പ്രിയാമണിയുടെ അജ്ഞാത കാമുകനെയും കണ്ടുപിടിച്ചു; വിവാഹം അടുത്ത വര്‍ഷമെന്ന് റിപ്പോര്‍ട്ട്

പ്രിയാമണിയും കാമുകനുമൊത്തുള്ള ഫോട്ടോകള്‍ പുറത്ത്. താന്‍ പ്രണയത്തിലാണെന്നും തല്‍ക്കാലം അതാരെന്നു വെളിപ്പെടുത്തില്ലെന്നും കഴിഞ്ഞ ദിവസം നടി പ്രിയാമണി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വിവാഹക്കാര്യം ചോദിച്ചപ്പോള്‍ താന്‍ പ്രണയത്തിലാണെന്നും പ്രണയിച്ചു മാത്രമേ വിവാഹം കഴിക്കു എന്നുമാണ് കഴിഞ്ഞ ദിവസം പ്രിയ പറഞ്ഞത്. എന്നാല്‍ വിവാഹം ചെയ്യാന്‍ പോകുന്ന ആളെക്കുറിച്ചോ, അദ്ദേഹത്തിന്റെ പേരോ വെളിപ്പെടുത്താന്‍ നടി തയ്യാറായില്ല. ഇതെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രിയാമണിയുടെ കാമുകന്റെ പേര് മാത്രമല്ല, അദ്ദേഹത്തിനൊപ്പം പ്രിയ നില്‍ക്കുന്ന ചില സ്വകാര്യ ഫോട്ടോകളും കണ്ടെടുത്തത്.
മുസ്തഫ രാജ് എന്ന ബിസിനസുകാരനാണത്രെ പ്രിയയുടെ കാമുകന്‍. ഇവര്‍ തമ്മിലുള്ള വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
മുസ്തഫയ്‌ക്കൊപ്പം പല പരിപാടികളിലും പ്രിയാമണി എത്തിയിരുന്നു. ഇരുവരും ഒന്നിച്ച് അവധി ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഈ വിവരങ്ങളൊക്കെ ഇപ്പോഴാണ് പുറത്തുവരുന്നത്. തന്റെ നിലപാടുകള്‍ ആരെയും ഭയക്കാതെ തുറന്നുപറയാന്‍ ഒരു മടിയുമില്ലാത്ത ബോള്‍ഡായ വ്യക്തിയാണ് ദേശീയ അവാര്‍ഡ് ജേത്രി കൂടിയായ പ്രിയാമണി. പ്രണയത്തിന്റെ കാര്യം വന്നപ്പോഴും അങ്ങനെയായിരുന്നു.
മുസ്തഫ രാജുമായുള്ള വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചെന്നാണ് വിവരം. അടുത്ത വര്‍ഷം വിവാഹമുണ്ടാകും. സിനിമയില്‍ നിന്നല്ല തന്റെ വരന്‍ എന്ന് നേരത്തെ പ്രിയ വ്യക്തമാക്കിയതാണ്. ബിസിനസ് ബാക്ക്ഗ്രൗണ്ടില്‍ നിന്നുമാണ് മുസ്തഫ വരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























