നയന്‍താരയ്ക്ക് മലയാളം പുച്ഛം

മലയാളത്തില്‍ നിന്ന് തമിഴിലേക്ക് പറന്ന നയന്‍താരയ്ക്ക് മലയാളം പുച്ഛം. മമ്മൂട്ടി സിദ്ദിഖ് ടീമിന്റെ ഭാസ്‌ക്കര്‍ ദ റാസ്‌ക്കലില്‍ നായികയായ താരം ഉടനെങ്ങും മലയാളത്തില്‍ അഭിനയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി. ഇവിടെ തന്നെ തുടരാന്‍ ഒരു ഉദ്ദേശവുമില്ല. മലയാളം സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ്. ബോഡി ഗാര്‍ഡിന് ശേഷം മലയാളത്തില്‍ നിന്നും തനിക്ക് അവസരങ്ങളൊന്നും വന്നിരുന്നില്ല. അഭിനയ സാധ്യതയുള്ളതും ശക്തമായതുമായ ഒരു കഥാപാത്രം ലഭിച്ചാല്‍ മാത്രമേ മലയാളത്തില്‍ അഭിനയിക്കുകയുള്ളൂ.
തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങള്‍ ഉണ്ടെങ്കിലും വാരിവലിച്ച് അഭിനയിക്കാന്‍ നയന്‍സ് ഒരുക്കമല്ല. എല്ലാ കഥാപാത്രങ്ങള്‍ക്കും അതിന്റേതായ സ്ഥാനമുണ്ട്. ഇനിയും സിദ്ദിഖിനൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹമുണ്ട്. പുതിയ മലയാള സിനിമകളൊന്നും കരാറൊപ്പിട്ടില്ല. നല്ല വേഷങ്ങള്‍ ലഭിയ്ക്കുകയാണെങ്കില്‍ അഭിനയിക്കും.
എന്നാല്‍ ഇവിടെ സ്ഥിരമാക്കില്ല. തമിഴില്‍ ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ്. മലയാളത്തില്‍ പുതിയ സംവിധായകരും നല്ല സിനിമകളും ഉണ്ട്. പക്ഷെ, തനിക്ക് പറ്റിയ വേഷങ്ങള്‍ ഉണ്ടാവുന്നില്ല. എന്നാല്‍ തമിഴില്‍ ഒരു പ്രാധാന്യവും ഇല്ലാത്ത വേഷങ്ങള്‍ ചെയ്യുന്നുണ്ട്. അത് ചില കമ്മിറ്റ്‌മെന്റുകളുടെ പേരിലാണെന്നും താരം പറഞ്ഞു.
പ്രഭുദേവയുമായി പിരിഞ്ഞ ശേഷം ചെന്നൈയില്‍ ഒറ്റയ്ക്കാണ് നയന്‍താര താമസിക്കുന്നത്. മാതാപിതാക്കള്‍ എറണാകുളത്തും തിരുവല്ലയിലും. മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും താരം വഴങ്ങുന്നില്ല. ചിമ്പുവും പ്രഭുദേവയും ഉപേക്ഷിച്ചത് താരത്തെ തളര്‍ത്തിയിട്ടില്ല. ചിമ്പുവുമായി നല്ല സൗഹൃദത്തിലാണ് താരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























