Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫിഷുണ്ട്....ചിക്കനൊണ്ട്...മട്ടനൊണ്ട്...കരിമീനുണ്ട് കഴിച്ചോളൂ കഴിച്ചോളൂ.....! കോട്ടയം പ്രദീപിന്‍റെ അടയാളമായി ജീവിതത്തെ മാറ്റിമറിച്ച ആ ഡയലോ​ഗിന് പിന്നിൽ, എൽ.ഐ.സിയിൽ അസിസ്റ്റന്റായി ജോലി ചെയ്തതാരം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത് ജൂനിയര്‍ അഭിനേതാവായി, ന്യൂജെൻ സിനിമകളിലും മികച്ച വേഷങ്ങള്‍, അഭിനയത്തിന്റെ കാര്യത്തിൽ ഇപ്പോഴും പ്ലേ സ്കൂളിൽ..എൽ.കെ.ജിയിൽ പോലും എത്തിയിട്ടില്ലെന്ന താരത്തിന്റെ വാക്കുകൾ....പ്രേക്ഷക ഹൃദയം കീഴടക്കിയ അഭിനയ പ്രതിഭയുടെ ഓർമ്മകളിൽ വിതുമ്പി ആരാധകർ

17 FEBRUARY 2022 12:26 PM IST
മലയാളി വാര്‍ത്ത

കോട്ടയം പ്രദീപിന്‍റെ എന്ന നടന്റെ അടയാളമായി ജീവിതത്തെ മാറ്റിമറിച്ച ആ ഡയലോ​ഗ് ആത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാവില്ല. ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2010 ല്‍ ഇറങ്ങിയ 'വിണ്ണെ താണ്ടി വാരുവായ' എന്ന തമിഴ് ചിത്രമാണ് കോട്ടയം പ്രദീപിന്‍റെ കരിയര്‍ മാറ്റിമറിച്ചത്. ഇതില്‍ ഇദ്ദേഹം അവതരിപ്പിച്ച 'മലയാളിയായ' തൃഷയുടെ അമ്മാവന്‍ കഥാപാത്രവും അതിന്‍റെ ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടു.

തുടര്‍ന്നും ശ്രദ്ധേയമായ വേഷങ്ങളിലേക്ക് പ്രദീപിനെ എത്തിച്ചത് ഈ റോളാണ്. പ്രദീപിന്‍റെ അടയാളമായി അതിലെ ഡയലോഗ് മാറുകയും ചെയ്തു. ഇന്നും സോഷ്യല്‍ മീ‍ഡിയ മീം ആയിട്ട് പോലും ആ ഡയലോഗ് ഉപയോഗിക്കപ്പെടുന്നുണ്ട്. ഫിഷുണ്ട്...ചിക്കനൊണ്ട്...മട്ടനൊണ്ട്...കരിമീനുണ്ട് കഴിച്ചോളൂ കഴിച്ചോളൂ..! കോട്ടയം പ്രദീപിന്‍റെ ആ ഒരു ഡയലോ​ഗിൽ വീഴാത്ത ഒരാളും കാണില്ല എന്ന് നിസംശയം പറയാം. പ്രിയതാരത്തിന്റെ ഓർമ്മകളിൽ വിതുമ്പുകയാണ് മലയാള സിനിമ ആരാധകർ.

 

എൽ.ഐ.സിയിൽ അസിസ്റ്റന്റായി ജോലി ചെയ്തതാരം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത് ജൂനിയര്‍ അഭിനേതാവായിട്ടാണ്. അഭിനയത്തിന്റെ കാര്യത്തിൽ ഇപ്പോഴും താൻ ഇപ്പോഴും പ്ലേ സ്കൂളിലാണെന്നും എൽ.കെ.ജിയിൽ പോലും എത്തിയിട്ടില്ലെന്ന താരം ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ന്യൂജെൻ സിനിമകളിലും മികച്ച വേഷങ്ങള്‍ താരത്തെ തേടിയെത്തിയിട്ടുണ്ട്. അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് ചലച്ചിത്ര രംഗത്ത് എത്തിയത്.ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ചെയ്ത ശേഷം പ്രദീപ്‌ മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി. തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.

ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ ചലച്ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിന് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ ആയ ഒരു റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്.

 

കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്. ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ “ഈശ്വരൻ അറസ്റ്റിൽ” എന്ന നാടകത്തിൽ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് നാല്പത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു.

കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും, കോട്ടയം ബസേലിയസ് കോളജിലും, കോപ്പറേറ്റീവ് കോളേജിലുമായാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. ഭാര്യ മായ. മകൻ വിഷ്ണു ഫാഷൻ ഡിസൈനർ ആണ്. മകൾ വൃന്ദ ബി.ടെക് കംപ്യൂട്ടർ എൻജിനീയറിങ് കഴിഞ്ഞ് കെഎസ്ആർടിസി അക്കൗണ്ട്സ് സെക്ഷനില്‍ ജോലി ചെയ്യുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (11 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (22 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (29 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (51 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends