ഫെയ്‌സ്ബുക്കില്‍ താരമാകാന്‍ പ്രണവ് മോഹന്‍ലാല്‍

സഹസംവിധായകനായി സിനിമയിലെ യാത്ര തുടങ്ങിയ പ്രണവ് ആരാധകരുമായി സംവദിക്കുന്നതിന് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി.
ഫെയ്‌സ്ബുക്കിലെത്തി മണിക്കൂറുകള്‍ക്കകം പ്രണവിനെ ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. ഇതിനകം ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ പ്രണവിന്റെ പേജിന് ലഭിച്ചു. ജിത്തു ജോസഫിന്റെ സംവിധാന സഹായിയായി സിനിമയില്‍ അരങ്ങേറിയ പ്രണവ് അഭിനയ രംഗത്തേക്ക് കൂടി പ്രവേശിക്കുന്നതിന്റെ മുന്നോടിയായാണോ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയതെന്നാണ്ആരാധകരുടെ സംശയം.
ബാലതാരമായി അഭിനയിച്ച് ദേശീയ പുരസ്‌ക്കാരം നേടിയിട്ടുള്ള പ്രണവ് അഭിനയ രംഗത്തേക്ക് തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലാണ് പ്രണവ് സഹസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ജിത്തുവിന്റെ തന്നെ ദിലീപ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയിലും പ്രണവ് പ്രവര്‍ത്തിച്ചു. മോഹന്‍ലാല്‍ ചിത്രത്തിലും പ്രണവ് സഹസംവിധായകനായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha