ഷൈന്‍ ചാക്കോയും അനുശ്രീയും വീണ്ടും ഒന്നിക്കുന്നു

ജയിലില്‍ കിടന്നാലും സിനിമ എന്ന മോഹം വിടില്ലെന്നാണ് നടന്‍ ഷൈന്‍ ടോം പറയുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ഇത്രയും നാള്‍ ജീവിച്ചത്. സിനിമ വിട്ട് ഒരു കളിയുമില്ലെന്ന് ഷൈന്‍ പറയുന്നു.
ബിനു എസ് സംവിധാനം ചെയ്ത ഇതിഹാസ എന്ന സിനിമയ്ക്കുശേഷം അനുശ്രീയും ഷൈന്‍ ടോം ചാക്കോയും വീണ്ടും പ്രണയ ജോഡികളാവുകയാണ്. സിബി മലയില്‍ സംവിധാനം ചെയ്യുന്ന സൈഗാള്‍ പാടുകയാണ് എന്ന സിനിമയിലാണ് ഈ യുവതാരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത്.
സിനിമയുടെ പേരിന് സംഗീതജ്ഞനായ സൈഗാളിന്റെ ജീവിതകഥയമായി യാതൊരു ബന്ധവും ഇല്ലെന്ന് സിബി മലയില്‍ പറഞ്ഞു. ടി.എ.റസാഖാണ് തിരക്കഥ ഒരുക്കുന്നത്. മധുപാല്‍, സിദ്ദിഖ്, സുധീര്‍ കരമന, മാമുക്കോയ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം പകരുന്നത്. മേയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ജയറാമും പ്രിയാമണിയും കേന്ദ്രകഥാപാത്രങ്ങളായ ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന സിനിമയാണ് സിബി മലയിലിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha