ഭാസ്‌കര്‍ ദ റാസ്‌കലിന്റെ മൂലകഥ ഹിന്ദിയില്‍ നിന്ന്

മമ്മൂട്ടി സിദ്ധിഖ് ടീമിന്റെ ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിന്റെ മൂലകഥ ഹിന്ദിയില്‍ നിന്ന്. 1971ല്‍ റിലീസായ അന്ദാസ് എന്ന സിനിമയുടെ കഥയുമായി നല്ല സാമ്യമാണ് ചിത്രത്തിനുള്ളത്. എന്നാല്‍ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും മാറ്റി മറിച്ചാണ് സിദ്ധിഖ് ചിത്രം മലയാളത്തില്‍ ഒരുക്കിയത്. ഹിന്ദിയില്‍ രണ്ട് നായികമാരുണ്ട്. നായകനായ ഷമ്മികപൂറിന് അച്ഛനില്ല, അമ്മയാണുള്ളത്. നായികയായ ഹേമമാലിനിയുടെ ആദ്യ കാമുകന്‍ രാജേഷ് ഖന്ന അപകടത്തില്‍ മരിക്കുന്നു.
പിന്നീട് നാട്ടില്‍ വന്ന് മകനുമൊത്ത് അവള്‍ ജീവിക്കുന്നു. മകനും ആ നാട്ടിലെ വലിയ മുതലാളിയായ ഷമ്മികപൂറിന്റെ മകളും തമ്മില്‍ നല്ല സുഹൃത്തുക്കളാകുന്നു. അങ്ങനെയിരിക്കെ ആദ്യ കാമുകന്റെ പിതാവ് നായികയെയും മകനെയും കൂട്ടികൊണ്ട് പോകാന്‍ വരുന്നു. ഈ സമയത്താണ് ഷമ്മികപൂറിന്റെ വീട്ട് ജോലിക്കാരന്റെ സഹോദരിയെ രണ്ട് പേര്‍ മാനഭംഗപ്പെടുത്തി കൊല്ലുന്നു. എന്നിട്ടത് ഷമ്മികപൂറിന്റെ മേല്‍ കെട്ടിവയ്ക്കുന്നു.
അതോടെ നായിക ആദ്യ കാമുകന്റെ പിതാവിനൊപ്പം പോകാന്‍ തീരുമാനിക്കുന്നു. എന്നാല്‍ എല്ലാ കാര്യങ്ങളും നായികയ്ക്ക് ബോധ്യമാവുകയും അവസാനം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ആദ്യ കാമുകന്റെ പിതാവ് നായികയെ ഷമ്മികപൂറിനെ ഏല്‍പ്പിക്കുന്നു. അതാണ് അന്ദാസിന്റെ ഇതിവൃത്തം. ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിന്റെയും ഇതിവൃത്തവും ഇതാണ്. എന്നാല്‍ ആദ്യ കാമുകനെ കുറ്റവാളിയാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha