Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐഎസ്‌ഐ എതിര്‍ത്തുവത്രെ... പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; എല്ലാം ചൈനയുടെ അറിവോടെ, ഐഎസ്‌ഐ എതിര്‍ത്തു


മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന്.... കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...

ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നു; ഇനിയൊരു കല്ല്യാണം വേണമോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല

14 MARCH 2015 12:26 PM IST
മലയാളി വാര്‍ത്ത.

ജീവിതത്തില്‍ ഒരിക്കലേ ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുള്ളൂ. അത് ട്വന്റി ട്വന്റിയുടെ ഷൂട്ടിങ്ങിനിടയിലാണ്. അമ്മ എന്ന സംഘടന ആരുടെയും മുന്നില്‍ തോല്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് സിനിമ മുടങ്ങുമെന്നായപ്പോള്‍ ഞാന്‍ നിര്‍മ്മാണം ഏറ്റെടുത്തത്. 28 ഷെഡ്യൂളായി നീളുകയാണ് ഷൂട്ടിങ്ങ്. ആ സിനിമ ഇറങ്ങുമോ എന്നുറപ്പില്ലാത്തതുകൊണ്ട് സാറ്റ്‌ലൈറ്റ് റൈറ്റോ ഒന്നും വിറ്റില്ല. എല്ലാത്തിനും മറുപടി ഞാന്‍ തന്നെ പറഞ്ഞാല്‍ മതിയല്ലോ. സ്ഥലം വിറ്റാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. അന്ന് ലാലേട്ടന്‍ (സിദ്ധിക്ക് ലാല്‍) പറഞ്ഞതോര്‍മ്മയുണ്ട്. ഈ ടെന്‍ഷനു പകരം എത്ര കോടി രൂപ തരാമെന്നു പറഞ്ഞാലും ഞാന്‍ ഈ കച്ചവടം പിടിക്കില്ല. ആ സിനിമ പരാജയപ്പെട്ടിരുന്നെങ്കില്‍ പിന്നെ ഞാന്‍ എല്ലാം ഒന്നേന്ന് തുടങ്ങേണ്ടി വരുമായിരുന്നു.
ജനപ്രിയ നായകനാണ് ദിലീപ്. കഠിനാധ്വാനത്തിലൂടെ സൂപ്പര്‍ താരപദവിയിലെത്തിയ നടന്‍. മിമിക്രി വേദികളില്‍ നിന്ന് മലയാള സിനിമ കണ്ടെത്തിയ നായകന്‍ മനസ്സ് തുറക്കുകയാണ്. ഒന്നും പറയാതെ എല്ലാം പറഞ്ഞ്. വനിതയ്ക്ക് അനുദിച്ച പ്രത്യേക അഭിമുഖത്തില്‍ ആത്മഹത്യയും വിവാഹവും ഒക്കം വിഷയമാക്കുകയാണ് പ്രിയ നടന്‍. വനിതയ്ക്ക് ദിലീപ് അനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.
അഭിമാനത്തിന്റെ കൂടെ പ്രശ്‌നമായിരുന്നു ഞങ്ങള്‍ക്ക് ആ സിനിമ. എനിക്കും ആ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും ട്വന്റി ട്വന്റിയില്‍ വലിയ വിശ്വാസമുണ്ടായിരുന്നു. സിനിമ പരാജയപ്പെട്ടാല്‍ നമ്മുടെ ജഡ്ജ്‌മെന്റിനെക്കുറിച്ചുപോലും ആളുകള്‍ സംശയിക്കും. സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാത്ത നാളുകളായിരുന്നു അത്. ആ ദിവസങ്ങളില്‍ ഞാന്‍ ആത്മഹത്യയെക്കുറിച്ച് ആദ്യമായി ചിന്തിച്ചു. ആഗ്രഹിക്കുമ്പോലെ കാര്യങ്ങള്‍ നീങ്ങുന്നില്ല. ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നിപ്പോയി. സംഘര്‍ഷം താങ്ങാനാവാതെ വന്നപ്പോള്‍ ഞാന്‍ കുറച്ചു ദിവസം അമേരിക്കയിലേയ്ക്ക് പോയി. ജീവിതം അവസാനിപ്പിക്കുകയെന്ന ചിന്ത എല്ലാവരിലും എപ്പോഴെങ്കിലും ഉണ്ടാവുന്നുണ്ട്. അതിനെ മറികടക്കാന്‍ ഒരു നേരിയ പ്രകാശം മതി. നിരാശയുടെ ആ നിമിഷങ്ങളെ ഒന്നു മറികടക്കാന്‍.
സല്ലാപത്തിലെ ശശികുമാറിന്റെ സങ്കടങ്ങള്‍ എന്റേതുകൂടിയായിരുന്നു. ഒടുവില്‍ സ്‌നേഹിച്ച പെണ്‍കുട്ടിയെ അവന്‍ തന്റെ ദയനീയത കാണിച്ചുകൊടുക്കുന്ന സീന്‍ ഷൂട്ട് ചെയ്യുന്നു. എന്റെ വീടിനു സമാനമായ വീടാണ്. ഞങ്ങള്‍ ജീവിതത്തിലെ ഒരു വലിയ കാലം ജീവിച്ചത് പോലൊരു വീട്. അവിടെ തളര്‍ന്നു കിടക്കുന്നയാള്‍ക്ക് എന്റെ അച്ഛന്റെ ഛായയുണ്ടോ. ഞാന്‍ ആ കാലില്‍ വീണ് കുറെ നേരം കരഞ്ഞു. അപ്പോഴേക്കും ഷോട്ട് എടുത്തു കഴിഞ്ഞിരുന്നു. എന്റെ ദുഃഖം ഒരാള്‍ക്കു മാത്രം മനസ്സിലായി. ലോഹിയേട്ടന്. ലോഹിയേട്ടന്‍ പറയുന്നുണ്ടായിരുന്നു, ദിലീപിനെ കുറച്ചുനേരം തനിച്ചു വിടൂ.
മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞ ദിലീപിന്റെ ഭാവി ജീവതത്തെ കുറിച്ച് മലയാളികള്‍ പല അഭ്യൂഹങ്ങളിലൂടെയുമാണ് സഞ്ചിരിക്കുന്നത്. ഇതിനും മറുപടി നല്‍കുന്നു ദിലീപ്. കാണുന്നവര്‍ക്കെല്ലാം ഇപ്പോള്‍ അറിയേണ്ടത് ഇനിയൊരു കല്യാണം കഴിക്കുമോ എന്നാണ്. ഞാന്‍ അവരോടെല്ലാം ചോദിക്കും. അയ്യട, ഇനിയും എല്ലാവര്‍ക്കും കൂടി പറഞ്ഞു പിരിയിക്കാനല്ലേ എന്ന്. കല്യാണം വേണോ വേണ്ടയോ എന്ന ആലോചനയുണ്ട്. അല്ലാതെ കല്യാണാലോചനയില്ല. കഴിഞ്ഞ ദിവസം ഐ പാഡില്‍ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള നായികയുടെ ചിത്രങ്ങള്‍ നോക്കുകയാണ്. സംവിധായകരും സുഹൃത്തുക്കളും കോ ഓര്‍ഡിനേറ്റര്‍മാരും അയച്ച ചിത്രങ്ങള്‍. പെട്ടെന്ന് മീനൂട്ടി മുറിയിലേക്ക് കയറി വന്നു. കസവു സാരിയൊക്കെയുടുത്ത് മുല്ലപ്പൂ ചൂടിയ ഒരു പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു സ്‌ക്രീനില്‍. മീനൂട്ടിക്കറിയണം അതാരാണെന്ന്. ഞാന്‍ ചെറിയ നാണം അഭിനയിച്ചുകൊണ്ടു പറഞ്ഞു, കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ പോരല്ലോ? ഒരു കല്യാണത്തെക്കുറിച്ച് ഞാന്‍ വീണ്ടും നാണം അഭിനയിച്ചു. മീനൂട്ടി ഒന്നു തലയാട്ടിക്കൊണ്ട് ചോദിച്ചു, മതിയായില്ല അല്ലേ? ഞാന്‍ ചിരിച്ചുപോയി. പറഞ്ഞു കഴിഞ്ഞതും മീനൂട്ടിയും പൊട്ടിച്ചിരിച്ചു.
പുഴയിലൂടെ താറാവ് നീങ്ങുന്നത് കണ്ടിട്ടില്ലേ. പുറമേ നിന്നു നോക്കുന്നവര്‍ക്ക് തോന്നും ആഹാ എന്തു ഭംഗിയാണ് അവയുടെ വരവ് കാണാന്‍. വെള്ളത്തിനടിയിലൂടെ നോക്കിയാല്‍ കാണാം അവ കിടന്നു കാലിട്ടടിക്കുന്നത്. നമ്മള്‍ അതിന്റെ വെപ്രാളം കാണുന്നില്ല. നമുക്കു ചുറ്റുമുള്ള 90 ശതമാനം പേരുടേയും ജീവിതം ഏതാണ്ട് ഈ അവസ്ഥയിലാണ്. പുറമേ നിന്ന് നോക്കുമ്പോള്‍ എല്ലാവരും ഹാപ്പി. പക്ഷേ, എല്ലാവര്‍ക്കുമുണ്ട് അവരവരുടെ പ്രശ്‌നങ്ങള്‍. നമുക്ക് ആയിരം രൂപയുടെ പ്രശ്‌നമാണെങ്കില്‍ അംബാനിക്കു കോടികളുടെ പ്രശ്‌നമാകാം. അത്രേയുള്ളൂ വ്യത്യാസമെന്ന് ദിലീപ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 മുതല്‍ അഴിക്കുള്ളില്‍ കഴിയുന്ന പോലിസുകാരന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്  (2 minutes ago)

ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചും പകര്‍ന്ന സാക്ഷതരാ പ്രവര്‍ത്തകയായ റാബിയയ്ക്ക്.....  (14 minutes ago)

വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയും ടെലിഗ്രാം വഴിയും ബന്ധപ്പെട്ട് മികച്ച ലാഭം ഉണ്ടാക്കിത്തരാമെന്നു വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്  (18 minutes ago)

ഹൃദയാഘാതം മൂലം വടകര പുതുപ്പണം സ്വദേശി മരിച്ചു  (20 minutes ago)

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍  (25 minutes ago)

വൃന്ദാവന്‍ ഗാര്‍ഡനില്‍ പ്രവേശനനിരക്കില്‍ വര്‍ദ്ധനവ്  (29 minutes ago)

വള്ളിക്കാടില്‍ നിര്‍മിച്ച ടി.പി. സ്‌ക്വയര്‍ ഉദ്ഘാടനം  (44 minutes ago)

നാല് മലയാളികള്‍ക്ക് തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ...  (55 minutes ago)

' ബിൻസിക്ക് അവിഹിതമെന്ന് സൂരജ് പറഞ്ഞിട്ടും നിർത്തിയില്ല.. നേഴ്സിന്റെ ഓഡിയോ പുറത്ത് കരണം പുകച്ച് ബിന്സിയുടെ സുഹൃത്ത്  (57 minutes ago)

പ്രവാസി മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

തെണ്ടിത്തിരിഞ്ഞ സൂരജിനെ ലക്ഷപ്രഭുവാക്കിയത് ബിൻസി ഓസ്ട്രേലിയയിലേക്കുള്ള മാറ്റത്തിൽ ബിൻസിയുടെ നെഞ്ചത് കയറി തീർത്തു..!  (1 hour ago)

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

അമ്പൂരി സ്വദേശി മനോജ് ആണ് കൊല്ലപ്പെട്ടത്  (1 hour ago)

ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍  (1 hour ago)

സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയേക്കും...  (2 hours ago)

Malayali Vartha Recommends