കര്‍ഷകനായി അറിയപ്പെടാനാണ് ആഗ്രഹമെന്ന് ജയറാം

മലയാളത്തില്‍ പ്രിയ നടന്മാരില്‍ ഒരാളാണ് ജയറാം. മികവുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഏറെ അതിശയിപ്പിച്ച നടന്‍ കൂടിയാണ് ജയറാം. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് തന്റെതായ കഴിവ് തെളിയിച്ച നടനാണ് ജയറാം. ജയറാമിന് തന്റെ കുട്ടിക്കാലത്തെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്. സിനിമാക്കാരനായും മിമിക്രിക്കാരനായും ചെണ്ടമേളക്കാരനായും ജയറാം അറിയപ്പെട്ടു. എന്നാല്‍ ജീവിതത്തില്‍ ശരിക്കും എന്തായി അറിയപ്പെടണമെന്ന് ജയറാം തുറന്ന് പറയുന്നു. കര്‍ഷകനായ ജയറാമായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ജയറാം തുറന്ന് പറയുന്നു. കൃഷിയെ ജീവനു തുല്യം സ്‌നേഹിക്കുന്നുവെന്നും ജയറാം തുറന്ന് പറയുന്നു. അച്ഛന്റെ കുടുംബം മുഴുവനും കര്‍ഷകരായിരുന്നു. അച്ഛന്റെ അച്ഛന്‍ ജഡ്ജായിരുന്നു.
കുട്ടിക്കാലത്ത് ഓടികളിച്ച് നടന്ന് പച്ച നിറഞ്ഞ വയലുകളും നെല്‍പ്പാടങ്ങളും ഇപ്പോഴും ഓര്‍ക്കുന്നുവെന്ന് ജയറാം പറയുന്നു. അച്ഛന്റെ പേരില്‍ ഇപ്പോഴും ആ സ്ഥലങ്ങള്‍ അവിടെയുണ്ട്. ഒരു മലയാളിയായി ജനിച്ചതില്‍ ആ മണ്ണില്‍ കൃഷി ചെയ്ത് പൊന്ന് വിളയിച്ച് കാണിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതിനുവേണ്ടിയുള്ള തീവ്രശ്രമം നടക്കുന്നുവെന്നും ജയറാം പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ മണ്ണില്‍ പൊന്ന് വിളയിക്കുന്ന ഒരു കര്‍ഷകനായി മലയാളികളെ കാണിച്ച് കൊടുക്കണമെന്ന് ആഗ്രമുണ്ടെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. അത് കൊണ്ട് തന്നെ കര്‍ഷകനായ ജയറാമായി അറിയപ്പെടാനാണ് ആഗ്രഹമെന്നും ജയറാം മനസ് തുറന്ന് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























