ഫോര്‍ട്ടുകൊച്ചിയില്‍ മംമ്തക്കൊപ്പം പൃഥ്വിരാജിന്റെ സ്‌കൂട്ടര്‍ യാത്ര

ബോളിവുഡ് ചിത്രം 'അന്ധാദുനി'ന്റെ റീമേക്ക് ആയി ഒരുങ്ങുന്ന 'ഭ്രമം' സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. പൃഥ്വിരാജിന്റെ ഫാന്‍സ് പേജുകളിലാണ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ച അന്ധനായ പിയാനോ പ്ലെയറുടെ വേഷമാണ് ഭ്രമത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, തെലുങ്കു താരം റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha