ഗോസിപ്പുകള്‍ പറഞ്ഞ് നടക്കുന്നവരോട് ദേഷ്യമാണെന്ന് നയന്‍താര

എപ്പോഴും മലയാളികളുടെ പ്രിയ നായികയാണ് നയന്‍താര. ആരാധകര്‍ക്ക് നയന്‍സിനെ കുറിച്ച് പറയാന്‍ ഗോസിപ്പുകള്‍ മാത്രമാണുള്ളത്. തമിഴ്കത്തിന്റെ നടന്മാരായ ചിമ്പുവിനെയും പ്രഭു ദേവയെയും ചേര്‍ത്ത് വരെ നയന്‍സിന് ഗോസിപ്പുകള്‍ വന്നു. എന്നാല്‍ ഗോസിപ്പുകള്‍ കേട്ടാല്‍ വലുതായി പ്രതികരിക്കാന്‍ പോകാത്ത നായിക കൂടിയാണ് നയന്‍സ്.
ആരാധകരെ കൊണ്ട് ഞാന്‍ മടുത്തു. ചില അനാവശ്യ ഗോസിപ്പുകള്‍ എന്തിനാണ് ഇങ്ങനെ പറഞ്ഞ് നടക്കുന്നതെന്ന് നയന്‍സ് ചോദിക്കുന്നു. ഞാന്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുന്ന ഒരാളല്ല. എന്നാല്‍ ദേഷ്യം വരുന്ന സമയങ്ങളില്‍ അതു ഉള്ളില്‍ വയ്ക്കാതെ പുറത്തു കാണിക്കുകയും ചെയ്യും. ഗോസിപ്പ് പറഞ്ഞ് നടക്കുന്നവരോട് എനിക്ക് ദേഷ്യമാണെന്നും നയന്‍സ് പറയുന്നു. സംവിധായകന്‍ സിന്ദിഖിനെ കുറിച്ചും നയന്‍സ് തുറന്ന് പറയുന്നു.
നമ്മള്‍ കണ്ടു പഠിക്കേണ്ട ഒരു വ്യക്തി തന്നെയാണ് സിന്ദിഖ്. അദ്ദോഹത്തെ ഞാന്‍ ബഹുമാനിക്കുന്നു. എല്ലാവരും അദ്ദേഹത്തെ മാതൃകയാക്കണമെന്നും നയന്‍സ് പറയുന്നു. മമ്മൂട്ടിയുടെ നായികയായി ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിലൂടെയാണ് നയന്‍സ് വീണ്ടും മടങ്ങിവരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha