ദുല്‍ഖറുമായി താരതമ്യം: മമ്മൂട്ടിയെ വിമര്‍ശിച്ച രാം ഗോപാല്‍ വര്‍മ്മക്കെതിരെ കൊലവിളിയുമായി സോഷ്യല്‍ മീഡിയ

മമ്മൂട്ടിയെ വിമര്‍ശിച്ച രാംഗോപാല്‍ വര്‍മ്മയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പൊങ്കാല. മമ്മൂട്ടി മലയാളത്തിന്റെ മഹാനടനാണ്. ഞങ്ങള്‍ മലയാളികള്‍ അദ്ദേഹത്തെ കളിയാക്കി എന്നിരിക്കും അതുകണ്ട് ആരും തുള്ളണ്ട അങ്ങനെ പോകുന്നു ഒരു വിഭാഗം ആരാധകരുടെ കമന്റ്. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറിനെ കുറ്റം പറഞ്ഞ രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ നിറയുന്നു.
ഇവന്‍ ആരെടാ? മമ്മൂട്ടിക്കെതിരെ ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍വര്‍മ നടത്തിയ വിവാദ പരാമര്‍ശവും തുടര്‍ന്ന് ദുല്‍ഖര്‍ അതിന് നല്‍കിയ മറുപടിയുമാണ് സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച.
ചന്തുവിനെ തോല്‍പ്പിക്കാന്‍ ആകില്ല എന്ന കമന്റും വൈറലാകുന്നുണ്ട്. നീ ഒരു വരവുകൂടി വരേണ്ടി വരും എന്നാഞ്ഞടിച്ച് ഒരു വിഭാഗവും രംഗത്തുണ്ട്. ഇവനാണോ പരിഷ്‌കാരി എന്നു പറഞ്ഞും കമന്റുകളുണ്ട്
1989-ല്‍ ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയെ കുറ്റപ്പെടുത്താന്‍ 1989-ല്‍ സിനിമാരംഗത്തെത്തിയ ഇവനാരെടാ എന്ന മട്ടിലാണ് സമൂഹമാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ കോരിച്ചൊരിയുന്നത്. 3 ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ മഹാനടനെ വിമര്‍ശിക്കാന്‍ റാംഗോപാല്‍ വര്‍മയ്‌ക്കെന്ത് യോഗ്യതയാണുള്ളതെന്നും ചോദ്യമുയരുന്നു. ആഷിഖ് അബു ഉള്‍പ്പടെ സിനിമാരംഗത്തുള്ള പല പ്രമുഖരും വിമര്‍ശനവുമായി രംഗത്തെത്തി. പെട്ടെന്ന് ഒരു വിവാദപരാമര്‍ശവുമായി രാംഗോപാല്‍ വര്‍മ രംഗത്തെത്തിയത് എന്തിനെന്ന് ഇപ്പോഴും അവ്യക്തം.
മമ്മൂട്ടി മകനായ ദുല്‍ഖര്‍ സല്‍മാനെ നോക്കി അഭിനയം പഠിക്കണമെന്നാണ് രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചത്. മമ്മൂട്ടിയുടെ അഭിനയത്തെ കുറ്റപ്പെടുത്തിയ അദ്ദേഹം ദുല്‍ഖറിനെ വാനോളം പുകഴ്ത്തുന്നുമുണ്ട്. എന്നാല്‍ മറുപടിയായി എത്ര ജന്‍മങ്ങള്‍ കഴിഞ്ഞാലും തന്റെ അച്ഛന്‍ കൈവരിച്ച നേട്ടങ്ങളുടെ അംശം പോലും സ്വന്തമാക്കാന്‍ തനിക്കാവില്ലെന്ന് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha