച്ചിയുടെ ശരീരത്തില്‍ ആരെങ്കിലും അങ്ങനെ സ്പർശിച്ചാൽ ചേച്ചി സമ്മതിക്കുമോ? എന്നായിരുന്നു ജസ്‌ലയുടെ മറുചോദ്യം. പക്ഷേ തന്റെ ചോദ്യം വീണ്ടും ആവര്‍ത്തിക്കുക മാത്രമേ വീണ ചെയ്തുള്ളു. ശരീരത്തിൽ അങ്ങനെ സ്പർശിക്കുന്നത് തനിക്കിഷ്ടമല്ല എന്നായിരുന്നു ജസ്ലയുടെ ഉത്തരം . പക്ഷേ മനപൂര്‍വ്വം ആരും ചെയ്തില്ലെന്നും ഈ വീട്ടില്‍ അങ്ങനെയാരും ചെയ്യില്ലെന്നും ജസ്‌ല വ്യക്തമാക്കി. പക്ഷെ ടാസ്‌ക് ബസറിന് മുന്‍പ് ആരും ദേഹത്ത് കേറി പിടിക്കുന്നത് ശരിയല്ലെന്നും ജസ്‌ല പറഞ്ഞു. മാത്രമല്ല അങ്ങനെ മനപ്പൂർവം ശരീരത്തിൽ സ്പർശിക്കുന്നവരുണ്ടെന്നും ജസ്ല കൂട്ടിച്ചേർത്തു. എന്നാൽ അങ്ങനെ ഇവിടെ ആരും ഇല്ലായെന്നായിരുന്നു വീണ പ്രതികരിച്ചത്. ബിഗ് ബോസ് വീട്ടില്‍ ആദ്യമായാണ് ഒരാള്‍ തന്നെ അനുകൂലിച്ച് സംസാരിക്കുന്നത് എന്നു പറഞ്ഞ് രജിത്ത് കുമാർ വീണയോട് നന്ദി പറയുകയും ചെയ്തു.

എന്നാൽ ഇതിന്റെയൊക്കെ മറ്റൊരു വശമാണ് പിന്നീട് കണ്ടത്. ഫുക്രുവും ജസ്ലയും ചേർന്ന് പദ്ധതി തയ്യാറാക്കി പ്രശ്നം കൂടുതൽ വഷളാക്കുകയായിരുന്നു. മത്സരത്തിൽ വിജയിക്കാൻ വേണ്ടിയായിരുന്നു അവർ അത്തരമൊരു പദ്ധതി തയ്യാറാക്കിയത്. തുടർന്ന് മഞ്ജുവിനോടും പദ്ധതി ഫുക്രു വെളിപ്പെടുത്തി. മഞ്ജുവും രജിത്തിനെതിരെ ജസ്ലയെ സ്പർശിച്ചതുമായി ബന്ധപ്പെട്ട കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ജസ്ല കൊച്ചുകുട്ടിയല്ല എന്നും പതിരുപ്പത്തിമൂന്ന് വയസ്സുള്ള പെണ്കുട്ടിയാണെന്നുമായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (41 minutes ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (3 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (4 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (4 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (4 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (4 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (5 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (5 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (6 hours ago)

Malayali Vartha Recommends