പ്രണവ് മോഹന്‍ലാല്‍ മോഹന്‍ലാലിനെ സംവിധാനം ചെയ്യുന്നു

മോഹന്‍ലാലിന്റെ മകന്‍ പ്രണവ്, മോഹന്‍ലാലിനെ സംവിധാനം ചെയ്യുന്നു. ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തിലാണ് അച്ഛനും മകനും ഏറ്റുമുട്ടുന്നത്. ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിനുശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമയിലാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് സഹസംവിധായകനാവുന്നത്. അച്ഛന്റെ സിനിമയില്‍ മകന്‍ സഹസംവിധായകനാവുന്നത് ആദ്യത്തെ സംഭവമാണ്.
ഇപ്പോള്‍ ജിത്തുവിന്റെ ദിലീപ് ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയില്‍ സഹസംവിധായകനാണ് പ്രണവ്. ഓണത്തിന് ചിത്രം റിലീസാകും. ഇതിനു ശേഷം മോഹന്‍ലാല്‍ സിനിമയുടെ പണിപ്പുരയില്‍ ജിത്തു പ്രവേശിക്കും. ഇക്കൊല്ലം ക്രിസ്തുമസിന് മോഹന്‍ലാലിന്റെ ജിത്തു ചിത്രം പുറത്തിറങ്ങും.
പുലിമുരുകന്‍ ലോഹം എന്നീ ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. ചിത്രീകരണം പൂര്‍ത്തിയായ ലൈ ഓ ലൈ ഉടന്‍ പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാലിന്റെ ആവശ്യപ്രകാരമാണ് ജിത്തു പുതിയ ചിത്രം ഒരുക്കുന്നതെന്നറിയുന്നു. ജോസ് തോമസ് ശക്തികുളങ്ങരയാണ് സിനിമയുടെ നിര്‍മ്മാതാവ്.
അച്ഛനെ സംവിധാനം ചെയ്യുന്നതില്‍ മകന് യാതൊരു പരിഭ്രമവുമില്ല. അച്ഛന്‍ അച്ഛന്റെ ജോലിയും താന്‍ തന്റെ ജോലിയും ചെയ്യുന്നു എന്ന മട്ട്. അല്ലെങ്കിലും മോഹന്‍ലാലിനെ പോലെ അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് മകന്റേത്. മകനും അച്ഛനും ഒരുമിക്കുന്ന ചിത്രത്തെ മലയാളികള്‍ കൗതുകത്തോടെ നോക്കുന്നു.
മോഹന്‍ലാലും പ്രണവും തമ്മില്‍ അച്ഛനും മകനും എന്നതിനേക്കാള്‍ അടുത്ത സുഹൃത്തുക്കളെ പോലുള്ള ബന്ധമാണുള്ളത്. എന്തും എപ്പോഴും തുറന്നു പറയാന്‍ കഴിയുന്ന ബന്ധം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha