വിഷു ചിത്രങ്ങളെല്ലാം പൊട്ടി, ടിക്കറ്റ് കൊടുത്താലും സിനിമ കാണാന്‍ ആളില്ല

മലയാളം സിനിമകള്‍ക്ക് എന്ത് സംഭവിച്ചു എന്നതാണ് സിനിമാപ്രേമികളുടെ ഇപ്പോഴത്തെ പ്രധാന ചോദ്യം. ഫാന്‍സുകാരുടെ കൈയ്യടിയോടെ ചിത്രങ്ങള്‍ തീയറ്ററുകളിലെത്തുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല എന്നതാണ് വാസ്തവം. കുട്ടികള്‍ വെക്കേഷന്‍ സമയം എത്തുന്നതോടെ സിനിമകള്‍ കാണാം പോകമെന്ന് സന്തോഷിക്കും. പക്ഷെ, ഫലം നിരാശ മാത്രം. ടിക്കറ്റെടുത്ത് സിനിമ കണ്ട ശേഷം പുറത്തിറങ്ങുമ്പോള്‍ കയറുന്ന മുഖമായിരിക്കില്ല തിരിച്ചിറങ്ങുമ്പോള്‍. കാരണം, സിനിമ അത്ര പോര അത് തന്നെ കാരണം. പൈസ വേസ്റ്റായി എന്ന് മാത്രം. വിഷുചിത്രങ്ങളുടെ നീണ്ടനിര നോക്കിയാല്‍ തന്നെ അറിയാന്‍ സാധിക്കും. എല്ലാ സിനിമകളും തോറ്റ് തൊപ്പിയിട്ടിരിക്കുന്നു. ഫാന്‍സ് അസോസിയേഷന്‍ വഴി ടിക്കറ്റുകള്‍ സൗജന്യമായി കൊടുത്തിട്ട് പോലും ആര്‍ക്കും സിനിമകാണേണ്ട എന്ന് സ്ഥിതിയില്‍ വരെ എത്തിയിരിക്കുകയാണ്.
മൂന്ന് സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം ഒറ്റ ഹിറ്റുകൊണ്ട് നികത്തുന്ന രീതിയിലുള്ള ഒരു സാമ്പത്തിക സൂത്രവാക്യമായിരുന്നു ഈ വിപണിയുടെ അടിസ്ഥാനം. അത് തകര്‍ന്നതോടെ ഈ വ്യവസായത്തിന്റെ നട്ടെല്ല് ഇളകിക്കഴിഞ്ഞെന്ന് വ്യക്തമാണ്. എപ്രില്‍ അവസാനംവരെയുള്ള സിനിമകളുടെ വിജയക്കണക്കെടുത്താല്‍ വെറും നാലുമാസം കൊണ്ട് നഷ്ടം 110കോടി രൂപയാണ്. ചെറിയൊരു തുകയല്ല അത്. ഏറ്റവും അത്ഭുതപ്പെടുത്തുന്നത്, ഈ 2015ല്‍ ഇതുവരെയും സൂപ്പര്‍ ഹിറ്റെന്നോ, മെഗാഹിറ്റെന്നോ വിളിക്കാവുന്ന ഒറ്റ ചിത്രംപോലും ഉണ്ടായില്ലെന്നതാണ്. ദുല്‍ഖറിന്റെ ഓകെ കണ്‍മണിയും നിവിന്‍ പോളിയുടെ ഒരു വടക്കന്‍ സെല്‍ഫിയുമാണ് മലയാളികളുടെ ഇപ്പോഴത്തെ പ്രതീക്ഷയുള്ള ചിത്രം. എപ്രില്‍ അവസാനംവരെ ഇറങ്ങിയ നാല്‍പ്പതോളം ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ \'ഫയര്‍മാന്‍\', പൃഥ്വിരാജിന്റെ \'പിക്കറ്റ് 43 എന്നീ രണ്ട്് സിനിമകളും സാമ്പത്തികമായി വിജയിച്ചു എന്ന് വേണം പറയാന്‍.
മലയാളം സിനിമ ഇനിയും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നാണ് മനസിലാക്കേണ്ടത്. വടക്കന്‍ സെല്‍ഫി ഹിറ്റുകളുടെ ഗണത്തിലേക്ക് എത്തുമോ എന്നാണ് സിനിമ പ്രേമികള്‍ ഉറ്റുനോക്കുന്നത്. എപ്രില്‍ അവസാനംവരെയുള്ള സിനിമകളുടെ വിജയക്കണക്കെടുത്താല്‍ വെറും നാലുമാസം കൊണ്ട് നഷ്ടം 110കോടി രൂപയാണ്. ഈ വര്‍ഷം ഇറങ്ങിയ ഇരുപതിലേറെ ചിത്രങ്ങള്‍ ഒരാഴ്ച്ചപോലും തികച്ചില്ല. സാധാരണ ഈ ഗ്യാപ്പില്‍ ഇംഗ്ലീഷ് അടക്കമുള്ള അന്യഭാഷ ചിത്രങ്ങള്‍ ഓടിച്ച് തീയേറ്ററുകാര്‍ പിടിച്ചു നില്‍ക്കാറുണ്ടെിലും ഇത്തവണ അതും ഉണ്ടായില്ല. കുടംബസമേതം ടിക്കറ്റ് ഫ്രീ കൊടുത്തിട്ടും കാണാന്‍ ആളെ കിട്ടുന്നില്ലെന്നാണ് ഫാന്‍സുകാരുടെ പരാതി. ഇനി ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്ക് ടിക്കറ്റിനൊപ്പം അഞ്ഞൂറുരൂപയും ചിക്കന്‍ ബിരായാണിയും ഹാഫ്‌ബോട്ടിലും കൊടുത്ത് മലയാള സിനിമ കാണിക്കേണ്ട അവസ്ഥയും ഉണ്ടാകുമോ എന്നാണ് പലരുടെയും സംശയം.
നടന്‍ മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രം വരുന്നു എന്ന് കേട്ടപ്പോള്‍ മലയാളികള്‍ ആദ്യം ഒന്നടങ്കം സന്തോഷിച്ചു.പക്ഷെ, ചിത്രം പൂര്‍ണമായി തോറ്റ് തൊപ്പിയിട്ടു. മോഹന്‍ലാലിനെയും, മഞ്ജുവാര്യരേയും കണ്ട് ആദ്യ ദിനങ്ങളില്‍ കുടംബപ്രേക്ഷകര്‍ തിയറ്ററുകളില്‍ കുതിച്ചെത്തിയെങ്കിലും വൈകാതെ ചിത്രത്തിന് ആളില്ലാ കസേരകളായി. അത് പോലെ ഹിറ്റ്‌മേക്കര്‍ സിദ്ദീഖിന്റെ ഭാസ്‌ക്കര്‍ ദി റാസ്‌ക്കലും പൂര്‍ണ പരാജയമായിരുന്നു. അനാവശ്യമായ കോമഡികളാണ് ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍ സിനിമയില്‍ ചേര്‍ത്തിരിക്കുന്നതെന്നാണ് കണ്ടവരോക്കെ പറഞ്ഞതും. ഏതായാലും വിഷുചിത്രങ്ങളില്‍ സിനിമ പ്രേമികള്‍ക്ക് അല്‍പമെങ്കിലും ആശ്വാസമായിരിക്കുന്നത് ഒരു വടക്കന്‍ സെല്‍ഫിയും അതൊടൊപ്പെം ഓകെ കണ്‍മണിയുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























