നിത്യയ്ക്ക് മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കണം

ഒ.കെ കണ്‍മണി തമിഴിലും തെലുങ്കിലും കന്നടയിലും ഹിറ്റായി ഓടുമ്പോഴും നിത്യയുടെ ആഗ്രഹം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനയിക്കണം. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ആണ് തന്റെ ഇഷ്ടനടനെന്ന് താരം പറഞ്ഞു. മോഹന്‍ലാലിന്റെ അഭിനയ മികവിനെ കുറിച്ച് പറയാന്‍ നിത്യയ്ക്ക് വാക്കുകളില്ല. അടുത്തിടെ തമിഴ് നടന്‍ സൂര്യയും പറഞ്ഞിരുന്നു, മോഹന്‍ലാലിന്റെ വിരലുകള്‍ പോലും അഭിനയിക്കുമെന്ന്.
ആകാശഗോപുരത്തിലും എയ്ഞ്ചല്‍ ജോണിലും ലാലിനൊപ്പം അഭിനയിച്ചിരുന്നു നിത്യ.മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിക്കാന്‍ ഒരവസരം വന്നാല്‍ ഒരിക്കലും അത് തള്ളിക്കളയില്ലെന്നും നിത്യ പറഞ്ഞു. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ ഇഷ്ടമാണ്. ഇത്രയും ഫാഷനബിളായി യുവനടന്‍മാരെ പോലും കണ്ടിട്ടില്ലെന്ന് നിത്യ പറഞ്ഞു. വളരെ നല്ല പെരുമാറ്റവുമാണ് മമ്മൂട്ടിയുടേത്. മകന്‍ ദുല്‍ഖറിനൊപ്പം മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചു. ദുല്‍ഖര്‍ ജെന്റില്‍മാനാണ്. തന്റെ നല്ല സുഹൃത്താണെന്നും നിത്യ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























