ജ്യൂവല്‍ മേരി വിവാഹിതയാകുന്നു

ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ജ്യൂവല്‍ ഇപ്പോള്‍ പത്തേമാരി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു വരികയാണ്. ജെന്‍സണ്‍ എന്നാണ് ജ്യൂവലിന്റെ ഭാവിവരന്റെ പേര്. ഡി ഫോര്‍ ഡാന്‍സിന്റെ ഇപ്പോഴത്തെ അവതാരകരായ ഗോവിന്ദ് പദ്മസൂര്യയും പേളി മാണിയും ജ്യൂവലിന്റെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വാര്‍ത്ത പുറത്തറിഞ്ഞത്. വധൂവരന്‍മാര്‍ക്ക് ആശംസ നേര്‍ന്നു കൊണ്ടാണ് പേളിയും ഗോവിന്ദ് പദ്മസൂര്യയും ചിത്രം പോസ്റ്റ് ചെയ്തത്.
മമ്മൂട്ടിയുടെ നായികയായി സിനിമയില്‍ അവസരം ലഭിച്ചതോടെയാണ് ജ്യൂവല്‍ ഡി ഫോര്‍ ഡാന്‍സിന്റെ രണ്ടാം സീസണില്‍ നിന്ന് ഒഴിവായത്. പ്രവാസ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷമാണ് ജ്യൂവലിന്. ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തേമാരി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha