എന്തിനെയും നേരിടാന്‍ തയ്യാറാണെന്ന് കാവ്യ മാധവന്

മലയാളികളുടെ ഇഷ്ടനായിക കാവ്യ മാധവന് ഇപ്പോള്‍ നല്ല സമയമല്ലെന്നാണ് തോന്നുന്നത്. കാവ്യക്കെതിരെ നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്നത് പോലും.സോഷ്യല്‍ മീഡിയകള്‍ കാവ്യയുടെ വാര്‍ത്തകള്‍ ചര്‍ച്ച ചെയ്ത് ആഘോഷിക്കുകയാണ് ഇപ്പോള്‍. ദിലീപും കാവ്യയും തമ്മിലുള്ള വിവാഹ വാര്‍ത്ത വരെ പരക്കുന്നു.
എന്നാല്‍ ഇതിനൊന്നും പ്രതികരിക്കാനില്ലെന്നാണ് കാവ്യ തുറന്ന് പറയുന്നത്. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. അതിനു പിന്നിലെ സത്യം അന്വേഷിക്കാന്‍ ആരും മെനക്കെടാറില്ല. ഇവര്‍ക്കെല്ലാം മറുപടി കൊടുക്കാന്‍ പോയാല്‍ പിന്നെ അതിനെ സമയം കാണുള്ളുവെന്നും കാവ്യ പറയുന്നു. പാപ്പരാസികള്‍ നെയ്തുകൂട്ടിയ വലയില്‍ വീഴാന്‍ ഞാന്‍ തയാറല്ല. അവര്‍ വാര്‍ത്തകള്‍ മെനഞ്ഞോട്ടെ. പ്രതികരിച്ചാലും ഇല്ലെങ്കിലും അവര്‍ വാര്‍ത്തകള്‍ മെനഞ്ഞുകൊണ്ടേ ഇരിക്കും.
കാരണം അത് അവരുടെ ജോലിയാണ്. ഒന്നല്ല ഒരു നൂറായിരം വാര്‍ത്തകള്‍ മെനയട്ടെ. താന്‍ അതില്‍ പ്രതികരിക്കാനില്ലെന്നും കാവ്യ തുറന്ന് പറയുന്നു. എന്തിനെയും നേരിടാന്‍ തയാറാണെന്നും പ്രേക്ഷകരുടെ ഉള്ളില്‍ ഇപ്പോഴും ഞാനുണ്ടെന്നറിയാം. അവരെ കബളിപ്പിക്കാന്‍ എനിക്കാവില്ലെന്നും കാവ്യ പറഞ്ഞു. ആകാശവാണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം ഇപ്പോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha