നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം ഒരിക്കലും മുന്നോട്ട് പോകില്ലെന്ന് ബിന്ദു പണിക്കര്‍

മലയാളികളുടെ പ്രിയ നായിക ബിന്ദു പണിക്കര്‍ ജീവിതത്തെ കുറിച്ച് മനസ് തുറന്ന് പറയുന്നു. മനുഷ്യന്‍ എന്തൊക്കെ ആശിച്ചാലും ആഗ്രഹിച്ച വഴിയെ പോകുന്നതല്ല ജീവിതമെന്ന് ബിന്ദു പണിക്കര്‍ പറഞ്ഞു. പത്തൊന്‍പതാം വയസിലാണ് താന്‍ സിനിമയില്‍ കാലെടുത്ത് വയിക്കുന്നത്. സിനിമയില്‍ അഭിനയിക്കണമോ എന്ന് ആദ്യം ആലോചിച്ചിരുന്നു. പിന്നീട് നിരവധി ഓഫറുകള്‍ വന്നപ്പോള്‍ രണ്ട് കൈനീട്ടിയും സ്വീകരിക്കുകയായിരുന്നു.
സിനിമയില്‍ വരണമെന്ന് ഒരിക്കല്‍ പോലും ആഗ്രഹിച്ചിരുന്നില്ല. പക്ഷെ, എല്ലാം വിധിയായിരുന്നുവെന്ന് ബിന്ദു പണിക്കര്‍ പറയുന്നു. സിനിമ നടിയല്ല, വെറും സാധാരണക്കാരിയാണ് ഞാന്‍ ഇന്നും. പത്തൊന്‍പതാം വയസില്‍ സിനിമയില്‍ വന്ന എനിക്ക് സിനിമ തന്നെയാണ് എല്ലാമെന്നും ബിന്ദു പണിക്കര്‍ തുറന്ന് പറയുന്നു.
സിനിമയാണ് എനിക്ക് എല്ലാം തന്നത്. ബിജുവേട്ടനുമായുള്ള വിവാഹം പോലും സമ്മാനിച്ചത് സിനിമയാണെന്നും ബിന്ദു പറയാന്‍ മറന്നില്ല. നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം ഒരിക്കലും മുന്നോട്ട് പോകില്ല. അങ്ങനെ ആഗ്രഹിച്ചിട്ടും വാശിപിടിച്ചിട്ടും ഒരുകാര്യവുമില്ല. ഒഴുക്കിനൊത്ത് നീന്തുകയെ മാര്‍ഗമുള്ളൂവെന്നും അവര്‍ പറഞ്ഞു. സിനിമയുടെ എണ്ണം ഇപ്പോള്‍ കുറവാണ്. വല്ലപ്പോഴുമാണ് ആശ്വാസകരമായ കഥാപാത്രങ്ങള്‍ കിട്ടുന്നത്.
സിനിമയില്ലെന്നത് എന്നെ സങ്കടപ്പെടുത്തുന്നില്ല. പ്രതീക്ഷകളാണല്ലോ നമ്മെ മുന്നോട്ട് നയിക്കുന്നത്. എന്നെ കോമഡി വേഷത്തില്‍ കാണാനാണ് പലര്‍ക്കും ഇഷ്ടമെന്നും ബിന്ദു നിറഞ്ഞ ചിരിയോടെ പറയുന്നു. മില്ലി, അമ്മയ്‌ക്കൊരു താരാട്ട്, മൈ ഡിയര്‍ മമ്മി,കുഞ്ഞളിയന്‍, ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട്,ഡോ.ലൗ ഇങ്ങനെ നിരവധി ചിത്രങ്ങളില്‍ ബിന്ദു പണിക്കര്‍ അഭിനയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























