മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടുന്ന വളരെ കുറച്ച് നടന്‍മാരെ മലയാളത്തിലുള്ളെന്ന് പ്രിയദര്‍ശന്‍

ഇപ്പോള്‍ വരുന്ന പുതുമുഖങ്ങളെല്ലാം നായകന്‍മാരാണ്. അവര്‍ക്കാകട്ടെ ആ നിലയില്‍ പോലും ശോഭിക്കാനാകുന്നില്ല. ക്യാരക്ടര്‍ വേഷം ചെയ്യാന്‍ പറ്റിയ മികച്ച നടന്‍മാരില്ല. പുതിയ കഥ ആലോചിക്കുമ്പോള്‍ പേടിയാണ്. ഏത് ആര്‍ട്ടിസ്റ്റിനെ അഭിനയിപ്പിക്കുമെന്ന്. അതുകൊണ്ട് ഇനി കോമഡി സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചു. നല്ല കഥകളുള്ള ഗൗരവമേറിയ സിനിമകള്‍ ചെയ്യും. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജഗതി, തിലകന്‍, പപ്പു, ശങ്കരാടി, പറവൂര്‍ ഭരതന്‍, കൊച്ചിന്‍ ഹനീഫ അവരെക്കൊണ്ടൊക്കെ ഏത് ക്യാരക്ടറും ചെയ്യിക്കാമായിരുന്നു. കിലുക്കം എന്ന ചിത്രം ഇപ്പോള്‍ ആലോചിക്കാന്‍ പറ്റില്ല. ജഗതി ചേട്ടന് സുഖമില്ല, രേവതിയെ കിട്ടാറില്ല. പപ്പുവിനെ മുന്നില്‍ കണ്ടാണ് തേന്‍മാവിന്‍ കൊമ്പത്തിലെ കഥാപാത്രം എഴുതിയത്. ഫല്‍ക്‌സിബിളായ ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതാവുന്നു. അത് സിനിമയുടെ ശാപമാണ്. ചെമ്മീന്‍, മണിച്ചിത്രത്താഴ് പോലുള്ള സിനിമകള്‍ എത്രകാലം കഴിഞ്ഞാലും പ്രേക്ഷകര്‍ മറക്കില്ല. ട്രാഫിക്ക്, തട്ടത്തിന്‍ മറയത്ത് എന്നിവ നല്ല സിനിമകളാണ്. എടുക്കുന്ന സിനിമകള്‍ കൊണ്ട് മാര്‍ക്കറ്റ് ഉണ്ടാക്കിയെടുക്കണം അതിലാണ് കാര്യം.
സിനിമയില്‍ ചുമ്മാ തെറിപറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ട് ന്യൂജനറേഷന്‍ സിനിമകളോട് താല്‍പര്യമില്ല. തെറിപറയുന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. അതിശയമല്ലേ, ഇതിനെതിരെ പരാതി നല്‍കാന്‍ ആരുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha