അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി

അപ്രതീക്ഷിതമായാണ് മലയാളികള്‍ ഈ വാര്‍ത്ത അറിഞ്ഞത്. മലയാളത്തിന്റെ പ്രിയ നടി ജ്യോതിര്‍മയിക്ക് വീണ്ടുമൊരു വിവാഹം. വരന്‍ മലയാളത്തിന്റെ സ്വന്തം സംവിധായകന്‍ അമല്‍ നീരദ്. അമല്‍ നീരദിന്റെ വീട്ടിലേക്ക് രജിസ്ട്രാര്‍ വന്നാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണിത്. 2004 സെപ്റ്റംബര്‍ ആറിനാണ് ജ്യോതിര്‍മയി എറണാകുളം കടവന്ത്ര സ്വദേശിയും സോഫറ്റ്‌വെയര്‍ എന്‍ജിനീയറുമായ നിഷാന്ത് കുമാറിനെ വിവാഹം കഴിച്ചത്. എന്നാല്‍, പരസ്പരം ഒത്തുപോകാനാവാത്ത പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയായി ഏഴു വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2011ലാണ് ഇരുവരും വിവാഹമോചനം തേടിയത്.
നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച അമല്‍ നീരദ് ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തെത്തുന്നത്. ഫഹദ് ഫാസില്‍ നായകനായി എത്തിയ ഇയ്യോബിന്റെ പുസ്തകമാണ് അമല്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. മലയാളത്തില്‍ നിരവധി സിനിമകളില്‍ ജ്യോതിര്‍മയി അഭിനയിച്ചിട്ടുണ്ട്. ബ്ലാക്ക്, ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍, ബാച്ചിലര്‍ പാര്‍ട്ടി, ടൂര്‍ണമെന്റ്, അഞ്ച് സുന്ദരികള്‍ എന്നിവയാണ് അമല്‍ നീരദിന്റെ സിനിമകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha