ഇനി അമ്മയാകാനില്ല മടുത്തു

ലെന ഇനി അമ്മയാകാനില്ല. ജീവിതത്തിലല്ല, സിനിമയില്‍. ഇനി അമ്മ വേഷം ചെയ്യാനില്ലെന്ന് ലെന. ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയുമൊക്കെ അമ്മ വേഷം ചെയ്തതോടെ ലെനയെ തേടി അമ്മ വേഷങ്ങള്‍ വരുന്നത് പതിവായിരിക്കുകയാണ്. ഇതോടെ അമ്മ വേഷങ്ങളില്‍ തളച്ചിടപ്പെടാതിരിക്കാന്‍ ഇനി അമ്മ വേഷം സ്വീകരിക്കേണ്ടന്നാണ് ലെനയുടെ തീരുമാനം.
ജയരാജ് ചിത്രത്തിലൂടെ സിനിമയിലെത്തി പിന്നീട് രണ്ടാം വരവില്‍ ന്യൂജനറേഷന്‍ ചിത്രങ്ങളില്‍ സജീവമായ ലെന ഹാപ്പി ജേര്‍ണി എന്ന ചിത്രത്തിലാണ് ആദ്യമായി യുവനിരയിലുള്ള നടന്‍മാരുടെ അമ്മ വേഷം ചെയ്തു തുടങ്ങിയത്. ഹാപ്പി ജേര്‍ണിയില്‍ ജയസൂര്യയുടെ അമ്മയായാണ് ലെന അഭിനയിച്ചത്. ഹാപ്പി ജേര്‍ണിയിലെ കഥാപാത്രം ചലഞ്ചിങ്ങായി തോന്നിയതിനാലാണ് ജയസൂര്യയുടെ അമ്മ വേഷം ലെന സ്വീകരിച്ചത്. പിന്നീട് ലാല്‍ ജോസ് ചിത്രം വിക്രമാദിത്യനില്‍ ദുല്‍ഖറിന്റെ അമ്മയായി.
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പൃഥ്വിയുടെ അമ്മയാകുന്നതും ലെനയാണ്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലടക്കം ചലഞ്ചിങ്ങായ അമ്മ വേഷങ്ങളാണ് ലെന സ്വീകരിച്ചത്. എന്നാല്‍ അമ്മ വേഷങ്ങള്‍ പതിവായതോടെ ഇനി ഉടന്‍ അമ്മ റോളിലേക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ലെന. ശ്രീബാല കെ. മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 24 സ്‌നേഹപൂര്‍വം എന്ന ചിത്രത്തിലാണ് ലെന ഇപ്പോള്‍ അഭിനയിക്കുന്നത്. ദിലീപ് നായകനാകുന്ന ഈ ചിത്രത്തില്‍ ലെനയ്ക്ക് അമ്മ വേഷമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha