ചാര്‍മി വിവാഹിതയായി

നടി ചാര്‍മി വിവാഹിതയായി. വിവാഹ ഫോട്ടോകള്‍ താരം തന്നെ ഫെയിസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. അതോടെ ആരാധകരുടെ അഭിനന്ദന പ്രവാഹം. ഇതറിഞ്ഞ തമിഴ്, തെലുങ്ക് ചാനലുകളും വാര്‍ത്ത നല്‍കി. എന്നാല്‍ വരന്‍ ആരാണെന്ന ചോദ്യം ബാക്കിയായി. അന്വേഷിച്ചപ്പോഴാണ് പുതിയ ചിത്രത്തിലെ കല്യാണ സീനിലെ ഫോട്ടോകളാണ് താന്‍ അപ്പ്‌ലോഡ് ചെയ്തതെന്ന് താരം പറഞ്ഞത്. ഇന്നലെ രാവിലെ ചാര്‍മിയുടെ ട്വിറ്റര്‍ പേജില്‍ വിവാഹ വേഷത്തോടൊപ്പം നില്‍ക്കുന്ന ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ന് വിവാഹിതയാകുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു ട്വീറ്റ്. വാര്‍ത്ത കേട്ടപാതി കേള്‍ക്കാത പാടി പല പ്രമുഖ തെലുങ്ക് മാധ്യമങ്ങളിലും ചാര്‍മി വിവാഹിതയാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു.
ആരാണ് വരന്‍ എന്ന് ചോദിച്ചും നടിയ്ക്ക് വിവാഹാശംകള്‍ നേര്‍ന്നു ആരാധകരും രംഗത്തെത്തി. എന്നാല്‍ മറ്റൊരു ട്വീറ്റുകൂടെ പ്രത്യക്ഷപ്പെട്ടതോടെയല്ലേ വാര്‍ത്തയുടെ നിജസ്ഥിതി അറിഞ്ഞത്. വിവാഹിതയായി എന്ന് പറഞ്ഞുകൊണ്ടായിരുന്നു രണ്ടാമത്തെ ട്വീറ്റ്. എന്നാല്‍ അതിനൊപ്പം മറ്റൊരു വെളിപ്പെടുത്തല്‍ കൂടെ ഉണ്ടായിരുന്നു. പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ജ്യോതിലക്ഷ്മി എന്ന ചിത്രത്തിന് വേണ്ടിയുള്ള വിവാഹമാണെന്ന്. സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ട്വീറ്റ് നടത്തിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
കാട്ടു ചെമ്പകം, ആഗതന്‍, താപ്പാന, എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്കും ചാര്‍മിയ പരിചിതമാണ്. അതേസമയം ചാര്‍മിക്ക് വേണ്ടി മാതാപിതാക്കള്‍ വിവാഹ ആലോചന നടത്തുന്നുണ്ട്. നല്ല ബന്ധങ്ങള്‍ ലഭിച്ചാല്‍ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha