അതിഥി വേഷങ്ങള്‍ ഇനി ചെയ്യില്ല, പകരം നായകവേഷങ്ങള്‍ മാത്രം മതിയെന്ന് ആസിഫ് അലി

മലയാളത്തിന്റെ യുവനടന്മാരിന്‍ പ്രധാന മുഖമാണ് നടന്‍ ആസിഫ് അലി. നിരവധി സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളെ കൈയിലെടുത്ത നടന്‍. ചില സിനിമകളില്‍ ആസിഫ് അതിഥി റോളുകളിലും എത്താറുണ്ട്. എന്നാല്‍ ഇനി ആസിഫിനെ അതിഥി റോളുകള്‍ കാണാന്‍ കിട്ടില്ല. കാരണം, ഇനി മുതല്‍ അതിഥി വേഷങ്ങളില്‍ അഭിനയിക്കാന്‍ താനില്ലെന്ന് നടന്‍ ആസിഫ് അലി തുറന്ന് പറഞ്ഞിരിക്കുകയാണ്. ചില സിനിമകളില്‍ താന്‍ അതിഥി വേഷം അവതരിപ്പിക്കുകയും അവ പലപ്പോഴും ഹിറ്റാവുകയും ചെയ്തിരുന്നു.
ഇപ്പോഴും ധാരാളം പേര്‍ അതിഥി വേഷവുമായി തന്നെ വിളിക്കാറുണ്ടെന്നും എന്നാല്‍ ഒരു അതിഥി വേഷ പയ്യനായി മാറാന്‍ തനിക്ക് താല്‍പര്യമില്ലാത്തതിനാല്‍ അത്തരം വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നത് താന്‍ നിര്‍ത്തിയെന്നും ആസിഫ് പറഞ്ഞ് കഴിഞ്ഞു. ആദ്യമൊക്കെ ചിത്രത്തിന്റെ കഥയാണ് താന്‍ നോക്കിയിരുന്നതെന്നും ആസിഫ് പറഞ്ഞു. തന്റെ കഥാപാത്രങ്ങളെ താന്‍ നോക്കിയിരുന്നില്ല. അങ്ങനെ തനിക്ക് പലപ്പോഴും പേടിപ്പിക്കുന്ന വില്ലന്‍ വേഷങ്ങളും ക്ലൈമാക്‌സില്‍ ട്വിസ്റ്റ് കൊണ്ടു വരുന്ന വേഷവും മറ്റുമാണ് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ തനിക്ക് ലഭിക്കുന്ന തിരക്കഥകളെല്ലാം വിശദമായി പഠിച്ച ശേഷം മാത്രമാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും ആസിഫ് പറയുന്നു.
അഭിനയിക്കേണ്ട സമയത്ത് മാത്രം വന്ന് ജോലി ചെയ്ത് തിരിച്ചു പോകുന്നതിനേക്കാള്‍ ചലച്ചിത്ര നിര്‍മ്മാണത്തിന്റെ സകല ഘട്ടങ്ങളിലും ഭാഗമാകാനാണ് താരം ശ്രമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അഭിനേതാക്കള്‍ക്ക് ഉണ്ടാകുന്ന കംഫര്‍ട്ട് ലെവല്‍ അതിന്റെ അവസാന ഫലത്തില്‍ പ്രതിഫലിക്കുമെന്ന് ആസിഫ് വ്യക്തമാക്കി. ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന കോമഡി ചിത്രവും വി.കെ.പി സംവിധാനം ചെയ്യുന്ന നിര്‍ണായകം എന്ന സീരിയസ് ചിത്രവും താരത്തിന്റേതായി പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. വ്യത്യസ്തതയാണ് പലപ്പോഴും താന്‍ ആഗ്രഹിക്കുന്നതെന്നും ആസിഫ് തുറന്ന് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha