Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശത്രുത മറന്ന് കുടുംബവിളക്കിലെ അനിരുദ്ധുമാർ ഒരുമിച്ചു ; എന്റെ സ്ഥാനം നീ തട്ടിയെടുത്തല്ലേ?; കുടുംബവിളക്കിന് പുറത്ത് പൊരിഞ്ഞ അടി; അവസാനം ആനന്ദ് നാരായണനും ശ്രീജിത്ത് വിജയും ഒന്നിച്ചു കണ്ടപ്പോൾ!

01 DECEMBER 2021 05:03 PM IST
മലയാളി വാര്‍ത്ത

ഇന്ന് മലയാളികളുടെ സ്വീകരണ മുറിയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മിനിസ്ക്രീൻ പരമ്പരകൾക്ക് ആരാധകരാണ്. അതിൽ തന്നെ ഏഷ്യാനെറ്റ് പരമ്പരകൾക്ക് വേണ്ടിയുള്ള ഫാൻ പേജുകൾ ചില്ലറയല്ല. കഥയും കഥാപാത്രവും ചർച്ചയാകുമ്പോൾ താരങ്ങളും അതിനൊപ്പം ശ്രദ്ധ നേടാറുണ്ട്.


അതിൽ തന്നെ കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പര കുടുംബവിളക്കിലേക്ക് വരാം. സീരിയലിൽ അനിരുദ്ധ് എന്ന സുമിത്രയുടെ മൂത്തമകാനായി എത്തിയ രണ്ടുനടന്മാരുണ്ട്. ആദ്യം ശ്രീജിത്ത് വിജയ് ആയിരുന്നു കുടുംബവിളക്കില്‍ അനിരുദ്ധിനെ അവതരിപ്പിച്ചത്. ഇപ്പോൾ അനിക്കുട്ടനായിട്ട് നിറഞ്ഞ് നില്‍ക്കുന്നത് നടന്‍ ആനന്ദ് നാരായണനാണ്.

ഒരു പകരക്കാരനായി എത്തിയ ആനന്ദ് ഇപ്പോൾ സീരിയൽ പ്രേക്ഷകരുടെ എല്ലാമെല്ലാമാണ്. എന്നാൽ, അനിരുദ്ധിനെ അവതരിപ്പിക്കുമ്പോൾ ആനന്ദ് കയറി ഇത്രയ്ക്ക് ഹിറ്റാകും എന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ശ്രീജിത്ത് വിജയ് ചെയ്ത് പാതിയിൽ വിട്ട കഥാപാത്രത്തെ അവതരിപ്പിച്ചു പൂർണമാക്കിയതിൽ ആനന്ദിന്റെ പങ്ക് വലുതാണ്... സമാന രീതിയിൽ സീ കേരളം ചാനലിൽ ശ്രീജിത്തിന് പകരമായി ആനന്ദ് വന്നിരുന്നു. ഇതോടെ ആനന്ദും ശ്രീജിത്ത് വിജയിയും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന ചോദ്യം ഉയരുകയാണ്.

 

കുടുംബവിളക്ക് കഥ സംഭവബഹുലമായി നടക്കുന്നതിനൊപ്പം യൂട്യൂബ് ചാനലിലൂടെയും ആനന്ദ് പ്രേക്ഷകരെ കയ്യിലെടുക്കുന്നുണ്ട്. സഹപ്രവര്‍ത്തകരായ താരങ്ങളുമായി ഒരു ചാറ്റ് ഷോ പോലെ ആനന്ദ് പതിവായി വരാറുണ്ടായിരുന്നു. ഇപ്പോഴിതാ... തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനും പ്രേക്ഷകർ ചോദിച്ച പല ചോദ്യങ്ങൾക്കും മറുപടി പറയാനും നടന്‍ ശ്രീജിത്ത് വിജയിയെ തന്നെ ആനന്ദ് വിളിച്ചിരിക്കുകയാണ്.


"കുറേ നാളായി ചോദിക്കണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഞാന്‍ നിന്റെ ശത്രു അല്ലെന്നും നമ്മള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും പ്രേക്ഷകരോട് ഒന്ന് പറയാമോ എന്നാണ് ആദ്യം തന്നെ ആനന്ദ് ശ്രീജിത്തിനോട് ചോദിച്ചത്.

'അങ്ങനെത്തെ ഒരു ടോക്ക് എങ്ങനെയാണ് വന്നതെന്ന് സത്യം പറഞ്ഞാല്‍ എനിക്ക് അറിയില്ല. ശരിക്കും പറഞ്ഞാല്‍ ഞാനും ആനന്ദും ആദ്യമായി നേരില്‍ കാണുന്നത് ഇപ്പോഴാണ്. ഇതുവരെ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. പക്ഷേ ഞങ്ങള്‍ രണ്ട് പേരെയും കുറിച്ച് കുറേ കിംവദന്തികള്‍ ഉണ്ടായിട്ടുണ്ട്. ആനന്ദ് പറഞ്ഞപ്പോഴാണ് അതിനെ കുറിച്ച് കൂടുതല്‍ ഞാന്‍ അറിയുന്നത്. എനിക്കതിനെ പറ്റി വലിയ ധാരണ ഇല്ലെന്ന് ശ്രീജിത്ത് പറയുന്നുണ്ട്.

 


ആ ക്ലാരിറ്റി വരണമെങ്കില്‍ അയാളെ തന്നെ കൊണ്ട് വന്നിരുത്തി പറയിപ്പിക്കണം. ശ്രീജിത്ത് വിജയിയെ കണ്ടാല്‍ മിണ്ടാറുണ്ടോ? ശീജിത്ത് വിജയ് നിങ്ങളോട് സംസാരിക്കാറുണ്ടോ, ശ്രീജിത്ത് വിജയിയുടെ പേഴ്‌സിനകത്ത് വരെ നിങ്ങളുടെ ഫോട്ടോയാണ്, നിങ്ങള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കാനാണ് തുടങ്ങിയ കമന്റുകളാണെന്ന് ആനന്ദ് പറയുന്നു. ഈയൊരു ഷോട്ടില്‍ തന്നെ ആളുകള്‍ക്ക് നമ്മളെ കുറിച്ച് മനസിലായിട്ടുണ്ടാവുമല്ലോ എന്ന് ശ്രീജിത്തും പറയുന്നു. നമ്മള്‍ ചിയേഴ്‌സ് പറഞ്ഞപ്പോള്‍ തന്നെ അതിനുള്ള ഉത്തരമായി.

 

കുടുംബവിളക്കില്‍ വളരെ കുറച്ച് കാലം നിന്നു. അതില്‍ നിന്നും മറ്റൊരു സീരിയലിലേക്ക് പോയി. അവിടെ നിന്നും പെട്ടെന്ന് ശ്രീജിത്ത് ഇറങ്ങിയിരുന്നു. ഇതിനെ പറ്റിയും ആനന്ദ് ചോദിച്ചിരുന്നു. 'ആനന്ദ് ചോദിച്ച ചോദ്യം പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പുതിയ വര്‍ക്കിലേക്ക് ജോയിന്‍ ചെയ്തതോടെ ഈ വര്‍ക്കില്‍ നിന്നും എന്നാണ് പോവുന്നത്? നേരത്തെ തന്നെ പറയുമോ? ശ്രീജിത്ത് മാറിയതിന് പിന്നാലെ ആനന്ദ് എപ്പോഴാണ് വരുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാരണം ഞാന്‍ പിന്മാറിയ രണ്ട് സീരിയലുകളും ചെയ്തത് ആനന്ദാണ്.

 

ഇതിനുള്ള ക്ലാരിറ്റി ഞാന്‍ നേരത്തെ കൊടുത്തിരുന്നു. ആള്‍ക്കാര്‍ക്ക് അറിയാം എന്ത് കൊണ്ടാണ് ഞാനതില്‍ നിന്ന് പോയതെന്ന്. സീ കേരളത്തിലെ സീരിയലില്‍ നിര്‍മാതാവുമായി ഒന്നിച്ച് മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഞാന്‍ പിന്മാറിയത്. പിന്നെ കുടുംബവിളക്കിന്റെ കാര്യമാണെങ്കില്‍ ക്വാറന്റൈനില്‍ പോവേണ്ട സാഹചര്യമായിരുന്നു. ഒരു കാര്യവുമില്ലാതെ ഒരു വര്‍ക്കില്‍ നിന്നും ആരും പിന്മാറില്ല. അതിന് ശക്തമായൊരു കാരണം ഉണ്ടാവും.

 

അത് തന്നെയാണ് എനിക്ക് സംഭവിച്ചത്. അതില്ലാതെ ഞാനൊരു വര്‍ക്കില്‍ നിന്നും പോവില്ല. പിന്നെ ഇങ്ങനെ സംഭവിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ശ്രീജിത്ത് ചോദിക്കുന്നുണ്ട്. ഏതായാലും ഒളിഞ്ഞും തെളിഞ്ഞും പ്രേക്ഷകർ ചോദിച്ച കുറെ ചോദ്യങ്ങൾക്കാണ് ഒറ്റ വീഡിയോയിലൂടെ ആനന്ദ് മറുപടി നൽകിയിരിക്കുന്നത് .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends