Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

നടിയ്ക്കുവേണ്ടി സംസാരിക്കാൻ സുരേഷ് ഗോപി പാഞ്ഞെത്തി; പറഞ്ഞതത്രയും "കോടതി" ; പിന്നാലെ ആഷിക്കിനൊപ്പം ടൊവിനോ തോമസും ; നടി രംഗത്തേക്ക് വരട്ടെ ; നിലപാടുകൾ കടുക്കുന്നു; ദിലീപിനൊപ്പം ഇനിയാര്?

21 FEBRUARY 2022 04:15 PM IST
മലയാളി വാര്‍ത്ത

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്നലെ സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. കോടതി പറയണം, കോടതിയാണ് പറയേണ്ടത്. കോടതി പറയട്ടെ, കോടതിക്ക് അങ്ങനെ വലുതായൊന്നും തെറ്റില്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കോടതി പറയണമെന്ന വാക്കുകള്‍ അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു കൊണ്ടിരുന്നു.


ഇപ്പോഴിതാ , അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താര സംഘടനയെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗം ടൊവിനോ തോമസ്. നീതി വൈകുന്നു എന്നതില്‍ തീരുമാനം എടുക്കേണ്ടത് അമ്മ എന്ന സംഘടനയല്ല. അക്കാര്യത്തില്‍ സംഘടനയേക്കാള്‍ ചോദ്യം ചെയ്യപ്പെടേണ്ടത് കോടതിയാണ് എന്നാണ് തന്റെ വിശ്വാസം എന്നും ടൊവിനോ വ്യക്തമാക്കുന്നു.

നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ടൊവിനോ തോമസും സംവിധായകന്‍ ആഷിഖ് അബുവും പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അഭിനേതാക്കളുടെ സംഘടനയായ അമ്മയെന്നാണ് ടൊവിനോ തോമസ് പറഞ്ഞത്. നീതി വൈകുന്നു എന്നതില്‍ തീരുമാനം എടുക്കേണ്ടത് അമ്മ എന്ന സംഘടനയല്ലെന്നും അക്കാര്യത്തില്‍ സംഘടനയേക്കാള്‍ ചോദ്യം ചെയ്യപ്പെടേണ്ടത് കോടതിയാണെന്നും ടൊവിനോ പറഞ്ഞു.

 

എക്സിക്യൂട്ടീവ് അംഗമാണെങ്കിലും അമ്മയുടെ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് താനല്ലെന്നും എന്നാല്‍ തനിക്ക് കിട്ടിയ വേദിയില്‍ തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും ടൊവിനോ തോമസ് ഉറപ്പ് നല്‍കി. ഞാന്‍ പറയുന്നത് ഒരുപക്ഷെ എന്റെ അഭിപ്രായം ആയിരിക്കാം, അതിന് മറ്റ് വശങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ എന്റെ അഭിപ്രായങ്ങള്‍ അമ്മയില്‍ പറയും. സമ്മര്‍ദം ചെലുത്താന്‍ അമ്മ സംഘടനയ്ക്ക് ആവും എന്ന് കരുതുന്നുവെന്നും ആക്രമിക്കപ്പെട്ട നടിക്ക് സംഘടനയില്‍ നിന്നും പിന്തുണ പ്രഖ്യാപിച്ച് എത്തിയവരെ കണ്ടില്ലെന്ന് നടിക്കരുത് എന്നും ടൊവിനോ തോമസ് പറഞ്ഞു.

 

 

 

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു. നടിയ്ക്ക് നീതി ലഭിക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും സത്യം ഏറെക്കാലം മൂടിവെക്കാനാവില്ലെന്നും ആഷിഖ് അബു വ്യക്തമാക്കി. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് നമ്മുടെ നീതി ന്യായ വ്യവസ്ഥയില്‍ എനിക്ക് വളരെ വിശ്വാസമുണ്ട്. സര്‍ക്കാര്‍ ഇതിനകത്ത് മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് കണ്‍വിന്‍സിംഗ് ആയ ഉത്തരം ഉടനെ തന്നെ ഉണ്ടാവുമെന്ന് കരുതുന്നുവെന്നും ആഷിഖ് അബു പറഞ്ഞു.

 

ആക്രമിക്കപ്പെട്ട നടി മുഖ്യധാരയിലേക്ക് മടങ്ങി വരേണ്ടതുണ്ടെന്നും ആഷിഖ് അബു പറഞ്ഞു. നടി ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും നമ്മള്‍ അവരെ ഇങ്ങനെ കവര്‍ ചെയ്ത് നിര്‍ത്തുന്നതാണ് പ്രശ്നമെന്നും ആഷിഖ് അബു ചൂണ്ടിക്കാട്ടി. നിങ്ങള്‍ മുഖ്യധാരയിലേക്ക് വരേണ്ടതുണ്ടെന്ന് താനവരോട് പറഞ്ഞിട്ടുണ്ടെന്നും ഒരു സാധാരണ സ്ത്രീയെ പോലെ നമ്മള്‍ അവരെ കാണണമെന്നും ആഷിഖ് അബു പറഞ്ഞു. ഇതൊരു ക്രിമിനല്‍ കേസാണ്. അതിന്റെ നടപടികള്‍ വേറെയാണ്. സുപ്രീം കോടതി വരെ പോവാന്‍ സാധ്യതയുള്ള കേസാണിത്. എന്നാലും അവസാനം സത്യം പുറത്തു വരും. അത് മൂടിവെക്കാന്‍ പറ്റില്ല. കുറച്ചു കാലത്തേക്ക് മൂടി വെക്കാന്‍ പറ്റുമായിരിക്കും, ആഷിഖ് അബു പറഞ്ഞു.

ഇതില്‍ ഒരാള്‍ ശിക്ഷിക്കപ്പെട്ടത് കൊണ്ട് ചിലപ്പോള്‍ അയാള്‍ നന്നായേക്കാം. പക്ഷെ അതിജീവിതയെക്കുറിച്ചാണ് നമ്മുടെ ആശങ്കയെങ്കില്‍ അവര്‍ വളരെ ആത്മവിശ്വാസത്തോടെ തിരിച്ചു വരണമെന്നാണ് താന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്നും ആഷിഖ് അബു പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെയും മറ്റു പ്രതികളുടെയും ഫോണ്‍ പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട്. നിര്‍ണായകമായ ചില വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് എന്നാണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends