ലാലേട്ടനൊപ്പം കല്യാണപ്പെണ്ണായി പേളിയുടെ സെല്‍ഫി

കഴിഞ്ഞ ദിവസമാണ് കാത്തിരുന്ന് കിട്ടിയ ഒരു സെല്‍ഫി പോസ്റ്റ് ചെയ്യാനാവാത്ത വിഷമം പേളി ഫേസ്ബുക്കിലൂടെ പങ്ക് വച്ചത്. എന്നാല്‍ ഇപ്പോള്‍ പേളിയുടെ വിഷമം മാറി. കാരണം കാത്ത് സൂക്ഷിച്ച് വച്ച സെല്‍ഫി ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്.
ചിത്രത്തില്‍ അതിഥി വേഷമാണ് പേളിക്ക്. സിനിമയിലെ കഥാപാത്രങ്ങളുടെ ലുക്ക് പുറത്താകും എന്നതിനാല്‍ സെല്‍ഫി പോസ്റ്റ് ചെയ്യരുതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പേളിയോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ധര്‍മ സങ്കടത്തിലായിരുന്നു പേളി.
ലോഹത്തിന്റെ ലൊക്കേഷനില്‍ മോഹന്‍ലാലിനൊപ്പം എടുത്ത സൂപ്പര്‍ സെല്‍ഫിയില്‍ വിവാഹ വധുവിന്റെ വേഷമാണ് പേളിക്ക്. മെലിഞ്ഞ് സുന്ദരനായ മോഹന്‍ലാലും ഒപ്പമുണ്ട്. ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സിലാവും പേളി എത്തുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ സെല്‍ഫിയിലെ വേഷ വിധാനങ്ങള്‍ അനുസരിച്ച് ഒരു കല്യാണപെണ്ണാണ് പേളി.
സ്പിരിറ്റിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് ലോഹം. ഇതിനിടയിലാണ് ചിത്രം ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നത്.
എന്നാല്‍ ചിത്രത്തില്‍ ഒരു സാധാരണ ടാക്‌സി െ്രെഡവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് പുതിയ സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha