മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന് ലക്ഷ്മി മേനോന്‍

നിത്യാമേനോന് പിന്നാലെ മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹവുമായി ലക്ഷ്മിമേനോനും. മലയാളത്തിലൂടെ വന്ന് തമിഴകത്ത് മുന്നേറുകയാണ് ലക്ഷ്മി മേനോന്‍. മൂന്ന് വര്‍ഷം കൊണ്ട് ലക്ഷ്മി മേനോന്‍ തമിഴകത്ത് സ്വന്തമായ ഇടം കണ്ടെത്തി. അതിനിടയില്‍ ജോഷി സംവിധാനം ചെയ്ത അവതാരം എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് പതിനേഴുകാരിയായ ലക്ഷ്മി മേനോന്‍.
പ്ലസ്ടു പരീക്ഷയെഴുതി റിസള്‍ട്ടും കാത്തിരിക്കുകയാണ് താരം. പഠനത്തിന് തന്നെയാണ് എന്നും മുന്‍ഗണന എന്ന് താരം പറഞ്ഞിട്ടുണ്ട്. കാര്‍ത്തിയ്‌ക്കൊപ്പം അഭിനയിച്ച കൊമ്പന്‍ എന്ന ചിത്രമാണ് ഒടുവില്‍ ലക്ഷ്മി മേനോന്റേതായി റിലീസ് ചെയ്തത്. കൊമ്പന്റെ മികച്ച വിജയത്തിന് ശേഷം ഇപ്പോള്‍ ശക്തി സുന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ജയം രവിയാണ് ചിത്രത്തിലെ നായകന്‍.
കുട്ടിക്കാലം മുതലേ മോഹന്‍ലാലിന്റെ ആരാധികയാണ്. അമലാ പോള്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച് തിളങ്ങുന്നത് കാണുമ്പോള്‍ കൊതി തോന്നുമെന്നും താരം പറഞ്ഞു. താളവട്ടം, കിലുക്കം എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























