ക്ഷേത്രങ്ങളിലെ സ്വര്‍ണവും പണവും വികസനത്തിനു ചെലവിടുകയാണ് വേണ്ടതെന്ന് സുരേഷ് ഗോപി

മലയാളത്തിന്റെ പ്രിയ നടന്‍ സുരേഷ് ഗോപിയുടെ ചില പ്രസ്താവനകള്‍ വിവാദമാകാറുണ്ട്. സുരേഷ് ഗോപി രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രസ്താവന ഉന്നയിച്ചത്. കള്ളുവിറ്റ കാശുകൊണ്ടു മാത്രം സര്‍ക്കാര്‍ ജനസേവനം ചെയ്യേണ്ടെന്നും ക്ഷേത്രങ്ങളിലെ സ്വര്‍ണവും പണവും വികസനത്തിനു ചെലവിടുകയാണ് വേണ്ടതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.
കൊടകര കനകമലയിലെ വൃന്ദാരണ്യത്തില്‍ ബാലസംസ്‌കാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന രാജ്യാന്തര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ഭാഗമായ ഗോശാല നാടിനു സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. അ്‌പ്പോഴാണ് ഇത്തരത്തിലൊരു ്പ്രതികരണം സുരേഷ് ഗോപി നടത്തിയത്.
പണം കൊടുത്ത് വിപണിയില്‍നിന്നു വാങ്ങുന്ന പായ്ക്കറ്റ് പാലുകളില്‍ രാസവസ്തുക്കള്‍ ചേര്‍ന്നിട്ടുള്ളതിനാല്‍ കാന്‍സര്‍ രോഗത്തിനിടയാക്കുമെന്നും പശുവളര്‍ത്തല്‍ വ്യാപിപ്പിക്കുകയാണു പരിഹാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോശാലയിലേക്കു 11 പശുക്കളെ നല്‍കാമെന്നു വാഗ്ദാനവും നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha