Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടൻ; ആ ഒഴുക്കിനൊത്ത് നീങ്ങാന്‍ ചിലപ്പോഴൊക്കെ സാധിച്ചു എന്നത് വ്യക്തിപരമായ സന്തോഷം; ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക; ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാരിയർ

21 MAY 2020 03:54 PM IST
മലയാളി വാര്‍ത്ത

വര്‍ണ്ണിക്കാനാവാത്ത അത്ര വിസ്മയങ്ങള്‍ ഉള്ളിലൊളുപ്പിച്ച ഒരു മനുഷ്യന്‍. ഇതുപോലെയൊരു അഭിനയ വിസ്മയയം മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. എല്ലോഴും എല്ലാരും പറയുന്ന ഒരു കാര്യം തന്നെയാണ് എങ്കില്‍ കൂടി അത് പറയാതിരുന്നാല്‍ എന്തോ എനിക്ക് ഒരു സമാധാനമില്ല. ആ കള്ളച്ചിരി മലയാളികളുടെ എല്ലാം സ്വന്തം എന്ന് തോന്നിക്കാന്‍ ജീവിതത്തിന്റെ ഭാഗമാണ് എന്ന് തോന്നിക്കാന്‍ അത് മതി. ഒരു ചെറു നോട്ടത്തില്‍ പോലും അസാമാന്യമായ അഭിനയത്തിന്റെ മിന്നലാട്ടങ്ങളും , മറുവശത്ത് താരപരിവേഷത്തിന്റെ പരകോടി കണ്ട വേഷങ്ങളുമായി ഈ നടന്‍ ഈ അറുപതാം വയസ്സിലും നമ്മെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തുതന്നെ മലയാളത്തിന്റെ അഭിമാനമായി ഭാഷാതിര്‍ത്തികള്‍ ഭേദിച്ചപ്പോഴും തിരശീലയില്‍ ലാലേട്ടന്‍ തീര്‍ത്തത് മായാജാലമായിരുന്നു ലാലേട്ടന് മാത്രം കഴിയുന്ന ചില പ്രത്യേകതരം ജാല വിദ്യകള്‍.

മികച്ച നടനുള്ള രണ്ട് പുരസ്‌ക്കാരങ്ങളടക്കം നാലു ദേശീയ അവാര്‍ഡുകള്‍. 9 സംസ്ഥാന ബഹുമതികള്‍. പത്മശ്രീ. പത്മഭൂഷന്‍ എന്നിങ്ങനെ നേടിയ അംഗീകാരങ്ങളെ പറ്റി പറഞ്ഞുതുടങ്ങിയാല്‍ പിന്നെ തീരില്ല... അതുകൊണ്ട് അവാര്‍ഡുകളുടെ കാര്യം ഇവിടംകൊണ്ട് നിര്‍ത്തുന്നു... മുന്നൂറിലേറെ വേഷങ്ങള്‍ പിന്നിട്ട് അറുപതിന്റെ നിറവിലെത്തിയ പ്രിയനടനില്‍ നിന്നും ഇനിയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്, പ്രതീക്ഷകുന്നതിനേക്കാള്‍ ഏറെ തന്നു പഴക്കമുള്ള ആളായതിനാല്‍ തന്നെ ആ കാര്യത്തില്‍ ഒരു ആശങ്കയുമില്ല.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ദൃശ്യം 2 , സംവിധായകന്റെ റോളില്‍ ആദ്യമായി എത്തുന്ന ബാറോസ്.. ഇതൊക്കെ തീയറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. സംഭവിക്കാന്‍ പോകുന്ന വിസ്മയങ്ങള്‍ക്കെല്ലാം എല്ലാ വിധ ആശംസകളും ലാലേട്ടാ.... ചന്ദ്രോത്സവത്തിലെ നായകന്‍ ചിറക്കല്‍ ശ്രീഹരി പറയുന്ന വാചകമുണ്ട്. ഒരാളെ പോലെ ഏഴ് പേര്‍ ഉണ്ടാകുമെന്ന്. പക്ഷേ അത് ശെരിയല്ലകേട്ടോ ലാലേട്ടാ. നിങ്ങളെ ഒഴിച്ച്..... പകരം വയ്ക്കാനാളില്ലാത്ത പ്രായമേറും തോറും പ്രിയമേറുന്ന ഒരു പ്രതിഭാസം.

ലാലേട്ടനെ കുറിച്ച് ഏറ്റവും മനോഹരമായ കുറിപ്പ് മഞ്ചുവാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി

മോഹന്‍ലാല്‍ എന്ന വാക്ക് നമ്മെ പല ദൃശ്യങ്ങളും ഓര്‍മിപ്പിക്കുന്നു. തിരയടിച്ചുകൊണ്ടേയിരിക്കുന്ന കടല്‍... ആകാശംതൊടുന്ന കൊടുമുടി... തപോവനത്തിലെ വലിയ അരയാല്‍... മഞ്ഞില്‍ വിരിഞ്ഞൊരു പൂവ്... എന്റെ മനസില്‍ പലപ്പോഴും തോന്നിയിട്ടുള്ളത് ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടനെന്നാണ്. പുഴയ്ക്ക് പ്രായമില്ല. അതുകൊണ്ട് 60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ. ഇങ്ങനെയൊരു നടനപ്രവാഹത്തെ നോക്കിനില്‍ക്കാന്‍ സാധിക്കുന്നു എന്നത് തന്നെ ഭാഗ്യം. ആ ഒഴുക്കിനൊത്ത് നീങ്ങാന്‍ ചിലപ്പോഴൊക്കെ സാധിച്ചു എന്നത് വ്യക്തിപരമായ സന്തോഷം. അപ്പോഴൊക്കെ അദ്ഭുതത്തോടെ കണ്ടിട്ടുണ്ട്, മുന്നില്‍ ഓരോ തുള്ളിയിലും ഒരുപാടൊരുപാട് ഭാവങ്ങള്‍ ഓളം വെട്ടുന്നത്. ഒരു പുഴയില്‍ രണ്ടാമതൊരുവട്ടം ഇറങ്ങാനാവില്ല എന്നൊരു പഴമൊഴിയുണ്ട്. അതുപോലെ ഒരുവട്ടം കണ്ട ലാലേട്ടനെയല്ല പിന്നീട് കാണാനാകുക. ഓരോ തവണയും കാണുന്ന മോഹന്‍ലാല്‍ പുതുതാണ്. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക, ലാലേട്ടാ... നിരന്തരം... ഒരുപാട് കാലം... പിറന്നാള്‍ ആശംസകള്‍ !....... അഭിനയം കൊണ്ടു മാത്രമല്ല ലാലേട്ടാ മെയ് വഴക്കം കൊണ്ടും നിങ്ങള്‍ ഞങ്ങളെ വിസ്മയിപ്പിക്കുകയാണ്. ഫിറ്റ്നെസ് നിലനിര്‍ത്താന്‍ ഈ പ്രായത്തിലും പരിശ്രമിക്കുന്ന ലാലേട്ടാ നിങ്ങള്‍ എല്ലാവര്‍ക്കും കരുത്തും ഊര്‍ജ്ജവും കൂടിയാണ്. എല്ലാവിധ ആയുരാരോഗ്യവും നേടുന്നു ലാലേട്ടാ ഹാപ്പി ബര്‍ത്ത് ഡേ ലേട്ടോ....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends