പത്താംക്ലാസ് തോറ്റതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍

ഓ ഒരു എ പ്ലസ്...പിന്നേ....എ പ്ലസ് നേടിയിട്ടൊന്നും ഒരു കാര്യവുമില്ല, എസ്എസ്എല്‍സിക്ക് തോറ്റതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗോപീസുന്ദര്‍ ഇക്കാര്യം വ്യക്തമാക്കിത്. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റും ഗോപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എസ്എസ്എല്‍സിയില്‍ തോറ്റെന്നു കരുതി ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ഗോപീസുന്ദര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നത്. തന്റെ ജീവിതത്തിലെ മുന്നോട്ടുള്ള പോക്കിന് പ്രേരണയായത് ഈ തോല്‍വിയാണെന്നാണ് അദ്ദേഹം പറയുന്നത്. ജീവിതത്തിലെ വഴിത്തിരിവ് ഇതാണെന്നും ഗോപീസുന്ദര്‍ പറയുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും മുന്നോട്ട് കുതിക്കാനും അദ്ദേഹം എസ്എസ്എല്‍സി തോറ്റ വിദ്യാര്‍ത്ഥികളോടായി പറഞ്ഞു.
അതേസമയം നിരവധി പേര്‍ ഗോപീസുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് രേഖപ്പെടുത്തി. എസ്എസ്എല്‍സി തോറ്റെങ്കിലും സംഗീത മോഷണത്തില്‍ ഡിപ്ലോമയും മാസ്റ്റര്‍ ഡിഗ്രിയും നേടിയല്ലോ എന്നായിരുന്നു ചിലരുടെ കമന്റ്. \'ചേട്ടന് നന്നായി കോപ്പി അടിക്കാന്‍ അറിയാവുന്നതല്ലേ, എന്നാലും തോറ്റു അല്ലേ എന്നായിരുന്നു മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് മറുപടി കൊടുക്കാനും ഗോപീസുന്ദര്‍ തയ്യാറായി. അന്ന് തനിക്ക് കോപ്പിയടി അത്രയ്ക്ക് വശമില്ലെന്നായിരുന്നു ഗോപീസുന്ദറിന്റെ മറുപടി .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha