സിബി ഉദയന്‍ പിരിയുന്നു

ഹിറ്റ് തിരക്കഥാകൃത്തുക്കളായ സിബി, ഉദയന്‍ ടീം വേര്‍ പിരിയുന്നു. എന്നാല്‍ പിരിയാനുള്ള കാരണം ഇവര്‍ വ്യക്തമാക്കിയിട്ടില്ല. കോമഡി ചിത്രങ്ങളിലുടെയും ആക്ഷന്‍ ചിത്രങ്ങളിലൂടെയും ശ്രദ്ധേയരായ ഇരുവരും വളരെ കുറച്ച് പരാജയങ്ങള്‍ മാത്രമേ അഭിമുഖീകരിക്കേണ്ടി വന്നുള്ളൂ. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ നായകര്‍ ആരായാലും ഇവരുടെ തിരക്കഥയാണെങ്കില്‍ ജനം തീയറ്ററില്‍ കയറും. ഇവരുടെ പിരിയല്‍ മലയാള സിനിമ ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചിരിക്കുകയാണ്.
സിദ്ദീഖ് ലാല്‍, അനില്‍ബാബു, റാഫി മെക്കാര്‍ട്ടിന്‍, സച്ചി, സേതു എന്നിവരുടെ വേര്‍പിരിയലിനുശേഷം സിബി, ഉദയനും പിരിയുന്നത് നല്ല സിനിമകളെ ബാധിക്കും. മോഹന്‍ലാലിനു വേണ്ടി എഴുതുന്ന പുലിമുരുകന്‍ ആണ് ഇവരുടെ കൂട്ടുകെട്ടില്‍ പിറക്കാന്‍ പോകുന്ന അവസാനത്തെ ചിത്രം. വൈശാഖ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇതിന്റെ തിരക്കഥാരചനയിലാണ് രണ്ടുപേരും. സിബി സംവിധാനത്തിലും ഉദയന്‍ എഴുത്തിലും മാത്രമായിരിക്കും വേര്‍പിരിഞ്ഞ ശേഷം ശ്രദ്ധ ചെലുത്തുക. സ്വന്തം സിനിമയ്ക്ക് സിബി തന്നെ തിരക്കഥ എഴുതും. ഉദയന്‍ മറ്റുള്ളവര്‍ക്കു വേണ്ടിയും.
ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് രണ്ടുപേരും ആദ്യമായി ഒന്നിക്കുന്നത്.
സന്ധ്യ മോഹന്‍ ആയിരുന്നു സംവിധാനം. പിന്നീട് മാട്ടുപെട്ടി മച്ചാന്‍ എന്ന ജോസ് തോമസ് ചിത്രം പിറന്നു. ഉദയപുരം കൊട്ടാരത്തിന്റെ ഗംഭീര വിജയത്തോടെ ഇവര്‍ ദിലീപിന്റെ സ്വന്തം തിരക്കഥാകൃത്തുക്കളായി. സിഐഡി മൂസ, റണ്‍വേ, കൊച്ചിരാജാവ്, ലയണ്‍, ജൂലൈ നാല് തുടങ്ങി മായാമോഹിനി വരെ ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളായിരുന്നു. തുറുപ്പുഗുലാന്‍, പോക്കിരിരാജ എന്നിവയാണ് മമ്മൂട്ടി ഹിറ്റുകള്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രമായ ട്വന്റി 20 യുടെ തിരക്കഥ രചിച്ചതും ഇവര്‍ തന്നെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha