തന്നെ വ്യക്തിപരമായിട്ട് ഇഷ്ടമല്ലാത്തതിനാലാണ് മോഹന്‍ലാല്‍ തന്റെ സിനിമകളില്‍ അഭിനയിക്കാത്തതെന്ന് സംവിധായകന്‍ ലാല്‍ ജോസ്

മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാത്തതെന്തെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. വ്യതിപരമായിട്ട് ലാലിന് എന്നെ ഇഷ്ടമല്ലെന്ന് സംവിധായകന്‍ ലാല്‍ ജോസ്. എത്രവലിയ നായകന്‍മാരായാലും സംവിധായകന്റെ ഇടപെടലിന് അപ്പുറം പോകാന്‍ താന്‍ അനുവദിക്കില്ല. ആതുകൊണ്ടാണ് താന്‍ മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാത്തതെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ജോസ് ഇക്കാര്യം വ്യക്തമാക്കി. 24 വര്‍ഷം മുമ്പ് കമല്‍ സംവിധാനം ചെയ്ത വിഷ്ണുലോകത്തിന്റെസെറ്റില്‍ വെച്ച് \'സംവിധാനം ലാല്‍ജോസ് എന്ന ടൈറ്റില്‍ കാര്‍ഡ് സ്‌ക്രീനില്‍ തെളിയുമെന്നു പറഞ്ഞത് മോഹന്‍ലാലാണ്. ഒറ്റപ്പാലത്തെ ലൊക്കേഷനിലെത്തിയ സംവിധായകന്‍ സിബി മലയിലിനോടു മോഹന്‍ലാല്‍ പറഞ്ഞവാക്കുകള്‍ ഏഴു വര്‍ഷങ്ങള്‍ക്കപ്പുറം ഒരു മറവത്തൂര്‍ കനവിലൂടെ യാഥാര്‍ത്ഥ്യമായി.
സ്വതന്ത്രസംവിധായകനായ കാലംമുതല്‍ മോഹന്‍ലാലുമായി ചേര്‍ന്നൊരു സിനിമഞാനും ആഗ്രഹിച്ചിരുന്നു. ഇപ്പോഴും ആഗ്രഹിക്കുന്നു. കഴിഞ്ഞ 17 വര്‍ഷത്തിനിടെ രണ്ടു മൂന്നു തവണ അദ്ദേഹവുമായി ചേര്‍ന്നു സിനിമകള്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു, താരങ്ങളെ വച്ചു സിനിമ പ്ലാന്‍ ചെയ്യുന്നത് എന്റെ രീതിയല്ലെങ്കില്‍ പോലും. എനിക്ക് ഇഷ്ടമാകുന്ന കഥകള്‍ മോഹന്‍ലാലിന് ഇഷ്ടമായില്ല. ഞങ്ങളൊരുമിക്കുന്ന ആദ്യചിത്രമെന്ന നിലയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു കസിന്‍സ് എന്ന പ്രോജക്ട് പോലും അനൗണ്‍സ്‌ചെയ്തതാണ്. സിനിമയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി തൃശൂര്‍ പൂരം പൂര്‍ണമായി ഷൂട്ട് ചെയ്തിരുന്നു. പ്രാഞ്ചിയേട്ടനൊക്കെ വരുന്നതിനുമുന്‍പു തന്നെ തൃശൂര്‍ ഭാഷ പശ്ചാത്തലമാക്കിയുള്ള ഒരു സിനിമയായിരുന്നു എന്റെ മനസ്സില്‍. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജിനെയും ഒരു പ്രധാന കഥാപാത്രമാക്കി കാസ്റ്റ് ചെയ്യാന്‍ആലോചിച്ചിരുന്നു. സിനിമയുടെ പ്രൊഡക്ഷന്‍ വിഭാഗവുമായി തുടക്കം മുതല്‍ മോഹന്‍ലാലിനു ചില ആശയക്കുഴപ്പങ്ങളുണ്ടായി. ക്ലൈമാക്‌സ് തൃപ്തികരമല്ല എന്ന കാരണം പറഞ്ഞ് അദ്ദേഹം സിനിമയില്‍ നിന്നു പിന്‍മാറി. ഇത് എനിക്ക് വലിയോരു അടിയായി.
ഇതിനിടെ നിര്‍മാതാവ് പെട്ടെന്നൊരുദിവസം അപ്രത്യക്ഷനായി. കോണ്‍ടാക്റ്റ് ചെയ്യാനുള്ള ഞങ്ങളുടെ ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. അയാളുടെനാട്ടിലെ പഞ്ചായത്ത് ഇലക്ഷനില്‍മല്‍സരിക്കാന്‍ പോയതാണെന്നു പിന്നീട് അറിഞ്ഞു. ഒരുപാടു പേരുടെ മര്യാദകേടുകളാണു മോഹന്‍ലാലുമായിചേര്‍ന്നുള്ള സിനിമ എന്ന എന്റെ സ്വപ്നത്തെ ഇല്ലാതാക്കിയത്.
പുതിയൊരു സിനിമയുടെ കഥയുമായി ഞാന്‍ ബ്ലസിയുടെ ഭ്രമരത്തിന്റെ സെറ്റില്‍ മോഹന്‍ലാലിനെ സമീപിച്ചു. അദ്ദേഹം ഭ്രമരത്തിന്റെ കഥ എന്നോടു പറഞ്ഞ ശേഷം, ഇത്തരത്തില്‍ അസാധാരണമായ കഥകള്‍ എന്തുകൊണ്ടു നിങ്ങള്‍ക്കു സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല എന്നു ചോദിച്ചു. ലാലിന്റെ വാക്കുകള്‍ കേട്ട എനിക്ക് വലിയ നിരാശ തോന്നി.
കഥകളിലെ അസാധാരണത്വം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍കഴിയാത്തത് എന്റെ പരാജയമാവാം.മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ പ്ലാന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു പിന്നീടു നിര്‍മാതാവ് സുരേഷ് ബാലാജി എനിക്ക് അഡ്വാന്‍സ് തന്നു. എട്ട്ഒന്‍പതു മാസംശ്രമിച്ചിട്ടും അദ്ദേഹത്തിന് യോജിക്കുന്ന ഒരു കഥ കണ്ടെത്താനാവാത്തതുകൊണ്ട് അഡ്വാന്‍സ് മടക്കി നല്‍കി.
മോഹന്‍ലാലിനും എനിക്കുമിടയില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണു വിശ്വാസം. എന്നെ വ്യക്തിപരമായി ഇഷ്ടമല്ലെങ്കില്‍പോലും ഒരു നല്ല കഥയുടെ പ്രലോഭനത്തെതടയാന്‍ അദ്ദേഹത്തിനു സാധിക്കില്ല. അദ്ദേഹത്തിനും എനിക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സബ്ജക്ട് വന്നാല്‍ ഉറപ്പായുംമോഹന്‍ലാല്‍-ലാല്‍ജോസ് ചിത്രം വെള്ളിത്തിരയിലെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha