Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

കേരളം നിങ്ങളുടേത് മാത്രമല്ല. പ്രവാസികളും, അന്യ സംസ്ഥാനത്ത് തൊഴിലെടുക്കുന്ന മലയാളികളുടേത് കൂടെയാണ്.അല്ലാതെ കൊറോണയെ പേടിച്ച്‌ ആ പാവങ്ങളെ അറബി കടലില് താഴ്ത്തുവാ൯ പറ്റില്ല!

25 MAY 2020 10:07 AM IST
മലയാളി വാര്‍ത്ത

സാമൂഹ്യ പ്രേശ്നങ്ങളിൽ തന്റെ വ്യക്തമായ അഭിപ്രായങ്ങൾ പങ്കുവെക്കുന്ന ആളാണ് സന്തോഷ് പണ്ഡിറ്റ്.ഇപ്പോളിതാ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ്. താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നമ്ബര്‍ വണ്‍ സംസ്ഥാനമെന്ന് തള്ളി മറിക്കുന്ന കേരളത്തില്‍ തൊഴില്‍ കിട്ടാത്തതുകൊണ്ടാണ് ആളുകള്‍ അന്യസംസ്ഥാനങ്ങളിലേക്ക് തൊഴില്‍തേടി പോകുന്നതെന്നും കേരളത്തില്‍ മാത്രമല്ല അന്യസംസ്ഥാനങ്ങളിലും മലയാളികള്‍ ജീവിക്കുന്നുണ്ടെന്നും താരം തുറന്ന് പറഞ്ഞു.
പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം, കേരളത്തില് കുറച്ചു ദിവസമായ് കൊറോണാ ബാധിച്ച രോഗികള്‍ കൂടി വരികയാണല്ലോ. ഇത് പ്രവാസികളും , അന്യ സംസ്ഥാനത്ത് തൊഴിലെടുക്കുന്ന മലയാളികളും തിരിച്ചു വന്നത് കൊണ്ടാണെന്നും, അവര് എന്തിനാണ് കേരളത്തിലേക്ക് വരുന്നത് എന്നും പറഞ്ഞ് പലരും സംസാരിക്കുന്നു, ചിന്തിക്കുന്നു, അവരെ കുറ്റപ്പെടുത്തുന്നു. അതിനൊരു മറുപടി.

1) കേരളം നിങ്ങളുടേത് മാത്രമല്ല. പ്രവാസികളും, അന്യ സംസ്ഥാനത്ത് തൊഴിലെടുക്കുന്ന മലയാളികളുടേത് കൂടെയാണ്. (അല്ലാതെ കൊറോണയെ പേടിച്ച്‌ ആ പാവങ്ങളെ അറബി കടലില് താഴ്ത്തുവാ൯ പറ്റില്ല)

2)കേരളത്തിലേക്ക് തിരിച്ചു വന്ന എല്ലാവ൪ക്കും കൊറോണാ ബാധയില്ല. വളരെ കുറച്ചു പേ൪ക്കെ ഉണ്ടായിട്ടുള്ളു. (അതങ്ങ് സഹിച്ചോ..)

3) പാസ്സ് നി൪ബന്ധമായും എടുക്കണം എന്ന് നി൪ബന്ധം പിടിക്കുമ്ബോള് പഴയ മൊബൈല് കൊണ്ടു നടക്കുന്ന, അധികം digital പരിജ്ഞാനവും, അധികം ഇംഗ്ളീഷ് അറിയാത്തവരും വളരെ കഷ്ടപ്പെടുന്നുണ്ടേ.

4) പാസ്സ് കിട്ടിയാലും, അതില് പറഞ്ഞദിവസം കേരളത്തില് എത്തുന്നത് പലപ്പോഴും പ്രായോഗികമല്ലാതാകുന്നു. (വിദേശത്തു നിന്നും , മറ്റു സംസ്ഥാനങ്ങളില് നിന്നും ചിറകടിച്ച്‌ പറന്നു വരുവാ൯ പക്ഷികളൊന്നും അല്ലല്ലോ..മനുഷ്യരല്ലേ..ട്രെയിനോ, ബസ്സോ, വിമാനമോ ആ പാസ്സില് പറഞ്ഞ ദിവസം വേണ്ടേ ?

5) പിന്നെ കേരളത്തില് തിരിച്ച്‌ വരുന്ന ആളുകള് ആരുടെയെങ്കിലും ഔദാര്യത്തിന് ഓസിക്ക് വന്നതല്ല. മൂന്നിരട്ടി വരെ അധികം പണം കൊടുത്ത് കഷ്ടപ്പെട്ടാണ് സ്വന്തം പിറന്ന നാട്ടില് തിരിച്ച്‌ വരുന്നത്. (അധികം ആരുടേയും വിരട്ടലും, പുച്ഛവും ഒന്നും ഇങ്ങോട്ട് കാണിക്കേണ്ടാ.)

6) ഇപ്പോള് തിരിച്ചു വന്നവ൪ അന്യ രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും സുഖവാസത്തിന് പോയതല്ല. No 1 കേരളമെന്ന് തള്ളി നടക്കുന്ന ഈ സംസ്ഥാനത്ത് ഒരു പണിയും കിട്ടാതെ വന്നപ്പോള് ഗതികേട് കൊണ്ടാണ് മറ്റുള്ള രാജ്യങ്ങളിലും സംസ്ഥാനത്തും പോയ് കഷ്ടപ്പെട്ടത്. ഇനിയെങ്കിലും No 1 കേരളത്തില് തൊഴിലില്ലായ്മ കുറച്ച്‌ വ്യവസായങ്ങള് തുടങ്ങൂ. എല്ലാവ൪ക്കും ജോലി കൊടുക്കു. ആരും എവിടേക്കും പോകില്ല. (അങ്ങനെ വന്നാല് ഈസിയായ് കൊറോണാ മുക്ത സംസ്ഥാനമാക്കാം. ഒരു നോബല് സമ്മാനവും ഒപ്പിക്കാം)

7) കേരളത്തില് തൊഴിലെടുത്ത മറ്റുള്ള സംസ്ഥാനക്കാര്‍ ,അതിഥി തൊഴിലാളികളെ ഒക്കെ മലയാളികള് സ്നേഹത്തോടെ പരിപാലിച്ചു. അവ൪ അവരുടെ നാട്ടിലേക്ക് പോകുമ്ബോള്‍ ആഘോഷിച്ചു. എന്നാല് ഇവിടെ ജനിച്ച മലയാളികള്‍ സ്വന്തം വീട്ടിലോട്ടു വരുമ്ബോള്‍ ഓടിക്കാന്‍ നടക്കുന്നു..'കൊറോണാ..കൊറോണാ..' എന്നും പറഞ്ഞ് കളിയാക്കുന്നു. സ്വന്തം വീട്ടുകാര് പോലും പലരേയും ഒറ്റപ്പെടുത്തുന്നു. (ഇതെന്ത് പരിപാടിയാണ് ..?)

8) 2 മാസത്തോളം കാത്തിരുന്ന്, ജോലി നഷ്ടപ്പട്ട , ഭക്ഷണം പോലും മര്യാദക്ക് കഴിക്കാത്ത പ്രവാസികളും, അന്യ സംസ്ഥാന മലയാളികളും കേരളത്തിലേക്ക് വരുന്നത് ഇവിടെ രോഗം പരത്താനോ അല്ലെങ്കില്‍ കേരളത്തിന്ടെ No 1 എന്ന പദവി കളയാനോ അല്ല എന്ന് എല്ലാവരും മനസ്സിലാക്കുക. ഒരു കൊറോണാ കേസ് പോലും റിപ്പോര്‍ട്ട്‌ ചെയ്യാത്ത സിക്കിമില്‍ നിന്നടക്കം മലയാളികള്‍ വരുന്നുണ്ടേ. പ്രവാസികള്‍ ഈ രോഗത്തെ ഭയപ്പെട്ടു ഓടി വരുന്നതല്ല. ചത്താലും ജീവിച്ചാലും സ്വന്തം അമ്മയുടെ മടി തട്ടിലാകാം എന്നു കരുതി. അത്രേയുള്ളു. അല്ലാതെ ഇവരാരും ഈ നാട് കുട്ടിച്ചോറാക്കാ൯ കഷ്ടപ്പെട്ട് ഓസിക്ക് വന്നതല്ല.

9) .ഒരു കാലയളവില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ കഴിയില്ല. എല്ലാവരും സ്വയം സൂക്ഷ്മത പുലര്‍ത്തുക മാത്രമേ ഇതിനൊരു പോംവഴി ഉള്ളൂ.. കേരളം പ്രവാസികള്ക്കും അന്യ സംസ്ഥാനത്ത് തൊഴിലെടുക്കുന്ന ആളുകള്ക്കും കൂടി ഉള്ളതാണ്. (വാല് കഷ്ണം..അവ൪ ഇങ്ങോട്ട് നിയമ പ്രകാരം വരുന്നത് ആരും തടയരുത്. വരുന്നവ൪ 14 ദിവസം കോറന്ടൈനിലോ, Central jail ലോ പോയ് കിടക്കാം ..പോരെ..)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ എംപി  (20 minutes ago)

ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് പ്രശംസയുമായി രജനിയും കമലും  (31 minutes ago)

എക്കോ സിനിമയെ പ്രശംസിച്ച് നടന്‍ ധനുഷ്  (53 minutes ago)

അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി 50 ഡോക്ടര്‍മാരും സംഘവും ശബരിമലയിലേക്ക്  (1 hour ago)

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം  (1 hour ago)

തെരുവുനായ നിയന്ത്രണത്തില്‍ കടുത്ത നിലപാടുകളുമായി സുപ്രീം കോടതി  (1 hour ago)

ഭിന്നശേഷിക്കാരനായ യുവാവിന്റെ വീടിനുള്ളിലെ ശുചിമുറിയില്‍ കഞ്ചാവ് കൃഷി  (1 hour ago)

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു!!  (2 hours ago)

മകരവിളക്ക് മഹോത്സവം: പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി  (2 hours ago)

'ജനനായകന്‍' പൊങ്കലിന് മുന്‍പ് എത്തിയേക്കില്ല; നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും കോടതി ഇന്നും പരിഗണിച്ചില്ല  (2 hours ago)

IRAN വന്‍ ആക്രമണമോ?  (3 hours ago)

Alappuzha പോലീസിന് പറ്റിയത് വന്‍ അബദ്ധമോ  (3 hours ago)

ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ  (3 hours ago)

Haris Chirackal അവിഹിത ബന്ധങ്ങള്‍ കാത്തിരിക്കുന്നത്  (3 hours ago)

രാഹുൽ CPMൽ ചേരും കാരണങ്ങൾ ഇങ്ങനെ...! DYFI ക്കാരെ അഭിവാദ്യം ചെയ്ത് രാഹുൽ..! അവിടുത്തെ അനുഗ്രഹം  (5 hours ago)

Malayali Vartha Recommends