വാട്ട്‌സാപ്പ് നടിമാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു, വിഷമങ്ങള്‍ തുറന്ന് പറഞ്ഞ് നടിമാര്‍

പുതിയ സങ്കേതിക വിദ്യയുടെ കടന്ന് വരവ് ഏറ്റവും കൂടുതല്‍ തലവേദനയായിരിക്കുന്നത് നടിമാര്‍ക്കാണ്. വാട്ട്‌സാപ്പ്, ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ ഇങ്ങനെ പോകുന്നു നടിമാര്‍ക്ക് തലവേദന നല്‍കുന്ന ആ നൂതന സാങ്കേതിക വിദ്യകള്‍. വാട്ട്‌സാപ്പും ഫേസ്ബുക്കും സൈബര്‍ലോകത്ത് തലവേദന ഉണ്ടാക്കുന്ന ആപ്പുകളായി മാറിയിരിക്കുകയാണ്. സിനിമ സീരിയല്‍ നടിമാര്‍ ഇത് മൂലം ഒരുപാട് ദുരിതം അനുഭവിച്ച് വരുന്നു. ഓരോ ദിവസവും കഴിയുമ്പോള്‍ നടിമാര്‍ക്കെതിരെ പുതിയ സംഭവങ്ങള്‍ ഉണ്ടാകുന്നു.
പ്രശസ്തരുടെ പേരിലുള്ള അശ്ലീലവീഡിയോകള്‍ക്കും സൈറ്റുകള്‍ക്കുമാണ് സൈബര്‍ ലോകത്ത് ആവശ്യക്കാരേറെ. സീരിയല്‍ നടി ഗായത്രി അരുണിന്റെ പേരിലാണ് വ്യാജ അശ്ലീല വീഡിയോ ക്ലിപ് ആദ്യം പ്രചരിച്ചത്. അപ്രതീക്ഷിതമായാണ് അത്തരത്തിലൊരു വീഡിയോ കാണുന്നതും അത് ഏറെ വിഷമിപ്പിച്ചുവെന്നും നടി ഗായത്രി അരുണ്‍ പറയുന്നു. സീരിയല്‍ രംഗത്ത് പേരെടുത്തു വരുന്ന സമയത്തായിരുന്നു ഗായത്രിക്ക് സൈബര്‍ ലോകത്തുനിന്ന് ഇത്തരത്തിലൊരു മോശം സംഭവം ഉണ്ടായത്. സമൂഹമാധ്യമങ്ങള്‍ വഴി ഗായത്രിയുടേതെന്ന പേരില്‍ വാട്‌സ് ആപ് നമ്പര്‍ പ്രചരിക്കുകയായിരുന്നു.
പിന്നാലെ ഗായത്രിയുടേതെന്ന പേരില്‍ അശ്ലീല ചിത്രങ്ങളും പരാമര്‍ശങ്ങളുമെല്ലാം പോസ്റ്റ് ചെയ്ത വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രചരിച്ചു. അഞ്ചുവര്‍ഷത്തോളം പഴക്കമുള്ള വീഡിയോ ആയിരുന്നു ഇങ്ങനെ തന്റെ പേരില്‍ പ്രചരിച്ചതെന്ന് ഗായത്രി മാധ്യമങ്ങളോട് പറഞ്ഞു. ആരാണ് ഇത്തരത്തിലുള്ള മോശം പ്രവൃത്തികള്‍ ചെയ്ത് കൂട്ടുന്നതെന്നാണ് ഗായത്രി ചോദിക്കുന്നത്. എന്നാല്‍, ഗായത്രിയുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് പ്രൊഫൈല്‍ സൃഷ്ടിച്ചയാളെപറ്റിയുള്ള അന്വേഷണം എത്തി നിന്നത് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലുള്ള ഒരു കൗമാരക്കാരനിലാണ്.
കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.അശ്ലീല വീഡിയോ അപ്‌ലോഡ്‌ചെയ്ത ഐ.പി അഡ്രസ് ചെന്നൈയില്‍ ഉള്ളതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സിനിമാനടിമ്മാരാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്. മലയാളിതാരങ്ങളായ മിയ,രചന നാരായണന്‍ കുട്ടി, ലക്ഷ്മി മേനോന്‍ എന്നിവരുടെ പേരിലും വ്യാജ വിഡിയോ ക്ലിപ്പുകള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഇത്തരം ക്രൂരപ്രവൃത്തി ചെയ്യുന്നവര്‍ക്ക് നടി രചന നാരായണ്‍കുട്ടി തക്കതായ മറുപടിയും നല്‍കി. \'ആടിനെ പട്ടി ആക്കുന്ന നയം എന്ന് ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ എന്നാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ആ അനുഭവം നേരിട്ടുണ്ടായെന്ന് രചന പറഞ്ഞു.
വീട്ടില്‍ ഉള്ള സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ നാട്ടില്‍ ഉള്ളവരെ എങ്ങനെ ബഹുമാനിക്കും. ഞാനെന്ന ഒരു പെണ്‍കുട്ടിയുടെ മാത്രം പ്രശ്‌നമായി ഇതു കാണാന്‍ കഴിയുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീ സമൂഹത്തിനു വേണ്ടി പ്രതികരിച്ചു പോകുന്നു; ചോദിച്ചു പോകുന്നു : ഇനിയെങ്കിലും നന്നായിക്കൂടെ!!! രചന ചോദിക്കുന്നു. ഒപ്പം ഒരു ചോദ്യം കൂടി \' അല്ലയോ \'മഹാമനസ്‌ക്കാ അങ്ങയോടും അങ്ങയുടെ വീട്ടില്‍ ഉള്ളവരോടും ഞാന്‍ ചെയ്ത അപരാതം എന്താണ് ? ലജ്ജ തോന്നുന്നു എനിക്ക് നിങ്ങളുടെ ഈ അധഃപതിച്ച സംസ്‌ക്കാരത്തോട്! ഇങ്ങനെയായിരുന്നു ഈ അനുഭവം നേരിടേണ്ടി വന്ന രചനയുടെ മറുപടിയും.
ദിലീപിന്റെ അവതാരം എന്ന ചിത്രത്തിലൂടെയാണ് നടി ലക്ഷ്മി മേനോന്‍ മലയാളികളെ കീഴ്ടക്കിയത്. ലക്ഷ്മിയുടെ പേരിലും വ്യാജ വീഡിയോ പ്രചരിച്ചു. എ്ന്നാല്‍, സത്യാവസ്ഥ തെളിയിക്കാന്‍ ഒടുവില്‍ നടി തന്നെ നേരിട്ടെത്തുകയാണ് ചെയ്തതു. ഇത് കൂടാതെ, യുവനടി അന്‍സിബ, മഞ്ജു പിള്ള, കാവ്യ മാധവന്‍, അമല പോള്‍, ഹന്‍സിക എന്നിവര്‍ക്കും ഫോട്ടോഷോപ്പ് ഇരകളായവരാണ്. നടിമാരായാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇപ്പോഴാണ് മനസിലായതെന്നും ഇവര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha