ഓ ലൈലയ്ക്ക് ആറ് കോടി സാറ്റലൈറ്റ്

മോഹന്‍ലാല്‍ ജോഷി ടീമിന്റെ ഓ ലൈല ഓയ്ക്ക് റെക്കോഡ് സാറ്റലൈറ്റ്. മഴവില്‍ മനോരമയാണ് ഇത്രയും തുക നല്‍കി ചിത്രം വാങ്ങിയത്. മോഹന്‍ലാലും അമലാപോളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നിലവാരമില്ലാത്ത സിനിമകള്‍ ഇറങ്ങുന്നതുകൊണ്ട് സാറ്റലൈറ്റ് തുക ലഭിയ്ക്കുന്നില്ലെന്നതാണ് പൊതുവേ മലയാള സിനിമയെ കുറിച്ചുള്ള പരാതി. എന്നാല്‍ സുരേഷ് നായര്‍ എന്ന തിരക്കഥാകൃത്തിന്റെ വിജയമൂല്യങ്ങളും ചിത്രത്തിന് പ്രചോദനമായി. ഫല്‍വേഴ്‌സ് ഉള്‍പ്പെടെ മലയാളത്തില്‍ പുതിയ ചാനലുകള്‍ വന്നതിനാല്‍ ചില സിനിമകള്‍ എത്ര തുക കൊടുത്തും വാങ്ങാന്‍ ചാനലുകള്‍ തയ്യാറാണ്.
ചാനലിന്റെ ലോഗോ ചിത്രത്തിന്റെ പോസ്റ്ററുകളിലും ബാനറുകളിലും ഹോര്‍ഡിംഗുകളിലും ഉള്‍പ്പെടുത്തുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. റണ്‍ ബേബി റണ്ണിന് ശേഷം മോഹന്‍ലാലിനെയും അമല പോളിനെയും താരജോഡികളാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സത്യരാജ്, ജോയ് മാത്യു, ജുനൈദ് ഷെയ്ഖ്, കൈനത് അറോറ എന്നവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫൈന്‍കര്‍ട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് കോട്ടായി, ബിജോ ആന്റണി, പ്രീത നായര്‍ എന്നവര്‍ ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രേയിലറിനും പോസ്റ്ററുകള്‍ക്കും മികച്ച സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ചിത്രം മെയ് ഏഴിന് റിലീസ് ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha