ദിലീപ് മഞ്ജു വിഷയത്തില്‍ പ്രതികരണവുമായി കാവ്യ

ദിലീപ്മഞ്ജു വാര്യര്‍ വിവാഹമോചനത്തില്‍ തനിക്ക് പങ്കുണ്ട് എന്ന ആരോപണങ്ങള്‍ക്കുള്ള വിശദീകരണവുമായി കാവ്യ മാധവന്‍ എത്തുന്നു. എന്നെ എന്റ് അച്ഛനും അമ്മയ്ക്കുമറിയാം സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നാണ് നടിയുടെ വിശദീകരണം
മുന്‍ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുമായുള്ള വിവാഹ മോചനത്തെ തുടര്‍ന്ന് സിനിമയില്‍ സജീവമാവുകയാണ് കാവ്യ. ഈ പശ്ചാത്തലത്തില്‍ വനിതയും കന്യകയും അടക്കമുള്ള മാസികകള്‍ക്കാണ് കാവ്യ അഭിമുഖം നല്‍കിയിരിക്കുന്നത്. ഇതിലാണ് ദിലീപ്മഞ്ജു കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം താനാണെന്ന വിമര്‍ശനങ്ങളോട് കാവ്യ അതിരൂക്ഷമായി പ്രതികരിക്കുന്നത്. കാവ്യകാരണമാണ് ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബം തകര്‍ന്നത് എന്ന ആരോപണം കാവ്യ ഒരിക്കലും നിഷേധിച്ചില്ലലോ എന്ന ചോദ്യത്തോട് നടിയുടെ മറുപടി ഇങ്ങനെയാണ്.
ഞാന്‍ കാരണമാണ് കുടുംബം തകര്‍ന്നത് എന്ന് അവര്‍ രണ്ടുപേരും പറഞ്ഞോ? ഇല്ലല്ലോ? ഈ പ്രശ്‌നത്തില്‍ പെട്ട ആളുകള്‍ എന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ പ്രതികരിക്കണം. ഏതെങ്കിലും വിശ്വസനീയമായ മാദ്ധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്നു എങ്കില്‍ ഞാന്‍ മറുപടി പറയണം, അല്ലാതെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട് എന്ന് കരുതി ഞാന്‍ അഭിപ്രായം പറയേണ്ട കാര്യമെന്ത്?കാവ്യ ചോദിക്കുന്നു.
എനിക്കറിയാം. കാവ്യ മിണ്ടിയോ എന്ന് ചോദിക്കുന്നവരുണ്ട്. ഈ വിഷയത്തെകുറിച്ച് മാത്രം സംസാരിക്കാനായി അഭിമുഖങ്ങള്‍ക്ക് വിളിച്ചവരുണ്ട്. പക്ഷെ ഞാന്‍ മിണ്ടിയില്ല, അതെനിക്ക് ഉത്തരമില്ലത്തതുകൊണ്ടോ, എന്റെ ഭാഗത്ത് ന്യായമില്ലത്തതുകൊണ്ടോ , ഞാന്‍ തെറ്റ് ചെയ്തതുകൊണ്ടോ അല്ല. ഞാന്‍ അതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ലത്തതുകൊണ്ടാണ്. ഞാന്‍ വ്യക്തത കൊടുക്കേണ്ടത് അച്ഛനും അമ്മയ്ക്കുമാണ്. അവര്‍ക്കറിയാം ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് എന്നും അവരുടെ നിഴലില്‍ നടക്കുന്ന എന്നെ അവര്‍ക്കറിയാം.
എങ്കില്‍, ഒരു നല്ല സുഹൃത്ത് എന്ന നിലയില്‍ കാവ്യയ്ക്ക് ഇടപെടാമായിരുന്നില്ലേ എന്ന ചോദ്യത്തിനും ഉത്തരമുണ്ട്. ബാവൂട്ടിയുടെ നാമത്തില്‍ മമ്മൂക്കയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഭാര്യയും ഭര്‍ത്താവും താമസിക്കുന്ന വീട്ടില്‍ പടച്ചോന്‍ വരച്ചൊരു വരയുണ്ട്. ആരും കാണാത്ത ഒരു വര. അതിനപ്പുറത്തേക്ക് നമ്മള്‍ ആരും കയറാന്‍ പാടില്ലെന്നാണ് അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























