ദേശീയ അവാര്‍ഡ് പട്ടികയില്‍ മമ്മൂട്ടിയൊപ്പം ജയസൂര്യയും

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളുടെ മികച്ച നടനുള്ള അന്തിമപട്ടികയില്‍ മമ്മൂട്ടിയോടൊപ്പം മത്സരിക്കാന്‍ മലയാളത്തില്‍ നിന്നും മറ്റൊരു താരം കൂടി. അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് ജയസൂര്യ പട്ടികയില്‍ ഇടം നേടിയത്. സിനിമയിലെ ക്യാരക്ടറിനുവേണ്ടി 20 കിലോ തൂക്കം വരെ ജയസൂര്യ കുകുറച്ചിരുന്നു.
കെ. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പിലെ രാഘവന്‍ എന്ന കഥാപാത്രമാണ് മമ്മൂട്ടിയെ വീണ്ടും നടന്മാരുടെ പട്ടികയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. കൂടാതെ അമീര്‍ഖാനും ഷാഹിദ് കപൂറും അവസാന റൗണ്ടിലുണ്ടെന്നാണ് സൂചന. രാജ്കുമാര്‍ ഹിറാനിയുടെ \'പികെ\'യാണ് അമീറിനെ മികച്ച നടനുള്ള പട്ടികയില്‍ എത്തിച്ചത്. വിഷാല്‍ ഭരദ്വാജിന്റെ \'ഹൈദറി\'ലെ കേന്ദ്രകഥാപാത്രമാണ് ഷാഹിദിനെ തുണച്ചിരിക്കുന്നതും. മൂന്ന് കഥാപാത്രങ്ങളും മികച്ചത് തന്നെയാണ്. ഒരുപക്ഷേ, അത് തന്നെയാകും ജൂറിയ്ക്ക് മുന്നിലെ വെല്ലുവിളിയും. മൂന്ന് ചിത്രങ്ങളും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മമ്മൂട്ടിയെ തിരഞ്ഞെടുക്കപ്പെട്ടാല്‍ മികച്ച നടനുള്ള നാലാമത്തെ അവാര്‍ഡായിരിക്കും ഇത്.
1989ല്‍ ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍, 1993ല്‍ വിധേയന്‍, പൊന്തന്‍മാട, 1999ല്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിയ്ക്ക്് ലഭിച്ചു. മുന്നറിയിപ്പിലെ രാഘവന്‍ എന്ന കഥാപാത്രം ഒരു നെഗറ്റീവ് സ്വഭാവമുള്ളതാണെങ്കിലും അതിന്റെ തീവ്രത ചോര്‍ന്നുപോകാതെ വളരെ തന്മയത്വത്തോടെയാണ് മമ്മൂട്ടി അതില്‍ അഭിനയിച്ചിരിക്കുന്നതും. കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളില്‍ ഒന്നാണ് മുന്നറിയിപ്പ്. അത് പോലെ തന്നെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മൂന്ന് തവണ അമീറിനെയും തേടി എത്തിയിട്ടുണ്ട്.
അമീറിന്റെ പികെയാണ് അടുത്തിറങ്ങിയവയില്‍ ഹിറ്റായ ചിത്രവും. പികെയിലൂടെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്ന് നടന്‍ അമിര്‍ഖാന്‍ അടുത്തിടെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. മികച്ച നടിക്കുള്ള പട്ടികയില്‍ പ്രിയങ്കാ ചോപ്രയും (മേരികോം) കങ്കണ റണൗട്ടും (ക്വീന്‍) തമ്മിലാണ് മറ്റൊരു പോരാട്ടം. 2008ല്‍ പ്രിയങ്കയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച ഫാഷന്‍ എന്ന ചിത്രത്തിലും കങ്കണയും പ്രിയങ്കയും മത്സരിച്ച് അഭിനയിച്ചിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha