സുനന്ദയുടെ ജീവിതം സിനിമാകുന്നു, വ്യക്തിഹത്യ പേടിച്ച് തരൂര്‍

മുന്‍കേന്ദ്രമന്ത്രി ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം വെള്ളിത്തിരയിലേക്ക്. സുനന്ദയുടെ ജീവിതവും ശശീ തരൂരുമായുള്ള വിവാഹ ജീവിതവുമെല്ലം ചിത്രത്തില്‍ ഉണ്ടാവും. മനീഷയാകും സുനന്ദയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക. കുപ്പി, വനയുദ്ധം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ എഎംആര്‍ രമേശ് സംവിധാനം ചെയ്യുന്ന ചിത്രം സുനന്ദ പുഷ്‌കറിന്റെ ജീവിതവുമായി ബന്ധപ്പെട്ടാണെന്നാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ഒരു മെല്ലിയ കോഡു എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍, മനീഷ കൊയ്‌രാള , ശ്യാം എന്നിവരാണ് പ്രധാനതാരങ്ങളായി എത്തുന്നത്. അര്‍ജുന്‍ പൊലീസ് വേഷത്തിലെത്തുന്നു.രമേശിന്റെ ഇതിന് മുന്‍പുള്ള ചിത്രങ്ങളും യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്തവയായിരുന്നു. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും രമേശാണ്. രാജ്യാന്തരമായി ശ്രദ്ധിക്കപ്പെട്ട ഒരു കൊലപാതകത്തിന് പിന്നിലുള്ള ദുരൂഹതയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കോടിക്കണക്കിനെ സ്വത്തുക്കളുടെ ഉടമയായ സുനന്ദയ്ക്ക് ശശീ തരൂരുമായുള്ള ബന്ധം എങ്ങനെ ഉണ്ടായി എന്നും ,സുനന്ദയുടെ മരണം ശശീതരൂരിനെ രാഷ്ടീയമായും സാമൂഹികമായും എത്രത്തോളെ ബാധിച്ചുവെന്നും ചിത്രത്തില്‍ കൂടി വ്യക്തമാക്കാന്‍ ശ്രമിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. എന്നാല്‍ ശശീ തരൂരായി ആര് വേഷമിടുന്നു എന്നുള്ളത് ഇതുവരെ പുറത്ത് വന്നിട്ടില്ല. മാത്രമല്ല അന്വേഷ്ണാതമകമായ ചിത്രത്തില്‍ ശശീതരൂരുരിനെ മോശമാക്കാന്‍ ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോടിയുണ്ട്. ഇന്ത്യയിലും വിദേശത്തും മികച്ച പ്രതിശ്ചായയുള്ള ശശീതരൂരിനെ ചിത്രം എങ്ങനെ ബാധിക്കുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്. എന്നാല്‍ ഇതിനെക്കുറിച്ച് ഇതുവരെ ശശീതരൂര്‍ പ്രതികരിച്ചിട്ടില്ല.
സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്.സംഭവത്തില്‍ അന്വേഷണവും നടക്കുന്നുണ്ട് .വിവാദമായ വിഷയമായതിനാല്‍ തന്നെ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha