വില്ലനായും സ്വഭാവ നടനായും തിളങ്ങിയ ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു
വില്ലനായും സ്വഭാവ നടനായും തിളങ്ങിയ ചലച്ചിത്ര താരം അനില്‍ മുരളി (56) അന്തരിച്ചു. കരള്‍ രോഗത്തിനു കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് അന്ത്യം.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200-ഓളം സിനിമകളില്‍ അഭിനയിച്ചു. പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്.
ടിവി സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങിയ അനില്‍ 1993-ല്‍ വിനയന് സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തൊട്ടടുത്ത വര്‍ഷം ലെനിന് രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളില്‍ വേഷമിട്ടു. കലാഭവന്‍ മണി നായകനായ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.
വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തമിഴില്‍ 6 മെലുഗു വതിഗള്‍, നിമിര്‍ന്തു നില് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.
മുരളീധരന് നായരും ശ്രീകുമാരിയമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ: സുമ. മക്കള്‍: ആദിത്യ, അരുന്ധതി.
https://www.facebook.com/Malayalivartha