മമ്മൂട്ടി ചിത്രം \'ഭാസ്‌കര്‍ ദ റാസ്‌കല്‍ കോപ്പിയടി വിവാദത്തില്‍

ക്രോണിക് ബാച്ച്‌ലറിന് ശേഷം സിദ്ദീഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമായ \'ഭാസ്‌കര്‍ ദ റാസ്‌കലില്‍ കോപ്പിയടി വിവാദത്തില്‍. വിഷുവിന് പ്രദര്‍ശനത്തിനെത്താനിരിക്കെയാണ് ചിത്രം കോപ്പിയടി വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഐ ലവ് യു മമ്മീ എന്ന ഗാനമാണ് കോപ്പിയടി എന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഈണം മാത്രമല്ല ഗാനരംഗങ്ങളും അറബി ഗാനമായ \'ഐ ലവ് യു മമ്മാ\' എന്ന ഗാനത്തില്‍ നിന്ന് പകര്‍ത്തിയതാണെന്നാണ് ആരോപണം. അമ്മയുടേയും മകളുടേയും സ്‌നേഹം കാണിക്കുന്ന ഗാനമാണ് ഹല അല്‍ തര്‍ക്ക് പാടിയ \'ഐ ലവ് യു മമ്മ\' എന്ന ഗാനം. ഈ ഗാനത്തിന്റെ ട്രാക്കും രംഗങ്ങളുമാണ് \'ഐ ലവ് യു മമ്മി\' എന്ന ഗാനത്തില്‍ പകര്‍ത്തിയിരിക്കുന്നത്. അറബി ഗാനത്തിലെ ആദ്യ രംഗം മുതല്‍ പ്രധാനപ്പെട്ട അഞ്ചോളം രംഗങ്ങള്‍ വരെ സിദ്ദിഖ് തന്റെ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
ഭാസ്‌കര്‍ ദ റാസ്‌കലിലെ അമ്മയും മകളും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന ഗാനത്തിന്റെ സംഗീതസംവിധായകന്‍ ദീപക് ദേവാണ്. ദീപക് ദേവിന്റെ മകള്‍ ദേവികയും ശ്വേത മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തില്‍ നയന്‍താരയും ബേബി അനിഖയുമാണ് അഭിനയിച്ചിരിക്കുന്നത്. റഫീക് അഹമ്മദിന്റേതാണ് വരികള്‍.
എന്നാല്‍ ഇതിനെക്കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാരും പ്രതികരിച്ചിട്ടില്ല. ജനാര്‍ദ്ദനന്‍, ഹരീശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സാജു നവോദയ, ചാലിപാല, മാസ്റ്റര്‍ സനൂപ്, ദേവി അജിത്ത്, ബേബി അനിഘഎന്നിവരും പ്രധാന വേഷങ്ങളിലത്തെുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























