Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

'എന്റെ ജീവിതം മാറ്റിമറിച്ച ദിവസം... എന്റെ ജീവിതം ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിച്ച നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു. എനിക്ക് എല്ലാം അവസാനിപ്പിച്ചാൽ മതിയായിരുന്നു. പക്ഷെ എന്നെ മുന്നോട്ട് നയിച്ചതും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ എന്നെ പ്രേരിപ്പിച്ചതും എന്റെ ഈ കുഞ്ഞാണ്...' മകളുടെ ജന്മദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി ആര്യ

19 FEBRUARY 2022 03:31 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ആര്യ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പ്രസരിപ്പോലെ പരിപാടികൾ അവതരിപ്പിക്കുന്ന ആര്യ ഒരു സൂപ്പർ മദർ കൂടെയാണ്. ചിരി തമാശകൾക്കപ്പുറമുള്ള ആര്യ മറ്റൊരാളാണ്, ജീവിത പ്രതിസന്ധികളോട് പടവെട്ടി ജയിച്ചു വന്ന സിംദിൾ മദറാണ്.

ആര്യയോടൊപ്പം തന്നെ മകൾ ഖുശിയും ആരാധകർക്ക് പ്രിയപ്പെട്ടവളാണ്. ഇപ്പോഴിതാ മകളുടെ പത്താം പിറന്നാൾ ദിനത്തിൽ മനോഹരമായൊരു കുറിപ്പ് പങ്കുവച്ചിരിയ്ക്കുകയാണ് താരം. എല്ലാം അവസാനിപ്പിക്കാൻ തോന്നിയപ്പോഴും തന്നെ മുന്നോട്ടു നയിച്ചതിനും എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതിനും ഒരേയൊരു കാരണം മകളാണെന്നും അവൾക്കുവേണ്ടിയാണ് താൻ ജീവിക്കുന്നതെന്നും തന്റെ ജീവിതത്തിലേക്ക് വന്നതിന് ഹൃദയത്തിൽ നിന്ന് മകൾക്ക് നന്ദി പറയുന്നവെന്നും ആര്യ കുറിയ്ക്കുന്നു.


ആര്യ പങ്കുവച്ച കുറിപ്പ്

18 ഫെബ്രുവരി 2012… എന്റെ ജീവിതം മാറ്റിമറിച്ച ദിവസം. 21 വയസിൽ ഞാൻ അമ്മയായപ്പോൾ മാതൃത്വത്തെക്കുറിച്ച് ഒരു ധാരണയും എനിക്കുണ്ടായിരുന്നില്ല. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ഭയമുണ്ടായിരുന്നു. പക്ഷേ…ഈ ജീവിതത്തിൽ എനിക്ക് സംഭവിച്ചേക്കാവുന്ന ഏറ്റവും അത്ഭുതകരമായ കാര്യം ഞാൻ കണ്ടെത്തി.

ഇന്ന് അവൾക്ക് പത്ത് വയസായി..പത്ത് വർഷം..എന്റെ കുഞ്ഞ് ഇപ്പോൾ ഒരു മുതിർന്ന പെൺകുട്ടിയാണെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ല, കൂടുതൽ വിവേകവും പക്വതയുമുള്ള അമ്മയായി അല്ലെങ്കിൽ ഒരു വ്യക്തിയായി ഞാൻ വളർന്നു. അതിന് പിന്നിലെ ഒരേയൊരു കാരണം അവളാണ്..



ഈ പത്ത് വർഷത്തിനുള്ളിൽ അവളൊരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഒരുപാട് കണ്ടിട്ടുണ്ട്. കഠിനമായ സാഹചര്യങ്ങളിലൂടെ ഞാൻ കടന്നു പോയപ്പോൾ എനിക്കൊപ്പം അവളുണ്ടായിരുന്നു. ഇതെല്ലാം പറയുന്നത് എന്റെ ഹൃദയത്തിൽ നിന്നാണ്. ഈ പത്ത് വയസുള്ള മികച്ച മനുഷ്യനാണ് എന്റെ കരുത്ത്…അതേ അവളാണ് എന്റെ കരുത്ത്.

ഈ പത്തുവർഷത്തെ കാലയളവിലേക്ക് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, എന്റെ ജീവിതം ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിച്ച നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു. എനിക്ക് എല്ലാം അവസാനിപ്പിച്ചാൽ മതിയായിരുന്നു. പക്ഷെ എന്നെ മുന്നോട്ട് നയിച്ചതും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ എന്നെ പ്രേരിപ്പിച്ചതും എന്റെ ഈ കുഞ്ഞാണ്. അവളുടെ മുഖം, ചിരി, എന്നോടുള്ള സ്നേഹം, കരുതൽ…അവൾക്ക് വേണ്ടിയാണ് ഞാൻ എന്നെ ജീവനോടെ നിലനിർത്തിയത്. അതുകൊണ്ട് എല്ലാ അർഥത്തിലും അവളെന്റെ ജീവനാണ്. മാത്രമല്ല ഞാനെന്റെ ജീവനെ ഒരുപാട് സ്നേഹിക്കുന്നു.


എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിന് നന്ദി കുഞ്ഞേ. എന്റെ എല്ലാമായി മാറിയതിന് നന്ദി. നിനക്ക് മനോഹരമായ ഒരു ജീവിതം നൽകാൻ ഞാൻ പരമാവധി ശ്രമിക്കുമെന്നും എന്തുതന്നെയായാലും എപ്പോഴും നിന്നോടൊപ്പമുണ്ടാകുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു.. ജന്മദിനാശംസകൾ.. ഞങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ പത്ത് വർഷങ്ങൾ ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സന്തോഷത്തിന്റെ ഭാഗമായതിനും ഞങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നതിനും എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞാൻ നന്ദി പറയുന്നു… ആര്യ കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends