Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാഗവല്ലിയുടെ രാമനാഥന് ഇന്ന് 101 മക്കൾ ;ഇനിയും പുറത്തുവിട്ടിട്ടില്ലാത്ത മണിച്ചിത്രത്താഴിന്റ ക്ളൈമാക്സ് രഹസ്യം ; കഥ ഇനിയും അവസാനിക്കുന്നില്ല ; വിശേഷങ്ങളും വെളിപ്പെടുത്തലുകളുമായി ശ്രീധർ !

18 JUNE 2021 10:05 AM IST
മലയാളി വാര്‍ത്ത

എത്ര എത്ര സിനിമകളാണ്... പക്ഷെ മലയാളികൾക്ക് ഒരു സവിശേഷ ഗുണമുണ്ട്. സിനിമയെ ഒരു വിനോദം മാത്രമായി മാറ്റിനിർത്തില്ല മലയാളികൾ. മലയാള സിനിമയുടെ പ്രത്യേകതയും അതുതന്നെയാണ്. യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന കഥ അല്ലെങ്കിലും അതിലെ കഥാപാത്രങ്ങളെ നമ്മൾ യാഥാർഥ്യമാക്കും. മലയാള സിനിമ ചരിത്രത്തിൽ തന്നെ സ്വർണ ലിപികളിൽ എഴുതപ്പെടുന്ന ഒരു ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രതാഴ്. സിനിമയ്ക്ക് അധികം മുഖവുര കൊടുക്കേണ്ടതില്ല. അതിലെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകരുടെ മനസിൽ കൊത്തിവെച്ചിരിക്കുകയാണ്. നാഗവല്ലിയായി ശോഭനയും നകുലേട്ടനായി സുരേഷ്‌ഗോപിയും ഇവരെയൊക്കെ വരുതിയ്ക്ക് നിർത്താൻ ഡോക്ടർ സണ്ണിയായി മോഹൻലാലും തകർത്തഭിനയിച്ചപ്പോൾ കഥയിൽ ഒരു പാവം രാമനാഥൻ എന്ന നർത്തകനെക്കൂടി നമ്മൾ ഏറ്റെടുത്തിരുന്നു.

 

ഒരു നടനെ നമ്മൾ ഓർത്തിരിക്കാൻ ഒരുപാട് കഥാപാത്രങ്ങൾ ഒന്നും വേണ്ട, ഏറ്റവും മികച്ചതാണെങ്കിൽ അത് ഒരെണ്ണമായാലും ധാരാളം. അതുകൊണ്ടുതന്നെ രാമനാഥനായി എത്തിയ നടൻ മലയാളി മനസ്സിൽ ഇന്നും ജീവിക്കുന്നു.

 

നാഗവല്ലിയുടെ രാമനാഥനായി എത്തിയത് കന്നഡയിലെ പ്രശസ്ത നടൻ ഡോ. ശ്രീധർ ശ്രീറാം ആയിരുന്നു, ഇപ്പോഴത്തെ അദ്ദേഹത്തിന്റെ വിശേഷങ്ങൾ കേട്ടാൽ ആരും ഒന്നതിശയിക്കും. ബാഗ്ലൂരിലുള്ള അദ്ദേഹത്തിന്റെ റിതംബര’ എന്ന വീടിനും മണിച്ചിത്ര താഴിലെ തെക്കിനിക്കും ഏകദേശം സമാനതകളുണ്ട് . ഇന്ന് അദ്ദേഹം ബെംഗളൂരുവിൽ നൂറോളം കുട്ടികൾ പഠിക്കുന്ന ‘ഖേച്ചര’ നൃത്ത വിദ്യാലയത്തിന്റെ ആത്മാവാണ്.

 

 

തന്റെ ഏക മകൾ അനിഘയേയും ചേർത്ത് തനിക്ക് 101 മക്കളുണ്ട് എന്ന് ഏറെ രസകരായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഓർമകൾ പൊടിതട്ടിയെടുക്കുന്നത്. മണിച്ചിത്രത്താഴ് എന്ന സിനിമക്ക് ശേഷം ഞാൻ നൃത്തത്തിലേക്ക് ഒതുങ്ങുകയായിരുന്നു. ഞാൻ സിനിയിൽ വലിയ തിരക്കുകളിലേക്ക് പോയ്‌കൊണ്ടിരുന്നപ്പോൾ നൃത്തം എന്നെ തിരികെ വിളിച്ചു, പിന്നെ ഞാൻ അതിൽ അലിഞ്ഞു തീരുകയായിരുന്നു..

 

മണിച്ചിത്രത്താഴ്’ ശരിക്കും ചരിത്രമാണ്. ഇന്നും എല്ലാ മാസവും ഏതെങ്കിലും ചാനലിൽ ‘മണിച്ചിത്രത്താഴ്’ ഉണ്ടാകും. അന്ന് ഫോൺ വിളികൾ ഉറപ്പാണ്. ഇപ്പോഴും എന്നെ തിരിച്ചറിയുന്ന ഒരുപാട് പേരുണ്ട്, വിദേശ രാജങ്ങളിൽ പരിപാടികൾക്ക് പോകുമ്പോഴും അവിടെയും ഒരുപാട് പേർ രാമനാഥനെ കാണാനും പരിചയപ്പെടാനും ഓടി എത്താറുണ്ട്, അതൊരു ഭാഗ്യമാണ്

 

കന്നടയിൽ ഏകദേശം 65 സിനിമകളിൽ നായകനായും അല്ലാതെയും അഭിനിയിച്ചു. എങ്കിലും രാമനാഥനാണ് ഇന്നും മറക്കാനാകാത്ത കഥാപാത്രം. മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മനോഹരമായ നൃത്തരംഗമാണ് നാഗവല്ലിയും രാമനാഥനും കൂടിയുള്ളത്. മണിച്ചിത്രത്താഴിനു മുമ്പ് ഞാനും ശോഭനയും ഒരുമിച്ചു ഒരു തമിഴ് സിനിമ ചെയ്തിരുന്നു.

 

രാമനാഥന്റെ കഥാപാത്രത്തെക്കുറിച്ചു ഫാസിൽ സാർ പറഞ്ഞപ്പോൾ ശോഭനയാണ് എന്റെ പേര് നിർദേശിച്ചത്. വളരെ സങ്കീർണമായ അവതരണ രീതിയാണ് ‘മണിച്ചിത്രത്താഴി’ന്റേത്. ഫാന്റസിയും റിയാലിറ്റിയും ഒരുപോലെ. ക്ലൈമാക്സാണ് ഏറ്റവും കുഴപ്പം പിടിച്ചത്. ഞാനും ശോഭനയും പ്രൊഫഷനൽ നർത്തകരായതിനാൽ നൃത്തസംവിധായകൻ തന്നെയാണ് ‘ഒരു മുറൈ വന്ത്’ എന്ന ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടത്. ശോഭനയാണ് സ്‌റ്റെപ്പുകൾ ഏറെയും നിർദേശിച്ചത്.

 

നാഗവല്ലിയെ മന്ത്രവാദ കളത്തിലേക്ക് എത്തിക്കുന്ന രംഗമുണ്ട്. ഈ രംഗം എങ്ങനെ വേണം എന്ന് ഫാസിൽ സാറും മറ്റു യൂണിറ്റുകളുടെ ചുമതല വഹിച്ചിരുന്ന സംവിധായകരായ പ്രിയദർശനും സിബി മലയിലും സിദ്ധിഖ് ലാലുമെല്ലാം ചർച്ച ചെയ്യുകയാണ്. നൃത്തത്തിലൂടെ ഇതിലേക്ക് വരാം എന്ന എന്റെ നിർദേശം അവർക്കിഷ്ടപ്പെട്ടു. അങ്ങനയാണ് ആ രംഗം ഉണ്ടായത്.. കേരളവുമായി വളരെ അടുത്ത ബന്ധമാണ് എനിക്ക്, സൂര്യ കൃഷ്ണമൂര്‍ത്തി സാറിന്റെ നൃത്തപരിപാടികളിൽ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലുള്ള വേദികളിലും ഞാൻ പ്രോഗ്രാം അവതരിപ്പിച്ചിരുന്നു,

 

ഭാര്യ അനുരാധ, എന്റെ ശിഷ്യ ആയിരുന്നു, ആ സമയം മുതൽ ഞാൻ ആ കുട്ടിയെ ശ്രദ്ധിച്ചിരുന്നു, വിവാഹം ആലോചനകൾ നടക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് അനുവിന്റെ മുഖമാണ്, ശേഷം വീട്ടുകാരുടെ സമ്മതോടെ വിവാഹം. ഒരു മകൾ ബികോം റാങ്ക് ഹോൾഡറാണ്. കലാക്ഷേത്രയിലെ പഠനത്തിന് ശേഷം മകളും വേദികളിൽ സജീവമാണ്. രാമനാഥന്റെ കുടുംബം അങ്ങനെ നൃത്തത്തിനൊപ്പം ജീവിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (46 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (48 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (51 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends