Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പുതുവർഷത്തിൽ എങ്കിലും ഈ വില്ലത്തരം അവസാനിപ്പിക്കുമോ ?; ചേച്ചി സിംഗിൾ ആണോ, ഒരവസരം തരുമോ? ആ ചോദ്യത്തിന് കുടുംബവിളക്കിലെ വേദിക കാണിച്ചത് സിദ്ധാർത്ഥിനെയല്ല ; ശരണ്യ ആനന്ദിന്റെ ഞെട്ടിച്ച മറുപടി കാണാം!

03 JANUARY 2022 05:37 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റ് പരമ്പരകളെല്ലാം തന്നെ പ്രേക്ഷകർ ചർച്ചയാക്കാറുണ്ട്. കുടുംബവിളക്ക് സാന്ത്വനം അമ്മയറിയാതെ മൗനരാഗം കൂടെവിടെ സസ്‌നേഹം പളുങ്ക് ദയ തൂവൽസ്പർശം അങ്ങനെ സീരിയലുകൾ അനവധിയാണ്. ഇവിടെയൊക്കെ ശ്രദ്ധിച്ചാൽ ഒരുകാര്യം മനസിലാകും, നായികാ നായകന്മാരെക്കാൾ സീരിയൽ വില്ലന്മാരുടെ തട്ട് ഒരു പടി ഉയർന്നു നിൽക്കും. അതിൽ എടുത്തുപറയേണ്ടത് കുടുംബവിളക്കാണ്.

 

കുടുംബവിളക്ക് സീരിയലിലെ കഥാപാത്രങ്ങളും അതിലെ താരങ്ങളുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയുടെ പരാജയം കാണാന്‍ നടക്കുന്ന വേദിക. എത്ര കിട്ടിയാലും മതിയാവാതെ ഉപദ്രവിച്ച് കൊണ്ട് നടക്കുന്ന വേദികയെ ഇഷ്ടമില്ലാത്തവരാകും പ്രേക്ഷകരില്‍ ഭൂരിഭാഗവും. എന്നും വേദികയ്ക്ക് പണി കിട്ടണം എന്നാണ് ആരാധകരും ആഗ്രഹിക്കാറുള്ളത്. ഇതെല്ലാം നടി ശരണ്യ ആനന്ദിന്റെ അഭിനയ മികവാണ്. അങ്ങനെ ആണെങ്കിലും വേദികയെ മാത്രമേ പ്രേക്ഷകർ വെറുക്കുന്നുള്ളു. ശരണ്യ ആനന്ദിനെ എല്ലാവര്ക്കും ഇഷ്ടമാണ്.

 

സിനിമകളില്‍ ചെറിയ റോളുകളിലൂടെ അഭിനയിച്ച് തുടങ്ങിയ ശരണ്യ ആനന്ദാണ് കുടുംബവിളക്കിലെ വേദികയായി എത്തിയത്. രണ്ട് വേദികമാര്‍ വന്ന് പോയതിന് ശേഷം മൂന്നാമതാണ് ശരണ്യ വേദിക ആയിട്ടെത്തി ആരാധക ഹൃദയം കീഴടക്കിയത്. കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാന്‍ ശരണ്യയ്ക്ക് സാധിച്ചിരുന്നു.

ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് ഏ സെക്ഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികളുമായി എത്തിയിരിക്കുകയാണ് ശരണ്യ. അഭിനയത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ നടി മനസ് തുറക്കുന്നുണ്ട്.


എല്ലാവര്‍ക്കും പുതിയൊരു വര്‍ഷത്തിന്റെ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് ശരണ്യ എത്തിയത്. എന്നാല്‍ 2022ല്‍ എങ്കിലും ഈ നെഗറ്റീവ് ഒന്ന് നിര്‍ത്താമോ എന്നാണ് ഒരാള്‍ ചോദിച്ചത്. അഭിനയത്തിലാണെങ്കില്‍ പറ്റില്ലെന്നും യഥാര്‍ഥ ജീവിതത്തില്‍ ആണെങ്കില്‍ ഞാനത് ചെയ്യാമെന്നും ശരണ്യ മറുപടി ആയി പറഞ്ഞു.

 

 

 

കുട്ടി സിംഗിൾ ആണോ എന്ന് ചോദിക്കും പോലെ .... നിങ്ങള്‍ സിംഗിള്‍ ആണോ, ആണെങ്കില്‍ എനിക്കൊരു അവസരം തരാമോ എന്നുള്ള ഒരു രസകരമായ ചോദ്യവുമായിട്ട് ഒരാളെത്തിയിരുന്നു.


എന്നാല്‍ നിങ്ങള്‍ വളരെയധികം താമസിച്ച് പോയി സുഹൃത്തേ എന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ കൂടെയുള്ള വീഡിയോ ആയിരുന്നു ശരണ്യ പങ്കുവെച്ചത്.

ഭര്‍ത്താവില്‍ ഇഷ്ടപ്പെടുന്ന കാര്യം അദ്ദേഹത്തിന്റെ സപ്പോര്‍ട്ടാണ്. കുടുംബവിളക്കിലേക്ക് അഭിനയിക്കാനുള്ള ചാന്‍സ് കിട്ടിയപ്പോള്‍ തോന്നിയത് എന്തായിരുന്നു എന്ന ചോദ്യത്തിന് നടി മീര വാസുദേവിനൊപ്പമുള്ള വീഡിയോ ആയിരുന്നു ശരണ്യ പങ്കുവെച്ചത്. 'ഞാന്‍ പോസിറ്റീവായിട്ടുള്ള കഥാപാത്രം ചെയ്യുമ്പോള്‍ അതിനെ പൂര്‍ണമാക്കാന്‍ പറ്റുന്നൊരു പെര്‍ഫോമര്‍ കൂടെയുണ്ട്. അതുകൊണ്ടാണ് അതൊരു വാല്യൂ പ്രൊഡക്ടായി മാറിയത്' എന്നുമാണ് സീരിയലില്‍ സുമിത്രയായി അഭിനയിക്കുന്ന മീര വേദികയെ കുറിച്ച് പറയുന്നത്.

നെഗറ്റീവും പോസിറ്റീവും കഥാപാത്രങ്ങള്‍ തനിക്ക് ഒരുപോലെ ചെയ്യാന്‍ സാധിക്കുമെന്നാണ് മറ്റൊരു ചോദ്യത്തിന്റെ മറുപടി. കുടുംബവിളക്കില്‍ ആരുമായിട്ടാണ് ഏറ്റവും കൂടുതല്‍ കമ്പനി എന്ന ചോദ്യത്തിന് ആനന്ദ് നാരായണനെ കുറിച്ചാണ് പറയുന്നത്.

ഇതിനിടയിൽ എത്ര കിലോ ശരീരഭാരം ഉണ്ട് എന്ന ചോദ്യവും ഉണ്ടായി.. അതിനും ശരണ്യ മറുപടി പറയുന്നുണ്ട് . 65 കിലോ എന്നായിരുന്നു ശരണ്യയുടെ മറുപടി. മാതാപിതാക്കള്‍ തന്ന സമ്മാനം അത് അനിയത്തിയാണെന്നാണ് നടി സൂചിപ്പിച്ചു.

 

ഇത്തവണത്തെ ന്യൂയര്‍ ആഘോഷം നാഗ്പൂറില്‍ വെച്ചാണ് താന്‍ ആഘോഷിച്ചതെന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ശരണ്യ വ്യക്തമാക്കി. അതേ സമയം സീരിയലിലെ വേദികയെ ഒട്ടും ഇഷ്ടമല്ലെന്നും യഥാര്‍ഥ ജീവിതത്തില്‍ ഇഷ്ടം ഉണ്ടെന്നുമാണ് ചിലര്‍ നടിയോട് പറയുന്നത്. അവരോട് നന്ദി പറഞ്ഞ് കൊണ്ടാണ് ശരണ്യ ആനന്ദ് ചോദ്യത്തരങ്ങള്‍ അവസാനിപ്പിച്ചത്. ഏതായാലും വേദിക എന്ന വില്ലത്തിയെ നമുക്ക് നായികയായിട്ടും കാണാൻ സാധിക്കട്ടെ എന്നാശംസിക്കാം....

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (17 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (36 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (38 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (48 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (52 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends