ലാലേട്ടനോടുമാത്രം ദേഷ്യപ്പെടാനാകില്ല; റീനു

മോഹന്‍ലാലിനോട് ദേഷ്യപ്പെടാനാവില്ലെന്ന് റീനുമാത്യൂസ്. ജീവിതത്തിലായാലും സിനിമയിലായാലും അത് പറ്റില്ലെന്നും താരം വ്യക്തമാക്കി. സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തില്‍ മോഹന്‍ലാലിനോട് ദേഷ്യപ്പെടുന്ന സീനുണ്ട്. ലാലേട്ടനെ പോലുള്ള ഒരു സീനിയര്‍ നടന്റെ മുന്നില്‍ ഒരു പരിധിയില്‍ കൂടുതല്‍ ഉച്ചത്തില്‍ ദേഷ്യപ്പെടാന്‍ സാധിക്കില്ലെന്ന് റീനു പറഞ്ഞു. എന്നാല്‍ റീനു ഉറക്കെ ദേഷ്യപ്പെട്ടാലേ അതിലുമധികം ശബ്ദത്തില്‍ തനിക്ക് ദേഷ്യപ്പെടാന്‍ കഴിയൂ എന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാലും അദ്ദേഹത്തെ പോലൊരാളോട് ഉറക്കെ ദേഷ്യപ്പെടാന്‍ തനിക്ക് ബുദ്ധിമുട്ട് തന്നെയാണെന്നും താരം പറഞ്ഞു. പിന്നെ എങ്ങനെയോ സീന്‍ തീര്‍ത്തു.
യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു വേഷമാണ് എന്നും എപ്പോഴുമില്‍ റീനു അവതരിപ്പിച്ചത്. ഒരു കോര്‍പറേറ്റ് കമ്പനിയുടെ തലപ്പത്തിരിയ്ക്കുന്ന കല്യാണി. എയര്‍ഹോസ്റ്റസായ റീനു വളരെ മര്യാദയോടെ പെരുമാറുന്നയാളാണ്. എയര്‍ഹോസ്റ്റസിന് വേണ്ട എല്ലാ മര്യാദയും കൃത്യമായി പാലിച്ചു ജോലി ചെയ്യുന്നയാളാണ് താനെന്നും റീനു പറഞ്ഞു. ലാല്‍ സത്യന്‍ അന്തിക്കാട് ടീമിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് തന്റെ ആഗ്രഹമായിരുന്നു എന്നാണ് റീനു പറയുന്നത്. എന്നും എപ്പോഴും ആ ആഗ്രഹസാഫല്യമാണ്. ലാലേട്ടനില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.
ഒരു സീന്‍ വീണ്ടും വീണ്ടും എടുക്കുമ്പോള്‍, ലാലേട്ടന്‍ ഓരോ തവണയും വ്യത്യസ്തനായിരിക്കും. ഓരോ സീന്‍ എടുക്കുമ്പോഴും അടുത്തത്ത് താന്‍ ഇങ്ങനെയാണ് ചെയ്യുന്നതെന്നൊക്കെ ലാല്‍ പറഞ്ഞുകൊടുത്തു. താമസിക്കാതെ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുമെന്നാണ് താരം പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha