"ദൃശ്യം 2" വിൽ എല്ലാവരേയും ഞെട്ടിച്ച പോലീസ് ഓഫീസർ...! നടി അഞ്ജലി നായര്‍ വിവാഹിതയായി, താരത്തെ ജീവിത സഖിയാക്കിയത് സഹസംവിധായകൻ അജിത് രാജു...

ദൃശ്യം 2 എന്ന സിനിമയിൽ എല്ലാവരേയും ഞെട്ടിച്ച പോലീസ് ഓഫീസറെ ആരും മറക്കാനിടയില്ല. നടി അഞ്ജലി നായരാണ് ആ കഥാപാത്രം കലക്കനായി അഭിനിയിച്ചത്. ഇപ്പോൾ തരം വിവാഹിതയായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.സഹസംവിധായകനായ അജിത് രാജുവാണ് വരന്‍. അജിത് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ബാല താരമായി സിനിമയിലേക്കെത്തിയ താരമാണ് അഞ്ജലി. മോഡലായും അവതാരികയായും പ്രവര്‍ത്തിച്ചിരുന്നു.1994ല്‍ പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ സഹതാരമായി സിനിമയിലേക്കെത്തി. കൂടുതലും സഹനടിയായി തിളങ്ങിയ അഞ്ജലിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി എത്തുന്നത്. പിന്നീട് വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികള്‍, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, സെക്കന്‍ഡ്‌സ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകന്‍, ഒപ്പം, ടേക്ക് ഓഫ്,കല്‍ക്കി, ദൃശ്യം 2, കാവല്‍' തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മോഹന്‍ലാല്‍ ചിത്രം ആറാട്ടിലാണ് ഒടുവില്‍ വേഷമിട്ടത്.
https://www.facebook.com/Malayalivartha
























